റിട്ടയർമെന്റ് ജീവിതം എപ്പോഴും സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങണം. റിട്ടയർമെന്റിനുശേഷമുള്ള ജീവിതം എങ്ങനെ സുരക്ഷിതമാക്കാമെന്ന് ചിന്തിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ സ്കീം ഗുണം ചെയ്യും. 10 ലക്ഷം നിക്ഷേപിച്ച് 82.46 ലക്ഷം കയ്യിൽ കിട്ടുന്നൊരു മികച്ച പദ്ധതിയെക്കുറിച്ചാണ് ഇനി പറയുന്നത്.
വളരെ സുരക്ഷിതവും വിപണിയിലെ അപകട സാധ്യതകളൊന്നും തന്നെ ഇല്ലാതെ വളരെ സുരക്ഷിതമായി പണം നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്കീമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. രാജ്യത്തെ നിലവിലെ സ്കീമുകളിൽ വളരെ പ്രചാരം നേടിയ സ്കീം ആണിത്. പിപിഎഫ് എന്ന പേരിലും ഈ സ്കീം അറിയപ്പെടുന്നു. നിലവിൽ ഈ സ്കീമിൽ നിക്ഷേപിച്ചാൽ 7.1 ശതമാനമാണ് പലിശ ഇനത്തിൽ കിട്ടുക. ഈ സ്കീമിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും ഇന്ത്യൻ പൗരനായ ഒരാൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ട് തുറക്കാം. സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതി ആയതിനാൽ തന്നെ സുരക്ഷിതമാണ്.

ത്രൈമാസ അടിസ്ഥാനത്തിൽ ധനമന്ത്രാലയം ആണ് പിപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതിനാൽതന്നെ ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ നിരക്കിൽ മാറ്റം വരാം. നിലവിൽ 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഏറ്റവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷവും പ്രതിവർഷം നിക്ഷേപിക്കാവുന്നതാണ്. 15 വർഷമാണ് പദ്ധതിയുടെ കാലാവധി. 15 വർഷം കഴിഞ്ഞാൽ 5 വർഷം കൂടി സ്കീമിന്റെ കാലാവധി നീട്ടാവുന്നതാണ്. ദീർഘകാലം നിക്ഷേപിച്ചാൽ നല്ലൊരു തുക കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടും.
റിട്ടയർമെന്റ് സമയത്ത് ഈ സ്കീം വഴി 82.46 ലക്ഷം നേടാനായി ആദ്യം നിങ്ങൾ ഒരു പിപിഎഫ് സ്കീമിൽ അക്കൗണ്ട് തുറക്കണം. അതിനുശേഷം, എല്ലാ മാസവും 10,000 രൂപ നിക്ഷേപം നടത്തണം. അങ്ങനെ വർഷത്തിൽ 1,20,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. 25 വർഷം ഇങ്ങനെ നിക്ഷേപം നടത്തുക. നിലവിലെ പലിശ നിരക്കാ. 7.1 ശതമാനം കണക്കാക്കുമ്പോൾ സ്കീമിന്റെ കാലാവധി പൂർത്തിയാകുന്ന സമയത്ത് നിങ്ങൾക്ക് 82,46,412 രൂപ കയ്യിൽ കിട്ടും. ഈ പണം നിങ്ങളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കുക മാത്രമല്ല, ജീവിത ആവശ്യങ്ങൾ നിറവേറ്റാനും നിങ്ങളെ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
