ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നൽകുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ തയ്യാറെടുക്കുന്നവർ, ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപായി ഇത്തരത്തിൽ നികുതി ഇളവ് ലഭിക്കുന്ന സ്കീമുകളിൽ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും.
ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന നിരവധി നികുതി ഇളവ് നൽകുന്ന സ്കീമുകളുണ്ട്. ഇഎൽഎസ്എസ് (ELSS), പിപിഎഫ് (PPF), ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പയുടെ പ്രിൻസിപ്പൽ തുക എന്നിവയും മറ്റുള്ളവയും ഇതിൽ ഉൾപ്പെടുന്നു. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് മാത്രമേ ഈ നികുതി കിഴിവുകൾ ലഭ്യമാകൂ. മാത്രമല്ല, ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമേ നികുതിയിളവ് ലഭിക്കൂ. എല്ലാ സ്കീമുകളിലുമുള്ള ക്യുമുലേറ്റീവ് നിക്ഷേപത്തിന് ഈ പരിധി ബാധകമാണ്.
1. ഇഎൽഎസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം): 3 വർഷത്തെ ലോക്ക് ഇൻ കാലയളവുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഇവ. ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ നികുതിദായകർക്ക് ആദായനികുതി കിഴിവ് നൽകുന്നു.
2. പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്): ഇതൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഒരാൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 500 മുതൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഏഴാം സാമ്പത്തിക വർഷം മുതൽ എല്ലാ വർഷവും പിൻവലിക്കൽ അനുവദനീയമാണ്.

3. ഇൻഷുറൻസ് പ്രീമിയം: ലൈഫ് ഇൻഷുറൻസിനായി അടച്ച ഇൻഷുറൻസ് നികുതിയിളവിന് അർഹമാണ്.
4. ഹോം ലോൺ ഇഎംഐയുടെ പ്രിൻസിപ്പൽ തുക: ഭവന വായ്പ എഎംഐയുടെ പ്രിൻസിപ്പൽ തുകയായ 1.5 ലക്ഷത്തിനു വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്.
5. സുകന്യ സമൃദ്ധി യോജന (SSY): 10 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാം. ഒരാൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ അക്കൗണ്ടിലേക്കുള്ള 250 മുതൽ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങളെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
6. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (NSC): നിക്ഷേപകർക്ക് 1,000 മുതൽ അതിനു മുകളിലുള്ള തുക നിക്ഷേപിക്കാൻ അനുവദിക്കുന്ന മറ്റൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല, എന്നാൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ നികുതി ഇളവ് അനുവദിക്കൂ.
7. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS): പേര് സൂചിപ്പിക്കുന്നത് പോലെ ഈ സ്കീം 60 വയസ്സിന് മുകളിലുള്ള നിക്ഷേപകർക്ക് വേണ്ടിയുള്ളതാണ്. 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സ്കീമിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ നികുതി ഇളവ് ലഭിക്കൂ.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications