ഇന്ത്യൻ ബാങ്ക് , ഐഡിബിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ നിക്ഷേപകർക്ക് ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ബാങ്ക് 444 ദിവസത്തെയും 555 ദിവസത്തെയും രണ്ട് പ്രത്യേക എഫ്ഡികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. അതുപോലെ ഐഡിബിഐ ബാങ്കിന്റെ 444, 555, 700 ദിവസത്തെ കാലാവധിയുള്ള എഫ്.ഡികളും നൽകുന്നു. സാധാരണ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ പ്രത്യേക എഫ്ഡികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകളുടെ പ്രത്യേക എഫ്ഡിയും അവയുടെ പലിശ നിരക്കും പരിശോധിക്കാം.
ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്ക് 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ (ഇൻഡ് സെക്യൂർ) സാധാരണ പൗരന്മാർക്ക് 6.70% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.20% ആണ്. അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്ക് 7.45% നിരക്കാണ് ലഭിക്കുന്നത്.
ഇന്ത്യൻ ബാങ്ക് 555 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ (ഇൻഡ് ഗ്രീൻ) സാധാരണ പൗരന്മാർക്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.10% ആണ്, അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്ക് 7.35% നിരക്ക് ലഭിക്കും. ഇൻഡ് ഗ്രീനിലും ഇൻഡ് സെക്യൂരിലും നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.

ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്കും/എൻആർഇ/എൻആർഒകൾക്കും 6.70% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.20% ഉയർന്ന നിരക്ക് ലഭിക്കുന്നു.
ഐഡിബിഐ ബാങ്കിന്റെ 555 ദിവസത്തെ സ്‌പെഷ്യൽ ഡെപ്പോസിറ്റ് സ്കീമിന്, പൊതു പൗരന്മാർക്കും/എൻആർഇ/എൻആർഒയ്ക്കും 6.75 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.25% പലിശ നിരക്ക് ലഭിക്കുന്നു. 700 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ ബാങ്ക് ജനറൽ/എൻആർഇ/എൻആർഒ നിക്ഷേപകർക്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 7.10% ആണ്.
ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി
ഐഡിബിഐ ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി 80 വയസ്സ് പ്രായമുള്ളവർക്ക് മാത്രമുള്ളതാണ്. സൂപ്പർ സീനിയർ സിറ്റിസൺസിന്, 444 ദിവസത്തെ എഫ്ഡിയിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.35% ആണ്. 555 ദിവസത്തെ നിക്ഷേപത്തിൽ അവർക്ക് 7.40% പലിശ നിരക്ക് ലഭിക്കുമ്പോൾ, 700 ദിവസത്തെ എഫ്ഡിയിൽ അവർക്കുള്ള നിരക്ക് 7.25% ആണ്. ഈ 3 എഫ്‌ഡികളിലും നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.
എസ്ബിഐ- അമൃത് വൃഷ്ടി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് വൃഷ്ടി. പദ്ധതിയിൽ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് അതേ എഫ്‌ഡിയിൽ 7.10% പലിശ ലഭിക്കും. അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്ക് 7.20% ലഭിക്കും. എസ്‌ബിഐയുടെ അമൃത് വൃഷ്ടി എഫ്‌ഡി പദ്ധതിയുടെ അവസാന തീയതി നീട്ടിയിരുന്നു, എന്നാൽ ബാങ്ക് ഇതുവരെ പുതിയ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
