ആധാര്‍ നമ്പര്‍ എങ്ങനെ ലോക്ക്, അണ്‍ലോക്ക് ചെയ്യാം? സുരക്ഷ ഉറപ്പുവരുത്താന്‍ ഇവ അറിയൂ

ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഒഴിവാക്കുവാനായി പുതിയൊരു സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഒഴിവാക്കുവാനായി പുതിയൊരു സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അധാര്‍ ഉടമകള്‍ക്ക് ബാങ്കിംഗ്, മറ്റ് സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നും രക്ഷനേടുവാനായി ഓണ്‍ലൈന്‍ ആധാര്‍ ലോക്ക് ചെയ്യുവാനും അണ്‍ലോക്ക് ചെയ്യുവാനും സാധിക്കുന്ന സംവിധാനമാണിത്.

 
ആധാര്‍ നമ്പര്‍ എങ്ങനെ ലോക്ക്, അണ്‍ലോക്ക് ചെയ്യാം? സുരക്ഷ ഉറപ്പുവരുത്താന്‍ ഇവ അറിയൂ

12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ ക്രിമിനലുകള്‍ പണത്തട്ടിപ്പുകള്‍ നടത്തുന്നതും കാര്‍ഡ് ഉടമയുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി ദുരുപയോഗം ചെയ്യുന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

 

വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായാണ് യുഐഡിഎഐ ലോക്ക്, അണ്‍ലോക്ക് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ വെര്‍ച്വല്‍ ഐഡി ഓതന്റിക്കേഷന്‍ ആവശ്യമായി വരുന്നതിനാല്‍ തട്ടിപ്പുകാര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിക്കുവാന്‍ സാധിക്കാതെ വരും. ഈ വെര്‍ച്വല്‍ ഐഡി ഓതന്റിക്കേഷന്‍ യഥാര്‍ഥ ആധാര്‍ ഉടമയ്ക്ക് മാത്രമായിരിക്കും സാധിക്കുക.

ആധാര്‍ എങ്ങനെ ലോക്ക് ചെയ്യാം?

ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നും 1947 എന്ന നമ്പറിലേക്ക് GETOTPനിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ എന്ന രീതിയില്‍ എസ്എംഎസ് അയക്കുക.എസ്എംഎസ് അയച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ നമ്പറിലേക്ക് ഒരു ആറക്ക ഒടിപി നമ്പര്‍ ലഭിക്കും. ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ LOCKUID നിങ്ങളുടെ ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കം ആറക്ക ഒടിപി നമ്പര്‍ എന്ന ക്രമത്തില്‍ വീണ്ടും ഒരു എസ്എംസ് കൂടി അയക്കേണ്ടതുണ്ട്. ഈ എസ്എംഎസ് അയച്ചുകഴിഞ്ഞാല്‍ യുഐഡിഎഐ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുകയും അത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ മൊബൈലില്‍ എസ്എംഎസായി എത്തുകയും ചെയ്യും.

ഇതേ മാതൃകയില്‍ ഒരാള്‍ക്ക് അയാളുടെ ആധാര്‍ കാര്‍ഡ് അണ്‍ലോക്ക് ചെയ്യുകയും ചെയ്യാം.

ആധാര്‍ കാര്‍ഡ് എങ്ങനെ അണ്‍ലോക്ക് ചെയ്യാം

1947 നമ്പറിലേക്ക് GETOTP നിങ്ങളുടെ വെര്‍ച്വല്‍ ഐഡി നമ്പറിന്റെ അവസാന ആറക്കങ്ങള്‍ എന്ന ക്രമത്തില്‍ എസ്എംഎസ് അയക്കുക. ആറക്ക ഒടിപി നമ്പര്‍ നിങ്ങള്‍ക്ക് എസ്എംഎസായി ലഭിക്കും. ശേഷം UNLOCKUID വെര്‍ച്വല്‍ ഐഡി നമ്പറിന്റെ അവസാന ആറക്കങ്ങള്‍ ആറക്ക ഒടിപി എന്നീ ക്രമത്തില്‍ വീണ്ടും ഒരു എസ്എംഎസ് അയയ്ക്കുക. അയച്ചുകഴിഞ്ഞാല്‍ യുഐഡിഎഐ നിങ്ങളുടെ ആധാര്‍ കാര്‍ഡ് അണ്‍ലോക്ക് ചെയ്യുകയും അത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ മൊബൈലില്‍ എസ്എംഎസായി എത്തുകയും ചെയ്യും.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ കാര്‍ഡ് ലോക്ക് ചെയ്യുന്നതിനായി നിങ്ങള്‍ രണ്ട് എസ്എംഎസുകള്‍ അയയ്‌ക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് റീ ഇഷ്യൂ ചെയ്ത് ലഭിച്ചു കഴിഞ്ഞാല്‍ അതേ മാതൃകയില്‍ രണ്ട് എസഎംഎസുകള്‍ വഴി കാര്‍ഡ് അണ്‍ലോക്ക് ചെയ്യുവാനും സാധിക്കും.

Read more about: aadhar
English summary

make your aadhar safe! how to lock and unlock your aadhar? - explained

make your aadhar safe! how to lock and unlock your aadhar? - explained
Story first published: Sunday, April 25, 2021, 16:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X