സാധാരണക്കാരൻ്റെ ഏറ്റവും വലിയ മോഹമാണ് സ്വന്തമായൊരു വീട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആളുകൾ വീട് വെക്കുന്നതും വാങ്ങുന്നതുമെല്ലാം പലപ്പോഴും ഭവന വായ്പകളുടെ സഹായത്തോടെയാണ്. ഈ വർഷം തുടർച്ചയായ മൂന്ന് തവണ ആർബിഐ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ ഭവന വായ്പകളുടെ പലിശ നിരക്കും കുറഞ്ഞു. ഇത് സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നു.
ഭവന വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കുകൾ പരിഗണിക്കണം. എപ്പോഴും പൊതുമേഖലാ ബാങ്കുകളാണ് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഈ പലിശ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോറും, അപേക്ഷിക്കുന്ന തുകക്കും, മറ്റു യോഗ്യതകൾക്കും അനുസരിച്ച് വ്യത്യാസപ്പെടും. കുറഞ്ഞ പലിശ നിരക്കോടെ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകൾ ഏതെല്ലാമെന്ന് പരിശോധിക്കാം;
എസ്‌ബിഐ: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഭവന വായ്പകൾക്ക് നിലവിൽ 7.50% മുതൽ 8.95% വരെ പലിശ ഈടാക്കുന്നു.
ബാങ്ക് ഓഫ് ബറോഡ: ഈ പൊതുമേഖലാ ബാങ്ക് 75 ലക്ഷം രൂപ വരെയുള്ള ഭാവന വായ്പകൾക്ക് 7.45% മുതൽ 9.25% വരെ പലിശ നിരക്ക് ഈടാക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 7.35% മുതൽ 10% വരെയാണ് ഭവനവായ്പക്ക് പലിശ ഈടാക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക്: ഭവന വായ്പകൾക്ക് പിഎൻബി 7.45% മുതൽ 9.25% വരെ പലിശ നിരക്ക് ഈടാക്കുന്നു.
ബാങ്ക് ഓഫ് ഇന്ത്യ: 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഈ പൊതുമേഖലാ ബാങ്ക് 7.35% മുതൽ 10.10% വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്.
കാനറ ബാങ്ക്: ഭവന വായ്പകൾക്ക് നിലവിൽ 7.45% മുതൽ 10.25% വരെ പലിശ നിരക്ക് ഈടാക്കുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര: ഭവന വായ്പകൾക്ക് ഈ ബാങ്ക് 7.35% മുതൽ 10.15% വരെയാണ് പലിശ ഉറപ്പാക്കുന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB): എല്ലാ ഭവന വായ്പകളുടെയും പലിശ നിരക്ക് 7.35% മുതൽ ആരംഭിക്കുന്നു.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: ഇവിടെ 7.55% മുതൽ 10.75% വരെയാണ് ഭവന വായ്പകൾക്ക് പലിശ ഈടാക്കുന്നത്.
മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ ഭവന വായ്പകൾ
1. എൽഐസി ഹൗസിംഗ് ഫിനാൻസിലൂടെ 50 ലക്ഷം രൂപ ഭവനവായ്പയെടുത്താൽ നിലവിൽ 7.5% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. ഈ പലിശ നിരക്ക് ഐസിഐസിഐ ഹൗസിംഗ് ഫിനാൻസ് ഭവനവായ്പ നിരക്കുകൾക്കും ബാധകമാണ്.
2. പിഎൻബി ഹൗസിംഗ് ഫിനാൻസിൽ ഭവന വായ്പക്ക് അപേക്ഷിച്ചാൽ പലിശ നിരക്ക് 8.25% -11.50% വരെയാണ്.
ഭവന വായ്പകളെല്ലാം നിലവിൽ കുറഞ്ഞ നിരക്കിൽ തന്നെ വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുകളിൽ പറഞ്ഞവയെല്ലാം വിവിധ പൊതുമേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകളാണ്. എന്നാൽ സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതിൽ നിന്നും വ്യത്യാസപ്പെടും. അതിനാൽ ഭവന വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ വാർഷിക പലിശ നിരക്കിനെ കുറിച്ച് മനസിലാക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
