രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി 2021 മാര്‍ച്ച് വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രതിമാസ വില്‍പ്പനയില്‍ 2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി 2021 മാര്‍ച്ച് വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രതിമാസ വില്‍പ്പനയില്‍ 2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ ആകെ 1,67,014 കാറുകളാണ് കമ്പനി വില്‍പ്പന നടത്തിയത്. ഫെബ്രുവരി മാസത്തില്‍ ഇത് 152,983 യൂണിറ്റുകളായിരുന്നു. എന്നാല്‍ വര്‍ഷാന്തര കണക്കുകള്‍ പ്രകാരം കാര്‍ വില്‍പ്പനയില്‍ 97 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 83,792 യൂണിറ്റുകളായിരുന്നു വില്‍പ്പന നടത്തിയത്.

കൊറോണ വ്യാപനം കാരണം 2020 മാര്‍ച്ചില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വാഹന വിപണി പാടേ താഴ്ന്നിരുന്നു. എന്നാല്‍ വാഹനങ്ങളുടെ വില്‍പ്പന 2019 മാര്‍ച്ച് മാസത്തെ നിലയിലേക്ക് എത്തിയതേയുള്ളുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആകെ 147,613 യൂണിറ്റുകളാണ് 2019 മാര്‍ച്ച് മാസം മാരുതി വില്‍പ്പന നടത്തിയത്.
ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഉള്‍പ്പെടെ മാരുതി സുസുകി ഇന്ത്യ 2021 മാര്‍ച്ച് മാസത്തില്‍ 167,014 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ലോക്ക്ഡൗണിന് മുമ്പ് വില്‍പ്പന 83,792 യൂണിറ്റുകളായിരുന്നു. 99 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2021 ഫെബ്രുവരി മാസത്തില്‍ 164,469 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ മാസത്തേക്കാള്‍ 2 ശതമാനത്തിന്റെ വര്‍ധനവ്. 2019 മാര്‍ച്ച് മാസത്തില്‍ കമ്പനിയുടെ ആകെ വില്‍പ്പന 158,076 യൂണിറ്റുകളായിരുന്നു. ആകെ വില്‍പ്പനയില്‍ 2019-20 വര്‍ഷത്തെക്കാള്‍ 7 ശതമാനം കുറവാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.
2021 മാര്‍ച്ചിലെ മാരുതി സുസുകിയുടെ ആകെ കയറ്റുമതി 11,597 യൂണിറ്റുകളാണ്. ഫെബ്രുവരി മാസത്തേക്കള്‍ ഒരു ശതമാനം വളര്‍ച്ച. ഫെബ്രുവരി മാസത്തെ ആകെ കയറ്റുമതിയുടെ എണ്ണം 11,486 യൂണിറ്റുകളാണ്. 2020 വര്‍ഷത്തില്‍ 4712 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. 146 ശതമാനത്തിന്റെ വര്‍ഷാന്തര വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. 2019 മാര്‍ച്ച് മാസത്തില്‍ 10,463 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരുന്നത്. ആകെ കയറ്റുമതിയില്‍ 11 ശതമാനത്തിന്റെ വളര്‍ച്ചയും.
ആഭ്യന്തര വിപണിയില്‍ മാരുതി സുസുകയുടെ ആകെ വാഹന വില്‍പ്പന 146,203 യൂണിറ്റുകളാണ്. വാണിജ്യവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 3,315 യൂണിറ്റുകളും.
മിഡ് സൈസ്ഡി കാറുകളായി സെഡാന് സിയാസിന്റെ ഈ മാസത്തെ വില്‍പ്പന 1,628 യൂണിറ്റുകളാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications