ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുമോ? സാധാരണയായി 750ഉം അതിൽ കൂടുതലും സ്കോറുണ്ടെങ്കിൽ ക്രെഡിറ്റ് സ്കോർ എളുപ്പത്തിൽ ഉറപ്പാക്കാം. പക്ഷേ സ്കോർ 650ൽ കുറവാണെങ്കിൽ ക്രെഡിറ്റ് ഹെൽത്തിൽ അപകട സാധ്യത ഉയർന്നേക്കാം. പലപ്പോഴും ഈ കുറഞ്ഞ സ്കോറുള്ളവരുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ മുതൽ വായ്പാ അപേക്ഷകൾ വരെ നിരസിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ വായ്പക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കിയേക്കാം.
കുറഞ്ഞ സ്കോറുള്ളവർക്ക് ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ സാധിക്കും. നിങ്ങളുടെ പേരിലുള്ള ഒരു സ്ഥിര നിക്ഷേപത്തിന് കീഴിൽ ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകൾ എഫ്ഡി മൂല്യത്തിന്റെ 75% മുതൽ 90% വരെ പരിധിയുള്ള കാർഡുകൾ നൽകും.
ഇത്തരം കാർഡിന് അപേക്ഷിച്ചാൽ ബാങ്കിനുള്ള അപകടസാധ്യത നിങ്ങളുടെ നിക്ഷേപം വഴി ഇൻഷ്വർ ചെയ്യുന്നു. അതിനാൽ അപേക്ഷ പെട്ടെന്ന് തന്നെ പരിഗണിക്കും. ഈ കാർഡിൽ കൃത്യസമയത്ത് പേയ്‌മെന്റ് നടത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ക്രമേണ വർദ്ധിക്കും. അത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് വളരും.

കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും കാർഡ് ലഭിക്കും.
ഉയർന്ന സിബിൽ സ്കോർ ആവശ്യമില്ലാത്ത ചില ഫിൻടെക്ക് കമ്പനികളും, ചെറിയ ബാങ്കുകളും തുടക്കക്കാരായ ആവശ്യക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. അവയ്ക്ക് കുറഞ്ഞ ക്രെഡിറ്റ് പരിധികളായിരിക്കും. പക്ഷേ അതിന് ഉയർന്ന ജോയിനിംഗ് ഫീസും, വാർഷിക നിരക്കുകളും ഉണ്ടായിരിക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള പ്രീമിയം സവിശേഷതകൾ ഇത്തരം കാർഡുകൾക്ക് ഉണ്ടായിരിക്കണമെന്നില്ല.
കാർഡിന് അപേക്ഷിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിലും ശ്രദ്ധയോടെ പ്രവർത്തിച്ചാൽ ക്രെഡിറ്റ് കാർഡ്, വായ്പാ അപേക്ഷകൾ അംഗീകരിക്കുന്നതിനുള്ള സാധ്യതകൾ ഉയർത്താം. അതായത് നിലവിലെ കുടിശ്ശിക അടച്ചുതീർക്കുക, കാലാവധി തെറ്റിയ ഇഎംഐകൾ സെറ്റിൽ ചെയ്യുക, ഒരേ സമയം നിരവധി വായ്പകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കാതിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവ കൃത്യമായി പാലിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടാൻ സാധ്യതയുണ്ട്.ഒരു വായ്പ അല്ലെങ്കിൽ ഇഎംഐ അടച്ചു തീർത്താൽ കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ ഇടവേള എടുക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന് ഗുണകരമാവുന്നു.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിലും സ്ഥിരതയുള്ള വരുമാനമുണ്ടെങ്കിൽ വരുമാന രേഖകൾ ബാങ്കുകൾക്ക് സമർപ്പിക്കുക, ഇത് നിങ്ങളുടെ അംഗീകാര സാധ്യത ഉയർത്തുന്നു.
ചുരുങ്ങിയ കാലത്തിനുള്ളിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറും മെച്ചപ്പെടും
സുരക്ഷിതമായ അല്ലെങ്കിൽ കുറഞ്ഞ പരിധിയിലുള്ള ഒരു ക്രെഡിറ്റ് കാർഡ് ലഭിച്ചാൽ അവ ശരിയായ രീതിയിൽ ഉപയോഗിക്കുക. ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക, നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 30 ശതമാനത്തിൽ താഴെയായി നിലനിർത്തുക, കൂടാതെ അവസാന തീയതികൾ ഒഴിവാക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്തുകയും വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications