സ്ത്രീ മുന്നേറ്റത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സാമ്പത്തിക ഭദ്രത. ജീവിതത്തിൽ മറ്റൊരാളെ ആശ്രയിച്ച് കഴിയുമ്പോൾ, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ അങ്ങനെ ആയിരിക്കുമ്പോൾ പലപ്പോഴും സ്വന്തമായി തീരുമാനം എടുക്കാനോ സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും പ്രാധാന്യം നൽകുവാനോ സാധിക്കാതെ പോയേക്കാം. അതുകൊണ്ട് തന്നെയാണ് സ്ത്രീകൾക്കും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സാമ്പത്തിക സുരക്ഷിതത്വം വേണമെന്ന് പറയുന്നത്. സർക്കാർ തലത്തിലും സ്ത്രീ നിക്ഷേപകരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് പല തരത്തിലുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പോസ്റ്റ് ഓഫീസ് വരെ നടപ്പാക്കുന്ന പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്.
2023 മാർച്ച് 31നാണ് കേന്ദ്ര സർക്കാർ മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കും പ്രായ പൂർത്തിയാകാത്ത പെൺകുട്ടികൾക്കും പദ്ധതിയിൽ നിന്ന് പ്രയോജനം നേടാൻ സാധിക്കും. 7.5 ശതമാനം വാർഷിക പലിശ ലഭിക്കുന്ന മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഏറ്റവും കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സർക്കാർ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. പലിശ ഓരോ പാദത്തിലും നിങ്ങളുടെ നിക്ഷേപ മൂലധനത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെടുകയും മെച്വൂരിറ്റി കാലയളവിന് ശേഷമോ അല്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന സാഹചര്യത്തിലോ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

രണ്ട് വർഷമാണ് പദ്ധതിയുടെ കാലാവധി. 2023 മാർച്ച് 31ന് ആരംഭിച്ച പദ്ധതി ഈ വർഷം ആകുമ്പോൾ രണ്ട് വർഷം തികയുമെന്നതിനാൽ പദ്ധതിയിൽ ചേരാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. 1000 രൂപ കുറഞ്ഞ നിക്ഷേപ പരിധിയും രണ്ട് ലക്ഷം രൂപ വരെ പരമാവധി നിക്ഷേപ പരിധിയുമുള്ള മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിന്ന് പരമാവധി 32,044 രൂപ വരെ റിട്ടേൺസ് നേടാൻ നിക്ഷേപകർക്ക് സാധിക്കും. രണ്ട് ലക്ഷം രൂപ കൃത്യം രണ്ട് വർഷത്തേയ്ക്ക് നിക്ഷേപിക്കുന്നവർക്കാണ് ഇത്രയും റിട്ടേൺസ് വെറും രണ്ട് വർഷത്തിന് ശേഷം ലഭിക്കുന്നത്.
അതേസമയം നിക്ഷേപ തീയതി മുതൽ ഒരു വർഷം കഴിഞ്ഞാൽ നിക്ഷേപ മൂലധനത്തിന്റെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ നിക്ഷേപകർക്ക് സാധിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഒരിക്കൽ മാത്രമേ ഭാഗിക പിൻവലിക്കൽ സൗകര്യം ലഭ്യമാകൂ. എന്നാൽ ഈ സമയം പലിശയും പിൻവലിക്കാനുള്ള അവസരമുണ്ട്.
ആദായ നികുതി നിയമം 194എ അനുസരിച്ച് നികുതി ആനുകൂല്യങ്ങൾക്കും വിധേയമാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം. പ്രകാരം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിൽ നിന്ന് ഒരു സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) ലഭിക്കുന്ന പലിശ ലഭിച്ചാൽ മാത്രമേ ടിഡിഎസ് ബാധകമാകൂ. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിന്, രണ്ട് വർഷത്തിനുള്ളിൽ 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപം പരിധിക്ക് താഴെയുള്ള പലിശ നൽകുന്നു. തൽഫലമായി, ഈ സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയിൽ ടിഡിഎസ് കുറയ്ക്കുന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications