നവംബർ 1 മുതൽ വൻ മാറ്റങ്ങൾ! ജിഎസ്ടി പരിഷ്കരണം മുതൽ ബാങ്ക് അക്കൗണ്ട് നിയമങ്ങൾ വരെ, അറിയേണ്ടതെല്ലാം!
ഒക്ടോബർ മാസം അവസാനിച്ച് നവംബറിലേക്ക് ചുവടു വെക്കാനൊരുങ്ങുന്നു. നവംബറിൽ സാമ്പത്തിക മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരാനിരിക്കുന്നത്? നവംബർ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, എൻപിഎസ്, ജിഎസ്ടി തുടങ്ങി നിരവധി മേഖലകളിൽ വമ്പൻ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഇതെല്ലാം നിങ്ങളെയും പലതരത്തിൽ ബാധിച്ചേക്കാം. ഓരോ മാറ്റങ്ങളെ കുറിച്ച് നേരത്തെ അറിഞ്ഞിരിക്കുന്നതാണ് നല്ലത്. വിശദമായി അറിയാം;
ബാങ്ക് അക്കൗണ്ടിൽ പരിഷ്കരണം
ബാങ്ക് അക്കൗണ്ടുകൾക്കും ലോക്കറുകൾക്കും മറ്റുമായി നോമിനികളെ നിർദ്ദേശിക്കുന്നതിൽ നവംബർ 1 മുതൽ പുതിയ നിയമം വരുന്നു. ഇനി മുതൽ അക്കൗണ്ട് ഉടമകൾക്ക് നാല് വ്യക്തികളെ വരെ നോമിനിയായി തിരഞ്ഞെടുക്കാൻ സാധിക്കും. അപ്രതീക്ഷിത സാഹചര്യങ്ങൾ വരുമ്പോൾ നിയമപരമായ അവകാശികൾക്ക് കൃത്യമായി ഫണ്ട് ആക്സസ് ചെയ്യാൻ സാധിക്കുന്നതിനും മറ്റും നിയമ തർക്കങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് നോമിനി നിയമത്തിൽ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
എസ്‌ബിഐ ക്രെഡിറ്റ് കാർഡ്
എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ ഈ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം. തേർഡ് പാർട്ടി പേയ്‌മെന്റ് ആപ്പുകൾ വഴിയും 1,000 രൂപയിൽ കൂടുതലുള്ള വാലറ്റ് ടോപ്പ്-അപ്പുകൾ വഴിയും നടത്തുന്ന ഇടപാടുകൾക്ക് (വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്നത്) ഇനി മുതൽ 1% ഫീസ് ഈടാക്കും.

ആധാർ അപ്‌ഡേറ്റ്
ആധാർ അപ്‌ഡേറ്റ് പ്രക്രിയ കൂടുതൽ ലളിതമാക്കും. നവംബർ മുതൽ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, മേൽവിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മറ്റു രേഖകൾ നൽകേണ്ടി വരില്ല. രേഖകൾ സമരിപ്പിക്കാതെ തന്നെ ഓൺലൈനായി മിനിറ്റുകൾക്കുള്ളിൽ അപ്ഡേറ്റ് ചെയ്യാം. എന്നാൽ വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് മാത്രം നിങ്ങൾ ആധാർ സെന്ററിൽ പോകണം.
പുതിയ ഫീസ് ഘടനയിലും മാറ്റമുണ്ട്. നോൺ-ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 75 രൂപയും ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 125 രൂപയും നിങ്ങൾ ചിലവഴിക്കേണ്ടി വരും.
പെൻഷൻകാർക്കുള്ള മാറ്റങ്ങൾ
ദേശീയ പെൻഷൻ സംവിധാനത്തിൽ (NPS) നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (UPS) മാറാൻ ആഗ്രമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നവംബർ 30 വരെയാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.
പെൻഷൻ തുക ലഭിക്കുന്നതിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാർ നവംബർ 1 നും നവംബർ 30 നും ഇടയിൽ അവരുടെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുക.
ജിഎസ്ടി പ്രക്രിയയിലെ മാറ്റം
ചെറുകിട ബിസിനസുകൾക്ക് ആശ്വാസമേകി ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിന് രൂപകൽപ്പന ചെയ്ത പുതിയൊരു സംവിധാനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യയുടെ സാമ്പത്തിക, നിയന്ത്രണ ചട്ടക്കൂടിലെ ഒരു സുപ്രധാന പരിഷ്കാരത്തെയാണ് അടയാളപ്പെടുത്തുന്നത്. അതായത് ഇനി മുതൽ ഇന്ത്യയിൽ 5 ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് പ്രധാന നികുതി സ്ലാബുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
സാമ്പത്തിക മേഖലയിൽ അനുദിനം മാറ്റങ്ങൾ പ്രതീക്ഷാം. നവംബറിൽ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങളെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇടപാടുകൾ നടത്തുമ്പോൾ പുതിയ നിയമങ്ങളെ കുറിച്ചും കൂടുതൽ അറിയാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


