രാജ്യം എല്ലാ കാലത്തും സ്ത്രീകളുടെ സുരക്ഷക്കായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ കാലഘട്ടത്തിലെ സ്ത്രീകൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള വാശി കൂടുതലാണ്. അതിനാൽ തന്നെ സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിരവധി സ്കീമുകൾ അവതരിപ്പിക്കുന്നു. നിക്ഷേപത്തിന്റെ കാര്യത്തിലും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് മാത്രമായി നിക്ഷേപിക്കാവുന്ന ഒരു പദ്ധതിയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് സ്ത്രീകൾക്കായി അവതരിപ്പിക്കുന്ന സ്കീമാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പോസ്റ്റ് ഓഫീസ് പദ്ധതിയായതിനാൽ 100 ശതമാനം സുരക്ഷിതമായ നിക്ഷേപമാണിത്. സ്ത്രീകൾക്ക് തങ്ങളുടെ സമ്പാദ്യം ഈ സ്കീമിൽ നിക്ഷേപിക്കാം. ഇതൊരു എഫ്.ഡി പോലെയാണ്. എന്നാൽ എഫ്.ഡിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പലിശ ഈ സ്കീം നൽകുന്നു. മക്കൾക്കു വേണ്ടിയോ അല്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയോ സ്ത്രീകൾക്ക് ഇത്തരം നിക്ഷേപങ്ങളെ സമീപിക്കാം.
എന്താണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്?
2 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഒരു കിടിലൻ പോസ്റ്റ് ഓഫീസ് സ്കീമാണിത്. ഇത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രം നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. 2 വർഷം മാത്രമേ കാലാവധി വരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഈ സ്കീമിലൂടെ നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. സ്ഥിര നിക്ഷേപം പോലെ ഇവിടെ ഒറ്റത്തവണയായിട്ടാണ് പണം നിക്ഷേപിക്കുന്നത്. ഈ സ്കീമിൽ സ്ത്രീ നിക്ഷേപകർക്ക് പ്രായപരിധിയില്ല.

പലിശ നിരക്ക്
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ നിലവിലെ വാർഷിക പലിശ 7.5% എന്ന നിരക്കിലാണ്. ഈ സ്കീമിലൂടെ വാഗ്ദാനം ചെയ്യുന്ന പലിശ 2 വർഷത്തെ ബാങ്ക് എഫ്.ഡിയേക്കാൾ കൂടുതലാണ്.
ഉദാഹരണത്തിന് എസ്.ബി.ഐ നൽകുന്ന രണ്ട് വർഷത്തെ എഫ്.ഡി സാധാരണ പൗരൻമാർക്ക് 6.80% പലിശയും മുതിർന്ന പൗരന്മാർക്ക് 7.30% പലിശയും നൽകുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 7.00%, മുതിർന്ന പൗരന്മാർക്ക് 7.50% നിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് 2 വർഷത്തേക്ക് 7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അതായത് താരതമ്യേന മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് മികച്ച പലിശ നിരക്കാണ് നൽകുന്നത്.
എത്ര രൂപ വരെ നിക്ഷേപിക്കാം?
സ്ത്രീകൾക്ക് കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 2,00,000 രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. രണ്ട് വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നിലവിലുള്ള അക്കൗണ്ട് ക്ലോസ് ചെയ്തതിനു ശേഷം വീണ്ടും ഈ സ്കീമിൽ നിക്ഷേപിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ മൂന്ന് മാസത്തെ ഇടവേളക്കു ശേഷം അടുത്ത അക്കൗണ്ട് തുറക്കാം.
2 ലക്ഷം നിക്ഷേപിച്ചാൽ ലാഭം എത്ര?
ഇവിടെ പരമാവധി തുകയായ 2,00,000 നിക്ഷേപിച്ചാൽ 7.5% പലിശ നിരക്കിൽ മൊത്തം 32,044 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക 2,32,044 രൂപയാവും.
1 വർഷത്തിനു ശേഷവും പണം പിൻവലിക്കാം
ആവശ്യമെങ്കിൽ നിക്ഷേപിച്ചതിന് ഒരു വർഷത്തിന് ശേഷം നിങ്ങൾക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. എന്നാൽ ഭാഗികമായി മാത്രമേ പിൻവലിക്കാൻ സാധിക്കൂ. നിക്ഷേപിച്ച തുകയുടെ 40% വരെ നിങ്ങൾക്ക് പിൻവലിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications