കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെട്ടു പോകാൻ ആഗ്രഹിക്കാത്തവരാണ് നമ്മൾ. അതുകൊണ്ടാണ് കൂടുതൽ ആളുകൾ ഇപ്പോഴും അപകട സാധ്യത കുറഞ്ഞ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ സാധ്യതകൾ തിരയുന്നത്. അത്തരത്തിലുള്ള ആളുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാൻ പിപിഎഫ് നിക്ഷേപകരെ പ്രാപ്തമാക്കുന്നു. പിപിഎഫ് നിക്ഷേപത്തിലൂടെ 12 ലക്ഷം രൂപ പലിശയായി മാത്രം നേടാൻ സാധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എങ്ങനെയെന്ന് നോക്കാം,
സർക്കാർ പിന്തുണയോടെയെത്തുന്ന ഒരു കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. അതിനാൽ നിങ്ങളുടെ പണം അതിൽ പൂർണ്ണമായും സുരക്ഷിതമാണ്. നിലവിൽ 7.1 ശതമാനം വാർഷിക പലിശയാണ് പിപിഎഫ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയും പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ സ്കീമിന് കീഴിൽ, നിങ്ങൾ ഒരു വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. ഒരു സാമ്പത്തിക വർഷത്തിലെ ഉയർന്ന നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. നിങ്ങൾക്ക് ഈ സ്കീമിൽ ഒറ്റത്തവണയായും തവണകളായും നിക്ഷേപിക്കാമെന്നതും ശ്രദ്ധേയമാണ്.

15 വർഷമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ മെച്വൂരിറ്റി കാലയളവ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മൊത്തം 27,12,139 രൂപ ഉറപ്പായ റിട്ടേൺസ് നേടാൻ സാധിക്കും. ഇതിൽ നിക്ഷേപ തുക 15,00,000 ലക്ഷം രൂപയും 12,12,139 രൂപ സ്ഥിര പലിശയും ഉൾപ്പെടുന്നു. ഈ സർക്കാർ പദ്ധതിയിൽ രാജ്യത്തെ ഏതൊരു പൗരനും അക്കൗണ്ട് തുറക്കാം. നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ പിപിഎഫിൽ നിക്ഷേപം ആരംഭിക്കാം. ഒരു വ്യക്തിയുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കണം.
ക്രെഡിറ്റ് കാർഡ് പേമെന്റ്: മിനിമം മാത്രം അടയ്ക്കാൻ നിക്കല്ലെ, പണി പുറകെ വരും...
30 ശതമാനം നികുതി ബ്രാക്കറ്റിലുള്ള വ്യക്തികൾക്ക്, പിപിഎഫിൽ നിക്ഷേപിക്കുന്നത് ഒരു ബാങ്കിലെ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന വരുമാനം നൽകിയേക്കാം. നിലവിൽ, മിക്ക ബാങ്കുകളും 6 മുതൽ 8 ശതമാനം വരെ പലിശ നിരക്ക് നൽകുന്നു. എന്നിരുന്നാലും, ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ ബാധകമായ സ്ലാബ് നിരക്ക് അനുസരിച്ച് നികുതിക്ക് വിധേയമാണ്. നേരെമറിച്ച്, ഒരു പിപിഎഫ് അക്കൗണ്ടിൽ നിന്നുള്ള റിട്ടേണുകൾക്ക് പൂർണ്ണമായും നികുതി ഇളവ് ലഭ്യമാകുന്നു. അതിനാൽ, നിലവിലുള്ള പലിശ നിരക്ക് 7.1 ശതമാനം ആണെങ്കിൽ, ഇത് എഫ്ഡികളിൽ നിന്നുള്ള നികുതിക്ക് ശേഷമുള്ള റിട്ടേണുകളെ അപേക്ഷിച്ച് പ്രതിവർഷം 2.22 ശതമാനം മുതൽ 2.55 ശതമാനം വരെ ഫലപ്രദമായ നേട്ടമായി മാറുന്നു.
ഒരു പിപിഎഫ് അക്കൗണ്ടിലേക്കുള്ള നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടണം. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങളുടെ പിപിഎഫിൽ ലാഭിക്കുന്നതിന് ഉചിതമായ തുക കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 വർഷത്തിനുള്ളിൽ 25 ലക്ഷം രൂപ സമാഹരിക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, നിലവിലെ 7.1 ശതമാനം പലിശ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷം രൂപ ലാഭിക്കുകയാണെങ്കിൽ, 15 വർഷത്തിന് ശേഷം 27,12,139 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications