ജോലി ചെയ്യുമ്പോൾ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അത് സേവ് ചെയ്തിട്ടില്ലെങ്കിൽ ഭാവി സുരക്ഷിതമാക്കാൻ സാധിക്കില്ല. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമില്ലേ?. അത്തരത്തിൽ വലിയ സമ്പാദ്യമാക്കി മാറ്റാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് എൻപിഎസ്. ദേശീയ പെൻഷൻ സംവിധാനം അഥവാ എൻപിഎസ് ദീർഘകാല നിക്ഷേപത്തിലൂടെ വലിയ നേട്ടം വാഗ്ദാനം ചെയ്യുന്നു. എന്നാൽ എൻപിഎസിൽ നേരത്തെ നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്.
കാലാവധി കൂടുന്തോറും വിരമിക്കൽ സമയത്ത് വലിയ കോർപ്പസ് സൃഷ്ടിക്കാനാവും എന്നതാണ് നേരത്തെ നിക്ഷേപം ആരംഭിക്കുന്നതു കൊണ്ടുള്ള നേട്ടം. പ്രധാനമായും ശമ്പളക്കാരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ ജീവനക്കാരാണ് എൻപിഎസിൽ നിക്ഷേപിക്കുന്നത്. ഇതൊരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെന്റ് സ്കീമായതിനാൽ സ്ഥിരമായ വരുമാനം ലഭിക്കില്ല.
എൻപിഎസ് വരുമാനം
ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD പ്രകാരം എൻപിഎസ് സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും. നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ, കോർപ്പസിന്റെ പരമാവധി 60% വരെ നികുതി രഹിത പിൻവലിക്കൽ സാധിക്കും. ബാക്കിയുള്ളത് പ്രായമാവുമ്പോൾ ലഭിക്കും. അങ്ങനെയെങ്കിൽ നേരത്തെ തന്നെ നിക്ഷേപം ആരംഭിച്ചാൽ വർഷം തോറും കൂടുതൽ നികുതി ലാഭിക്കാനും, കൂട്ടുപലിശയുടെ നേട്ടത്തോടെ വരുമാനം വർദ്ധിക്കാനും അനുവദിക്കുന്നു.

അതായത് നിങ്ങൾ 30 വയസ്സിൽ എൻപിഎസിൽ നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക, പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിച്ചാൽ 60 വയസ്സാകുമ്പോഴേക്കും 1.5 കോടിയിൽ കൂടുതൽ മൂലധനം സമാഹരിക്കാൻ കഴിയും. എന്നാൽ 45 വയസ്സിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 50 ലക്ഷത്തിൽ താഴെ മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് എൻപിഎസിൽ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കണമെന്ന് പറയുന്നത്.
എൻപിഎസിൽ നിക്ഷേപിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ അറിയണം
എൻപിഎസിൽ നിക്ഷേപിക്കുമ്പോൾ വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കാം. വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ തുടങ്ങിയ ചില ആവശ്യങ്ങൾ വന്നാൽ നിങ്ങൾക്ക് കാലാവധിക്കു മുന്നേ നിക്ഷേപം ഭാഗികമായി പിൻവലിക്കാം. കൂടാതെ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആന്വിറ്റി വാങ്ങാം. അതായത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പ്രതിമാസ പേഔട്ടുകൾക്കായി മാറ്റി വെക്കുന്നു. ഇത്തരത്തിൽ നിയന്ത്രണങ്ങൾ വെക്കുന്നതിനാൽ ഭാവി സുരക്ഷിതമാക്കാൻ എൻപിഎസ് അനുവദിക്കുന്നു.
ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഭാവി സുരക്ഷിതമാക്കുക.
നികുതി ആനുകൂല്യങ്ങളും കൂട്ടുപലിശയുടെ നേട്ടവും കാരണം നിങ്ങൾ എത്രയും വേഗം എൻപിഎസിൽ ചേർന്നാൽ അത്രയും വലിയ വിരമിക്കൽ കോർപ്പസ് നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കും. 60 വയസ്സിനു മുന്നേ സാമ്പത്തിക സുരക്ഷ ആവശ്യമാണ്.
യുപിഎസ്
ഇനി മുതൽ യുപിഎസ് അഥവാ ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. 2025 ഏപ്രിൽ 1-ന് നടപ്പിലാക്കിയ കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി എൻപിഎസിനേക്കാൾ അപകട രഹിതമായ വരുമാനം ഉറപ്പു നൽകുന്നു. അതായത് സ്ഥിരമായ പെൻഷൻ നിങ്ങൾക്ക് ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications