വിരാട് കോഹ്ലിയില്‍ നിന്ന് പഠിക്കാം ഈ നിക്ഷേപ പാഠങ്ങള്‍

വര്‍ത്തമാന കാലത്തെ ഏറ്റവും പ്രശസ്തിയുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ലോകത്തെ അതികായനായി അദ്ദേഹം തുടരുകയാണ്. കളിക്കളത്തിലും പുറത്തുമുള്ള വിരാടിന്റെ ആറ്റിറ്റിയൂഡിലും സറ്റൈലിനും ആരാധകര്‍ ഏറെയു

വര്‍ത്തമാന കാലത്തെ ഏറ്റവും പ്രശസ്തിയുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ലോകത്തെ അതികായനായി അദ്ദേഹം തുടരുകയാണ്. കളിക്കളത്തിലും പുറത്തുമുള്ള വിരാടിന്റെ ആറ്റിറ്റിയൂഡിലും സറ്റൈലിനും ആരാധകര്‍ ഏറെയുണ്ട്. കളിക്കളത്തില്‍ ഓരോ മാച്ചും അദ്ദേഹം ആത്മവിശ്വാസത്തോടെ നയിക്കുന്നത് ഓരോ വ്യക്തിയും തീര്‍ച്ചയായും രാധനയോടെ നോക്കിക്കാണേണ്ടുന്ന കാര്യമാണ്. ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ ഒടുവിലത്തെ മത്സരമായിരിക്കും അടുത്ത ടി20 വേള്‍ഡ് കപ്പ് മാച്ച്. അവിടെ കോഹ്ലിയുടെയും ഇന്ത്യന്‍ ടീമിന്റെയും പകടനം എങ്ങനെയുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

വിരാട് കോഹ്ലിയില്‍ നിന്ന് പഠിക്കാം ഈ നിക്ഷേപ പാഠങ്ങള്‍

അന്താരാഷ്ട്ര മത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച ഇന്ത്യന്‍ ടീമിന് നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഈ ക്രിക്കറ്റ് താരത്തില്‍ നിന്നും ചില നിക്ഷേപ പാഠങ്ങള്‍ നമുക്കും പഠിക്കുവാനുണ്ട്. സത്യത്തില്‍ നിക്ഷേപം എന്നതും ഒരു തരത്തിലുള്ള മത്സരമാണ്. ചിലപ്പോള്‍ നിങ്ങള്‍ ആ മത്സരത്തില്‍ ജയിക്കും. ചിലപ്പോള്‍ പരാജയവും സംഭവിച്ചേക്കാം. ഉദാഹരണത്തിന് കോഹ്ലി ഇതുവരെ ഏകദേശം 45 മാച്ചുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. അതില്‍ 27 മാച്ചുകളില്‍ അദ്ദേഹം വിജയിച്ചപ്പോള്‍ 14 മാച്ചുകളില്‍ പരാജയമറിയുകയാണുണ്ടായത്. അതേ സമയം രണ്ട് മാച്ചുകള്‍ സമ നിലയില്‍ അവസാനിച്ചു. രണ്ടെണ്ണത്തില്‍ ഫലപ്രഖ്യാപനവുമുണ്ടായില്ല. വിജയങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി.

സമാനമായി നിക്ഷേപത്തിലും വിജയ പരാജയത്തിന്റെ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതൊരു കോയിന്‍ ടോസ് ചെയ്യുന്നത് പോലെയാണ്. അതെങ്ങനെ ലാന്‍ഡ് ചെയ്യുമെന്ന് കോയിന്‍ വായുവില്‍ നില്‍ക്കുമ്പോള്‍ നമുക്കറിയുവാന്‍ സാധിക്കുകയില്ലല്ലോ. എങ്കിലും നിക്ഷേപത്തില്‍ നിന്നും നഷ്ട സാധ്യകള്‍, പരാജയ സാധ്യതകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് മികച്ച ആദായം സ്വന്തമാക്കുവാന്‍ സ്വീകരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി ഇനി നമുക്ക് നോക്കാം.

നമ്മളില്‍ വിശ്വസിക്കുക എന്നതാണ് നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും പ്രാഥമിക മൂലധനമായി വേണ്ടത്. വര്‍ഷങ്ങളുടെ അനുഭവങ്ങളിലൂടെതാന്‍ സ്വന്തമാക്കിയ അറിവുകളിലൂടെ തന്ത്രങ്ങള്‍ മെനഞ്ഞ് അവസരത്തിനൊത്ത് മടിയില്ലാതെ അവ നടപ്പിലാക്കുന്ന കോഹ്ലിയെപ്പോലെ നിക്ഷേപത്തില്‍ നിന്നുമുള്ള പാഠങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവ പ്രവൃത്തി പഥത്തിലെത്തിക്കുവാന്‍ പിന്നെ വൈകിക്കരുത്. അടിസ്ഥാന പരമായി നിങ്ങളുടെ പോര്‍ട്ട് ഫോളിയോ, അതിലെ നിക്ഷേപ മിശ്രണം, റിസ്‌ക് സാധ്യതകള്‍, പ്രതീക്ഷിക്കാവുന്ന ലാഭം, ലിക്വിഡിറ്റി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്ന് മാത്രം.

ഗ്രൗണ്ടില്‍ എല്ലാ മൂവുകളും സ്‌ട്രൈക്കുകളും കൃത്യമായി പരിശീലിക്കാറുണ്ട്. ഓരോ അവസരവും, ഓരോ മൂവിന്റെയും റിസ്‌ക് സാധ്യതകളുമാണ് ഈ പരിശീലനങ്ങളിലൂടെ പരിശോധിക്കപ്പെടുന്നത്. നിക്ഷേപത്തിലും വിപണിയിലും ഇതേ തന്ത്രം നമുക്ക് പരിശീലിക്കാം. വിപണിയില്‍ എപ്പോഴും ഒരു മൂവ് എടുക്കേണ്ടത് റിസ്‌കിന് സമാനമായോ, റിസ്‌കിനേക്കാള്‍ കൂടുതലോ നേട്ടം നിങ്ങള്‍ക്ക് ലഭിക്കുമെങ്കില്‍ മാത്രമാണ്.

ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഉടന്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കോഹ്ലി അദ്ദേഹത്തിന്റെ നായകനായുള്ള മികച്ച പ്രകടനം ടീമിനായി കാഴ്ച വച്ചു കഴിഞ്ഞു എന്ന ബോധ്യത്തിലാകാം ഇപ്പോള്‍ പടിയിറങ്ങുന്നത്. ടെസ്റ്റുകള്‍, ഏകദിനങ്ങള്‍, ടി20 തുടങ്ങി ക്രിക്കറ്റിന്റെ വിവിധല ഘടനകളില്‍ കോഹ്ലി കഴിവ് തെളിയിച്ചു. ഇതുപോലെ നിക്ഷേപകന്റെ തന്റെ പോര്‍ട്ട്‌ഫോളിയോവിലും കൈകാര്യം ചെയ്യുവാന്‍ സാധിക്കണം. തങ്ങള്‍ക്ക് അനുയോജ്യമായ പല അസറ്റ് ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരിക്കാം. കോഹ്ലി ഐസിസി ട്രോഫി ലക്ഷ്യം വച്ച് ഓരോ മാച്ചുകളിലും എങ്ങനെയാണോ മുന്നേറുന്നത് അതേ ആത്മവിശ്വാസത്തോടെ, ലക്ഷ്യ ബോധത്തോടെ മുന്നേറുവാന്‍ ഓരോ നിക്ഷേപകനും സാധിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X