നിക്ഷപത്തിലൂടെ ഉയര്‍ന്ന നേട്ടം ഉറപ്പാക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുവാന്‍ തന്നെയാണ് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നത്.അത്തരത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുവാനുള്ള നിരന്തരമായ അന്വേഷണത്തിലാ
നിക്ഷപത്തിലൂടെ ഉയര്‍ന്ന നേട്ടം ഉറപ്പാക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുവാന്‍ തന്നെയാണ് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നത്.അത്തരത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുവാനുള്ള നിരന്തരമായ അന്വേഷണത്തിലായിരിക്കും ഓഹരി വിപണിയിലെ ഓരോ നിക്ഷേപകനും. നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട ഒരു ഓഹരിയെക്കുറിച്ചാണ് ഇപ്പോഴിവിടെ പറയാന്‍ പോകുന്നത്. ഒരു വര്‍ഷത്തില്‍ 259 ശതമാനം ആദായമാണ് ഓഹരി ഉടമകള്‍ക്ക് ഈ കമ്പനി നല്‍കിയിരിക്കുന്നത്.

2020 ജൂണ്‍ മാസത്തിലെ മൂന്നാം വാരത്തില്‍ 1,146.35 രൂപയുണ്ടായിരുന്ന ലക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷം പിന്നിട്ട് 2021 ജൂലൈ മൂന്നാം വാരം അവസാനിക്കുമ്പോള്‍ 4,120.00 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. അതായത് ഒരു വര്‍ഷം കൊണ്ട് 259 ശതമാനത്തിന്റെ നേട്ടം.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വരുമാനം അറിയാമോ? അദ്ദേഹത്തിന്റെ ആകെ ആസ്തി ഇത്രയും തുക വരും!
ഒരു വര്‍ഷത്തില്‍ 39 ശതമാനമാണ് സെന്‍സെക്സിന്റെ വളര്‍ച്ച. 1 വര്‍ഷം മുമ്പ് നിങ്ങള്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 17.97 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കും. കഴിഞ്ഞ മൂന്ന് മാസങ്ങളായി 118 ശതമാനം നേട്ടമാണ് ലക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി നേടിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യം മുതല്‍ 145 ശതമാനമാനം ഉയര്‍ച്ചയാണ് ഓഹരിയിലുണ്ടായത്.
ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?
12,000 കോടി രൂപയ്ക്ക് മുകളിലാണ് കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍. 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 202.85 ശതമാനം ഉയര്‍ന്ന് 91.32 കോടിയായി. മുന്‍വര്‍ഷം നേടിയ ലാഭം 30.15 കോടിയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത വ്യാപാരം 106.87 ശതമാനം ഉയര്‍ന്ന് 596.13 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ മൊത്ത വില്‍പ്പന 288.16 കോടിയായിരുന്നു.
ഇന്നര്‍വെയര്‍ ഇന്ഡസ്ട്രിയിലെ വര്‍ധിച്ച ഉപഭോഗവും ആവശ്യകതയുമാണ് കമ്പനിയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് ലക്സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് ആശോക് കുമാര്‍ ടോഡി പറഞ്ഞു. കോവിഡ് 19 വ്യാപനം മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ കമ്പനിയ്ക്ക് സാധിച്ചു.
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം
വാക്സിനേഷന് നിരക്ക് ഉയരുന്നതോടെ ഇന്‍ഡസ്ട്രി വീണ്ടും സജീവമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2021 സാമ്പത്തീക വര്‍ഷത്തിലെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ദൃശ്യമായത് പോലെ വരും മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ ഉണര്‍വ് പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
