രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കാവുന്ന രണ്ട് നിക്ഷേപ മാർഗങ്ങളാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റും (MSSC), സുകന്യ സമൃദ്ധി യോജനയും (SSY). ഇപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകളുണ്ട്, അവർക്ക് തീർച്ചയായും ഈ പദ്ധതികൾ ഉപയോഗിക്കാം. ഈ രണ്ട് സ്കീമുകളും രണ്ട് തരത്തിലുള്ള നിക്ഷേപകരെ ആകർഷിക്കുന്നു. എങ്കിലും ഇതിൽ ഏത് സ്കീമാണ് ഉയർന്ന നേട്ടം നൽകുന്നത്? വിശദമായി അറിയാം...
എന്താണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്?
പേര് സൂചിപ്പിക്കുന്നതു പോലെ സ്ത്രീകൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണിത്. ഇവിടെ സ്ഥിരമായ വരുമാനത്തോടെ അപകടസാധ്യതയില്ലാത്ത നിക്ഷേപിക്കാൻ സാധിക്കുന്നു. ഈ സ്കീം വെറും 2 വർഷത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടം ഉറപ്പാക്കാൻ സാധിക്കും. 1000 രൂപ മുതൽ 2 ലക്ഷം വരെ ഇവിടെ നിക്ഷേപിക്കാൻ അനുവദിക്കുന്നു. സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണയായിട്ടാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇവിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും നിക്ഷേപിക്കാൻ സാധിക്കും.
2023-24 ലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി സ്ത്രീകൾക്ക് മികച്ച ലാഭം ഉറപ്പാക്കുന്നു. മാത്രമല്ല സ്ത്രീകളുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഈ സ്കീം പ്രോത്സാഹിപ്പിക്കുന്നു. 2023 ഏപ്രിൽ 1 മുതലാണ് പോസ്റ്റ് ഓഫീസുകൾ, ചില പൊതുമേഖലാ ബാങ്കുകൾ, ചില സ്വകാര്യ ബാങ്കുകൾ എന്നിവ വഴി ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ആരംഭിച്ചത്.
2 വർഷത്തെ കാലാവധി ഉറപ്പാക്കുമ്പോൾ 2025 മാർച്ച് 31 വരെ ഈ അക്കൗണ്ട് ഇത് സജീവമായി തുടരും. ഈ സ്കീമിൽ എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം. കാരണം സ്ത്രീകൾക്ക് പ്രായ പരിധിയില്ല. മാർച്ച് 31നു മുന്നേ മറക്കാതെ നിക്ഷേപിക്കാൻ ശ്രമിക്കുക.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൻ്റെ പലിശ നിരക്ക്
ഈ സ്കീമിൽ പ്രതിവർഷം 7.5 ശതമാനം എന്ന സ്ഥിരമായ പലിശ നിരക്കാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇത് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നു. വിപണിയിലെ അപകടസാധ്യതകൾ ഇല്ലാത്ത പദ്ധതിയായതിനാൽ സ്ഥിരമായ വരുമാനത്തോടെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്കീം സുരക്ഷിതമായ തിരഞ്ഞെടുപ്പായിരിക്കും. വെറും രണ്ട് വർഷത്തെ കാലാവധിയുള്ള ഈ സ്കീമിൽ കാലാവധിക്കു മുന്നേ ഭാഗിക പിൻവലിക്കലിക്കാം.
2 വർഷത്തിനു മുന്നേ അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യകതകൾ നേരിട്ടാൽ പണം പിൻവലിക്കാൻ സാധിക്കും. ഒരു വർഷത്തിനു ശേഷം മാത്രമേ പിൻവലിക്കാൻ ഓപ്ഷനുള്ളൂ. മാത്രമല്ല നിക്ഷേപിച്ച തുകയുടെ 40% വരെ നിങ്ങൾക്ക് പിൻവലിക്കാം.

എന്താണ് സുകന്യ സമൃദ്ധി യോജനയും (SSY)?
പെൺമക്കൾക്കു വേണ്ടി ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്ന മാർഗമാണ് സുകന്യ സമൃദ്ധി യോജന. പെൺമക്കളുടെ വിദ്യാഭ്യാസ ചിലവുകൾക്കായി ഇതിലൂടെ സമ്പാദിക്കുന്ന തുക ഉപയോഗപ്പെടുത്താം. 10 വയസിനു താഴെയുള്ള പെൺകുട്ടിക്ക് ഈ സ്കീമിന് അപേക്ഷിക്കാം. പ്രായപൂർത്തിയാവാത്ത കുട്ടികളായതിനാൽ പെൺകുട്ടികൾക്ക് അക്കൗണ്ട് തുറക്കാനാവില്ല. അതിനാൽ അവരുടെ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. പോസ്റ്റ് ഓഫീസ് വഴിയും ബാങ്കുകളിലൂടെയും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കും.
15 വർഷത്തേക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. 21 വർഷത്തിനുശേഷം അല്ലെങ്കിൽ 18 വയസ്സ് തികഞ്ഞതിനുശേഷം പെൺകുട്ടിയുടെ വിവാഹം നടക്കുമ്പോഴോ അക്കൗണ്ട് ക്ലോസ് ചെയ്യാം. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷം ഭാഗികമായി പണം പിൻവലിക്കാനും സാധിക്കും. അതായത് നിക്ഷേപിച്ച ഫണ്ടിന്റെ 50 ശതമാനം വരെ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാൻ അനുവദിക്കുന്നു. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും.
പലിശ നിരക്ക്...
ഈ സ്കീമിൽ നിക്ഷേപകർക്ക് വാർഷികമായി 8.2 ശതമാനം പലിശ ലഭിക്കും. ഇത് കാലക്രമേണ ഗണ്യമായ വരുമാനം നൽകും. കാരണം കൂട്ടുപലിശയുടെ നേട്ടം സുകന്യ സമൃദ്ധി യോജനയിലൂടെ ആസ്വദിക്കാം. ഈ പദ്ധതിയിൽ നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 250 രൂപ മുതൽ പരമാവധി 1.50 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും.
രണ്ടു പദ്ധതിയും താരതമ്യം ചെയ്യുമ്പോൾ രണ്ട് വ്യത്യസ്ത അനുഭവമാണ് നിക്ഷേപകന് സമ്മാനിക്കുന്നത്. അതായത് ഹ്രസ്വകാല ലക്ഷ്യങ്ങളുള്ളവർക്ക് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമാണ് കൂടുതൽ അനുയോജ്യം. കാരണം കുറഞ്ഞ റിസ്കിൽ ഉടനടി വരുമാനം ഉറപ്പാക്കാം.
എന്നാൽ ദീർഘകാല നേട്ടം പ്രതീക്ഷിക്കുന്ന പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി യോജനയാണ് നല്ലത്. എന്നാൽ ഈ സ്കീമിനെ കുറിച്ച് കുട്ടികളേക്കാൾ കുട്ടിയുടെ മാതാപിതാക്കൾക്കായിരിക്കും തത്പര്യം ഉണ്ടായിരിക്കുക. മാത്രമല്ല ഇവിടെ ശരിയായി നിക്ഷേപിച്ചാൽ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾക്ക് വായ്പകളെ അപേക്ഷിക്കേണ്ടി വരില്ല എന്നതാണ് പ്രധാന കാര്യം. രണ്ട് പദ്ധതികൾക്കും രണ്ട് രീതിയിൽ മികച്ചതാണെന്ന് വ്യക്തമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications