ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ളവർക്കും വരുമാനമുള്ളവർക്കും അവരുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്ന നിരവധി നിക്ഷേപ സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതികളിൽ ചിലത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പലിശയിനത്തിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അത്തരം പദ്ധതികളിലൊന്നാണ്. അപകട സാധ്യത കുറഞ്ഞ നിക്ഷേപം ശക്തമായ വരുമാനവും ഉറപ്പുനൽകുന്നു.
എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് കുറച്ച് ലാഭിക്കാനും അവരുടെ പണം സുരക്ഷിതമായി നിലനിൽക്കുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാനും അതുവഴി അവർക്ക് മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു. ഇത് വലിയ പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അഞ്ച് വർഷത്തേക്ക് ലഭ്യമായ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർത്തിയത്. ഈ പലിശ നിരക്കിൽ പോസ്റ്റ് ഓഫീസ് സ്കീം ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ്.

നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിന്റെ ഈ സേവിംഗ്സ് സ്കീമിൽ വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപിക്കാം. ഇത് പ്രകാരം ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത മെച്വൂരിറ്റി കാലയളവുകളിൽ പണം നിക്ഷേപിക്കാം. നിങ്ങൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശയും 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പണം നിക്ഷേപിച്ചാൽ 7 ശതമാനം പലിശയും 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശയും ലഭിക്കും. എന്നിരുന്നാലും, ഉപഭോക്താവിറെ നിക്ഷേപം ഇരട്ടിയാക്കാൻ അഞ്ച് വർഷത്തിലധികം എടുക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ, ഒരു ഉപഭോക്താവ് അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയും 7.5 ശതമാനം നിരക്കിൽ അയാൾക്ക് പലിശ ലഭിക്കുകയും ചെയ്യുകയാണെങ്കിൽ, ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തിന് പലിശ ഇനത്തിൽ മാത്രം 2 ലക്ഷം രൂപ ലഭിക്കും. 24,974 രൂപ പലിശ ലഭിക്കുകയും നിക്ഷേപ തുക ഉൾപ്പെടെ മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപയായി ഉയരുകയും ചെയ്യും. അതായത് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാം.
ടൈം ഡെപ്പോസിറ്റ് സ്കീമിൽ, 1961 ലെ ആദായനികുതി വകുപ്പ് നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഉപഭോക്താവിന് നികുതി ഇളവിന്റെ ആനുകൂല്യവും ലഭിക്കുന്നു. ഈ സേവിംഗ്സ് സ്കീമിൽ, സിംഗിൾ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ തുറക്കാവുന്നതാണ്. 10 വയസിന് മുകളിലുള്ള കുട്ടികളുടെ പേരിൽ നിയമപ്രകാരമുള്ള രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കാം. 1000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. ഇതിൽ പലിശ പണം വാർഷികാടിസ്ഥാനത്തിൽ ചേർക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
