അടുത്ത് തന്നെ ഒരു കാര്‍ വാങ്ങിക്കുവാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടെങ്കില്‍ അല്‍പ്പം നിരാശാജനകമായ ഒരു വാര്‍ത്തയാണ് ഇനി പറയുവാന്‍ പോകുന്നത് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാര്‍ മോഡലുകള
അടുത്ത് തന്നെ ഒരു കാര്‍ വാങ്ങിക്കുവാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടെങ്കില്‍ അല്‍പ്പം നിരാശാജനകമായ ഒരു വാര്‍ത്തയാണ് ഇനി പറയുവാന്‍ പോകുന്നത് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാര്‍ മോഡലുകളുടെ വില വീണ്ടും ഉയര്‍ത്തുവാനുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അതിനാല്‍ തന്നെ സെപ്തംബര്‍ മാസം മുതല്‍ കാര്‍ വാങ്ങിക്കുന്നതിനായി നിങ്ങള്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടതായി വരും.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ നിര്‍മാണച്ചിലവ് വളരെയധികം മുകളിലേക്ക് ഉയര്‍ന്നുവെന്ന് മാരുതി പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. നിര്‍മാണച്ചിലവിലെ ഈ കുതിച്ചു ചാട്ടത്തിന്റെ ഒരു വിഹിതമാണ് വില വര്‍ധനയെന്ന രീതിയില്‍ ഉപയോക്താക്കളുമായി കമ്പനി പങ്കുവയ്ക്കുന്നത്.
എന്നാല്‍ എത്ര തുകയായിരിക്കും കാര്‍ മോഡലുകള്‍ വിലയില്‍ വര്‍ധനവ് വരുത്തുക എന്ന കാര്യം മാരുതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം, അതായത് ജൂലൈയിലും സിഎന്‍ജി കാറുകളുടെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. സ്വിഫ്റ്റ് മോഡല്‍ കാറിന്റെയും മറ്റെല്ലാ സിഎന്‍ജി മോഡലുകളുടേയും വില മാരുതി ജൂലൈ മാസത്തില്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
നിര്മാണച്ചിലവിലുണ്ടായ വര്‍ധനവ് തന്നെയാണ് ജൂലൈ മാസത്തില്‍ സിഎന്‍ജി മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചപ്പോഴും മാരുതി സുസുക്കി കാരണമായി പറഞ്ഞത്. 15,000 രൂപ വരെയാണ് ഇത്തരം മോഡലുകളുടെ വില കഴിഞ്ഞ മാസം കമ്പനി ഉയര്‍ത്തിയത്. നേരത്തേ, കഴിഞ്ഞ ഏപ്രില്‍ മാസത്തിലും നിര്‍മാണ ചിലവുകളിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി മാരുതി തങ്ങളുടെ പല മോഡല്‍ കാറുകളുടേയും വില ഉയര്‍ത്തിയിരുന്നു. അതിന് മുമ്പായി ജനുവരി മാസത്തിലും അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവും നിര്‍മാണ ചിലവിലെ വര്‍ധനവും കാരണമായി പറഞ്ഞുകൊണ്ട് ചില മോഡല്‍ കാറുകളുടെ വിലയില്‍ മാരുതി വര്‍ധനവ് വരുത്തിയിരുന്നു. വിവിധ മോഡലുകള്‍ക്ക് 34,000 രൂപ വരെയാണ് വിലയില്‍ വര്‍ധനവുണ്ടായത്.
ഈ മാസം വീണ്ടും നെക്സോണ്‍ ഇവി എസ്യുവി മോഡല്‍ കാറിന്റെ വില ടാറ്റ മോട്ടോര്‍ഴ്സ് വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക് എസ്യുവിയുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത്തവണ മുന്‍നിര ലക്വുറി മോഡലുകളായ ടാറ്റ നെക്സണ്‍ ഇലക്ട്രിക് വെഹിക്കള്‍ ടാറ്റ നെക്സണ്‍ ഇവി എക്്സ് സെഡ് പ്ലസ്, നെക്സണ്‍ ഇവി എക്സ് സെഡ് പ്ലസ് ലക്്സ് എന്നീ മോഡലുകളുടെ വില 9,000 രൂപ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ജൂലൈ മാസത്തില്‍ മഹീന്ദ്ര തങ്ങളുടെ വിവിധ മോഡലുകളുടെ വില ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്. നേരത്തേ ഈ വര്‍ഷം ജനുവരിയിലും പിന്നീട് മെയ് മാസത്തിലും കമ്പനി വാഹന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. മഹീന്ദ്ര ഥാര്‍ മോഡിലിന് ഏകദേശം 1 ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേ സമയം ആഗോളതലത്തില്‍ തന്നെ ഓട്ടോമൊബൈല്‍ മേഖല അതിന്റെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയും, ചിപ്പ് ദൗര്‍ലഭ്യവും ആ തിരിച്ചടിയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധികളില്‍ നിന്നും മുക്തമല്ല.
ആദ്യ ഘട്ടത്തില്‍ ചിപ്പ് ദൗര്‍ലഭ്യം കൈകാര്യം ചെയ്യുവാന്‍ മാരുതി സുസുക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് മാരുതിയുടെ വില്‍പ്പന താഴേക്ക് പോകുന്നത് എന്ന് നമുക്കിവിടെ ഒന്ന് പരിശോധിക്കാം.
ചിപ്പ് ദൗര്‍ലഭ്യം കാരണം മാരുതി തങ്ങളുടെ നിര്‍മാണ ശേഷി കുറയ്ക്കുന്ന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ വര്‍ഷം ഉത്പാദ പദ്ധതിയുടെ 5 ശതമാനം ചുരുക്കുവാനായിരുന്നു കമ്പനി പദ്ധതി തയ്യാറാക്കിയത്. അത് ഏകദേശം 70,000 മുതല്‍ 80,000 വരെ വാഹനങ്ങള്‍ വരും. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ഏറെ ഉയര്‍ന്ന വെട്ടിച്ചുരുക്കലാണ് മാരുതി ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
ആഗസ്ത് മാസത്തില്‍ മാത്രം 30 മുതല്‍ 40 ശതമാനം വരെ കുറവാണ് മാരുതിയുടെ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ആഗസ്ത് മാസത്തിലെ ഉത്പാദന ശേഷിയില്‍ നിന്നും 50,000 മുതല്‍ 60,000 കാറുകളുടെ കുറവാണിത്. ഒറ്റ മാസത്തില്‍ തന്നെ നിര്‍മാണത്തില്‍ ഇത്രയധികം കാറുകളുടെ നഷ്ടമാണ് മാരുതിയ്ക്ക് ഉണ്ടായിരിക്കുന്നത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
