ശനിയും ഞായറും പോക്കറ്റ് കാലിയാകാതെ ഷോപ്പ് ചെയ്യാം: ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്

വാരാന്ത്യ ചെലവുകൾക്കായി ഒരു ക്രെഡിറ്റ് കാർഡ് ആവശ്യമുണ്ടോ? ജോലിയിൽ നിന്നും ഇടവേള ലഭിക്കുന്ന ശനി, ഞായർ തിയ്യതികളിൽ പോക്കറ്റ് കാലിയാവാതെ പർച്ചേസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്കായി പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. അതെ ഫെഡറൽ ബാങ്ക് Fi.Money യുമായി സഹകരിച്ച് മാഗ്നിഫൈ Fi-ഫെഡറൽ ക്രെഡിറ്റ് കാർഡ് എന്ന പേരിൽ ഒരു കോ-ബ്രാൻഡഡ് കാർഡ് അവതരിപ്പിച്ചിരിക്കുന്നു.

വാരാന്ത്യങ്ങളിൽ ആമസോൺ, സൊമാറ്റോ, സെപ്‌റ്റോ, ബുക്ക്‌മൈഷോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കാർഡുകളെ ഓഫറുകളെ കുറിച്ചും, മറ്റു പ്രത്യേകതകളും അറിയാം;

റിവാർഡും ക്യാഷ്ബാക്കും

ശനി, ഞായർ തിയ്യതികളിൽ ഈ കാർഡിലൂടെ 100 രൂപ ചെലവഴിച്ചാൽ നിങ്ങൾക്ക് 5 രൂപ വിലമതിക്കുന്ന 20 Fi-പോയിന്റുകൾ ലഭിക്കും. അതായത് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇത്തരത്തിൽ പ്രതിമാസം 2,000 റിവാർഡ് പോയിന്റുകൾ വരെ കാർഡ് ഉടമകൾക്ക് നേടാൻ സാധിക്കും. ഇത് വാരാന്ത്യ ചെലവുകളിൽ 500 രൂപ ക്യാഷ്ബാക്കിന് തുല്യമാണ്.

തിങ്കൾ മുതൽ വെള്ളി വരെ ഈ കാർഡ് ഉപയോ​ഗിച്ച് നിങ്ങൾ 100 രൂപ ചെലവഴിച്ചാൽ, 0.5 രൂപ വിലമതിക്കുന്ന 2 Fi-പോയിന്റുകളാണ് ലഭിക്കുക.

ശനിയും, ഞായറും ആമസോൺ, ബുക്ക് മൈഷോ, സെപ്‌റ്റോ, സൊമാറ്റോ എന്നീ പ്ലാറ്റ്ഫോമുകളിൽ 500 രൂപക്ക് മുകളിൽ ചിലവഴിച്ചാൽ 20 ശതമാനം കിഴിവുണ്ട്. അതായത് പ്രതിമാസം ഓരോ ബ്രാൻഡിൻ്റെ ഇടപാടുകൾക്കും 100 രൂപ വരെ ലഭിക്കും.

ശനിയും ഞായറും ഷോപ്പ് ചെയ്യാം: സൗജന്യ ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്

ഫൈ-പോയിന്റുകൾ

റിവാർഡുകൾ ഫൈ-പോയിന്റുകളായിട്ടാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. 4 ഫൈ-പോയിന്റുകൾ എന്നാൽ 1 രൂപയാണ്, ഈ അടിസ്ഥാനത്തിലാണ് കണക്കാക്കുക. എയർ മൈലുകൾ, ഫ്ലൈറ്റ് ഡിസ്കൗണ്ടുകൾ, കാർഡ് ബിൽ പേയ്‌മെന്റുകൾ അല്ലെങ്കിൽ 50% വരെ കിഴിവുള്ള ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയ്ക്കായി ഫൈ-പോയിന്റുകൾ റിഡീം ചെയ്യാം.

പ്രധാന ചാർജുകൾ

മാഗ്നിഫൈ ഫൈ-ഫെഡറൽ ക്രെഡിറ്റ് കാർഡിന് ജോയിനിം​ഗ് ഫീസോ വാർഷിക ഫീസോ ഇല്ല. പക്ഷേ പ്രതിമാസം 3.75% ഫിനാൻസ് ചാർജ് ഈടാക്കുന്നുണ്ട്. മാത്രമല്ല സ്റ്റേറ്റ്മെന്റ് ബാലൻസിന്റെ അടിസ്ഥാനത്തിൽ വൈകിയ പേയ്‌മെന്റുകൾക്ക് 2,000 രൂപ വരെ പിഴ ഈടാക്കും. ഫോറെക്സ് ഇടപാടുകൾക്ക് 3.50 ശതമാനമാണ് മാർക്ക്അപ്പ് ഫീസ്.

ഈ കാർഡ് വാങ്ങുന്നോ?

ശനി, ഞായർ ദിവസങ്ങളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഇതുപോലൊരു ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ് നല്ലതാണ്. എല്ലാ ആഴ്ചയും റിവാർഡ് പോയിൻ്റും ക്യാഷ്ബാക്കും സ്വന്തമാക്കാം.

എന്നാൽ ദൈനംദിന ആവശ്യങ്ങൾക്ക് കാർഡ് ഉപയോ​ഗിക്കുവാൻ സാധിക്കില്ല എന്നത് വലിയൊരു പോരായ്മയാണ്. അതായത് ഇൻഷുറൻസ്, വാടക, യൂട്ടിലിറ്റികൾ, വാലറ്റുകൾ, സർക്കാർ ഇടപാടുകൾ തുടങ്ങിയ ആവശ്യങ്ങളൊന്നും ഈ കാർഡിൽ ഉൾക്കൊള്ളുന്നില്ല. ഇത് സാധാരണക്കാരുടെ ഉപയോ​ഗം കുറക്കുന്നതിന് കാരണമാവുന്നു.

നിങ്ങൾ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതലും പർച്ചേസ് ചെയ്യുന്നതെങ്കിൽ, വാർഷിക ഫീസ് ആവശ്യമെങ്കിൽ ഈ കാർഡിന് അപേക്ഷിക്കാം. പക്ഷേ ദൈനംദിന ആവശ്യങ്ങൾക്കും, ഉയർന്ന നേട്ടങ്ങൾ ആ​ഗ്രഹിക്കുന്നവർക്കും ഈ കാർഡ് ഉപകാരപ്രദമാവില്ല.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X