A Oneindia Venture

പുതുവർഷത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം; സമ്പാദ്യം തുടങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ!

പുതുവർഷാഘോഷങ്ങൾക്ക് പിന്നാലെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ട സമയമാണിത്. 2026-ൽ നിങ്ങളുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നുണ്ടെങ്കിൽ, അനാവശ്യ ചെലവുകൾ കുറച്ച് നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുക. ജനുവരി മാസം മുതൽ തന്നെ കൃത്യമായ ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുന്നത് സമ്പത്ത് വളർത്താനും ഭാവി സുരക്ഷിതമാക്കാനും നിങ്ങളെ സഹായിക്കും.

പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകാറുണ്ട്. കേവലം പണം ലാഭിക്കുന്നതിലുപരി, അത് എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കണമെന്ന അറിവ് സമ്പാദ്യശീലം തുടങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക യാത്ര സുഗമമാക്കാൻ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

1. നിക്ഷേപ പോർട്ട്ഫോളിയോ ആരംഭിക്കുക

മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങി നിങ്ങൾക്ക് ആരംഭിക്കാവുന്ന ഒരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം. വ്യത്യസ്ത നിക്ഷേപ പദ്ധതികളെ കുറിട്ട് പഠിക്കാനും അവ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തിരിച്ചറിയാനും ഈ ഘട്ടത്തിൽ സാധിക്കും. റിസ്ക് എടുക്കാൻ തയ്യാറായിട്ടുള്ള, ദീർഘകാല നിക്ഷേപങ്ങൾ ആ​ഗ്രഹിക്കുന്നവർക്ക് എസ്ഐപിയിൽ നിക്ഷേപിക്കുന്നതും നല്ല തീരുമാനമായിരിക്കും.

പുതുവർഷത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം; സമ്പാദ്യം തുടങ്ങുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ!

2. നിങ്ങളുടെ 2025ലെ സാമ്പത്തിക സ്ഥിതി ഓർമിക്കുക

കഴിഞ്ഞ വർഷത്തെ നിങ്ങളുടെ ചെലവുകൾ, സമ്പാദ്യ നിരക്ക്, നിക്ഷേപങ്ങളുണ്ടായിരുന്നെങ്കിൽ അവയുടെ പ്രകടനം എന്നിവ അവലോകനം ചെയ്യുക. നിങ്ങൾ അമിതമായി ചെലവഴിച്ചേക്കാവുന്ന മേഖലകളും, നിങ്ങൾ നന്നായി കൈകാര്യം ചെയ്ത കാര്യങ്ങളും തിരിച്ചറിയുക. കഴിഞ്ഞ വർഷത്തെ അവലോകനം നടത്തുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവിയെ കൂടുതൽ ദൃഢമാക്കാൻ സഹായിക്കും.

3. പ്രതിമാസ ബജറ്റ്

സാമ്പത്തിക അച്ചടക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോയിൻ്റാണ് പ്രതിമാസ ബജറ്റ് തയ്യാറാക്കുന്നത്. ഓരോ മാസത്തെ വരവ്- ചിലവുകൾ ശരിയായ രീതിയിൽ നിയന്ത്രിക്കാനും, അനാവശ്യമായ ചിലവുകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മാത്രമല്ല ഇത് നിങ്ങൾക്ക് നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റി വെക്കാനും സാധിക്കും.

4. എമർജൻസി ഫണ്ട്

മനുഷ്യ ജിവിതത്തിൽ സാമ്പത്തിക ആവശ്യങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായിട്ടാവും സംഭവിക്കുക. നിങ്ങളുടെ ജോലി നഷ്ടപ്പെടു​കയോ, മെഡിക്കൽ ആവശ്യങ്ങൾ വരികയോ അല്ലെങ്കിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന മറ്റേതെങ്കിലും സാഹചര്യങ്ങളിലോ പണം ഒരു ചോദ്യചിന്ഹമായി മാറിയേക്കാം.

ഇത്തരം ഘട്ടത്തിൽ പലരും കടം വാങ്ങുകയോ അല്ലെങ്കിൽ വായ്പ എടുക്കുകയോ ചെയ്യുന്നത്. ഇത്തരം ബാധ്യതകൾ ഒഴിവാക്കാൻ ഒരു നിശ്ചിത തുക എപ്പോഴും എമർജൻസി ഫണ്ടിനായി മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ അടിയന്തിര ഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കാൻ ഇത്തരം ഫണ്ടിലൂടെ സാധിക്കും. ഇത് പ്രതിമാസ ശമ്പളത്തിൽ നിന്നും മാറ്റി വെക്കുന്നതും നല്ലതാണ്.

5. നികുതി ലാഭിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാം

നികുതി ആസൂത്രണം നടത്തുന്നത് ആദായനികുതി ബാധ്യതകൾ കുറയ്ക്കുന്നതിനും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുന്നതിനും നിങ്ങളെ സഹായിക്കും. സാമ്പത്തിക വർഷാവസാനം തിരക്കിട്ട് നിക്ഷേപങ്ങൾ നടത്തുന്ന രീതി ഒഴിവാക്കാൻ മുൻകൂട്ടിയുള്ള ഈ ആസൂത്രണം അത്യന്താപേക്ഷിതമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C, 80D എന്നിവ പ്രകാരമുള്ള വിവിധ നിക്ഷേപ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് വഴി നികുതി ബാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X