ഭാവി ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗം നിക്ഷേപമാണ്. വിപണിയിൽ നിരവധി ചെറുകിട നിക്ഷേപ പദ്ധതികൾ കാണാം. ഉറപ്പായ വരുമാനം, സുരക്ഷ എന്നതിനപ്പുറം നിരവധി ആനുകൂല്യങ്ങളും ചെറുകിട നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. നിരവധി നിക്ഷേപ പദ്ധതികളുള്ളത് കൊണ്ടു തന്നെ ഏറ്റവും അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്ത്രീകളിലെ സാമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം

പരമാവധി 2 ലക്ഷം
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് എടുക്കാം. രണ്ട് വർഷമാണ് നിക്ഷേപ കാലാവധി. അതുപൊലെ രണ്ട് ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക.
എഫ്ഡിയേക്കാൾ ഉയർന്ന പലിശ
പ്രതിവർഷം 7.50 ശതമാനം പലിശയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന് ലഭിക്കുക. രാജ്യത്തെ ബാങ്കുകൾ 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലൂടെ ലഭിക്കുന്നത് എന്ന് സാരം.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ 40 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ 2 ശതമാനം കുറച്ചാണ് അനുവദിക്കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ ഗുരുതര രോഗം ബാധിച്ചാലോ രക്ഷിതാവിന്‍റെ മരണം എന്നീ ഘട്ടങ്ങളില്‍ പിഴയില്ലാതെ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപം ആരംഭിച്ച് 6 മാസത്തിനകം പിഴയില്ലാതെ പണം പിന്‍വലിക്കാം.
എങ്ങനെ പദ്ധതിയിൽ ചേരാം..?
2025 മാര്‍ച്ച് 31-ന് മുന്‍പ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ അക്കൗണ്ടെടുക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയില്‍ ചേരാം. അതായത് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം അക്കൗണ്ട് തുറക്കാൻ ആകും. എല്ലാ പ്രമുഖ സ്വകാര്യ ബാങ്കുകളിലും പദ്ധതിക്ക് കീഴിൽ അക്കൗണ്ട് തുറക്കാം.

ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ചെന്ന് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുക. പേര്, വിലാസം, പാൻ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നൽകേണ്ടി വരും. അപേക്ഷാ ഫോമിനൊപ്പം, ആധാർ കാർഡും പാൻ കാർഡും പോലുള്ള കെവൈസി രേഖകളും നൽകണം. നിക്ഷേപം നടത്തിയതിന് ശേഷം ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് സുരക്ഷിതമായി സൂക്ഷിക്കണം.
മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് - കാൽക്കുലേറ്റർ
മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 50,000 രൂപ നിക്ഷേപിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ ആകെ ലഭിക്കുന്ന പലിശ എന്നത് 8,011 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് 58,011 രൂപ ലഭിക്കും.
നിക്ഷേപിക്കുന്ന തുക 1 ലക്ഷമാണെങ്കിലോ...7.5 ശതമാനം പലിശ കണക്കാക്കിയാൽ രണ്ട് വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം 16,022 രൂപ നേടാൻ സാധിക്കു. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക എന്നത് 1,16,022 രൂപയായിരിക്കും.
ഇനി നിങ്ങൾ 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത് എന്ന് കരുതുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പലിശയിനത്തിൽ 24,033 രൂപ പലിശയിനത്തിൽ മാത്രം നേടാം.
മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ഏറ്റവും ഉയർന്ന തുകയായ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 32,044 രൂപ പലിശയായി ലഭിക്കും. അതായത് 2 വർഷം കഴിയുമ്പോൾ ആകെ 2,32,044 രൂപ നേടാൻ സാധിക്കും.
ചുരുങ്ങിയ സമയത്തിനുള്ളിൽ പലിശയിനത്തിൽ മാത്രം ഉയർന്ന തുക കണ്ടെത്താം എന്നതാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിന്‍റെ ഏറ്റവും മികച്ച ഗുണം. കേന്ദ്ര സർക്കാർ പദ്ധതിയായത് കൊണ്ടു തന്നെ നിക്ഷേപം സുരക്ഷിതവുമായിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications