ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ പലർക്കും ക്രെഡിറ്റ് കാർഡ് ശരിയായി ഉപയോഗിക്കാനോ അതിലൂടെ ലഭിക്കുന്ന മറ്റു നേട്ടങ്ങളെ കുറിച്ചോ അറിയില്ല. ഇതിൽ റിവാർഡ് പോയിന്റുകളെ കുറിച്ചും അറിയാത്തവരുണ്ട്. പലർക്കും റിവാർഡ് പോയിന്റുകൾ റെഡ്ഡീം ചെയ്യുന്നതു പോലും അറിയില്ല.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർ നൽകുന്നതാണ് റിവാർഡ് പോയിന്റുകൾ. നിങ്ങൾ സമ്പാദിക്കുന്ന വെർച്വൽ പണം പോലെയാണ് ഓരോ റിവാർഡ് പോയിന്റും പ്രവർത്തിക്കുന്നത്. അതിനാൽ ഓൺലൈൻ പർച്ചേസുകൾക്കെല്ലാം ഇത്തരം റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുമ്പോൾ കൈയിലുള്ള പണം ഒരു പരിധി വരെ ലാഭിക്കാം.
ഓരോ ക്രെഡിറ്റ് കാർഡിനും ഓരോ ചെലവ് പരിധിയാണ്. അതിനു അനുസരിച്ചാണ് നിങ്ങൾക്ക് റിവാർഡ് പോയിന്റ് ലഭിക്കുന്നത്. ചില കാർഡുകൾ കൂടുതൽ റിവാർഡ് വാഗ്ദാനം ചെയ്യുന്നു.
ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ എങ്ങനെ നേടാം?
1. ക്രെഡിറ്റ് കാർഡ് വഴിയുള്ള ഓരോ ഇടപാടുകൾക്കും റിവാർഡ് പോയിന്റുകൾ ലഭിക്കും.
2. ഈ റിവാർഡ് പോയിന്റുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ക്രെഡിറ്റ് കാർഡിന്റെ ഇനം അനുസരിച്ചാണ്.
3. ചില ക്രെഡിറ്റ് കാർഡുകൾ ഒരു വർഷത്തിൽ ഒരു നിശ്ചിത തുക ചെലവഴിച്ചാൽ ബോണസ് പോയിന്റുകൾ നൽകും.
4. പ്രീമിയം ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും കൂടുതൽ റിവാർഡ് പോയിന്റുകൾ നൽകുന്നു.
റിവാർഡ് പോയിന്റുകൾ എങ്ങനെയെല്ലാം നേടുന്നു
ക്രെഡിറ്റ് കാർഡിന്റെ തരം: ഒരു വ്യക്തി ഓരോ ഇടപാടിലും കൂടുതൽ പോയിന്റുകൾ നേടുന്നു, പക്ഷേ ഈ കാർഡുകളിൽ നിന്ന് അടിസ്ഥാന ഉപഭോക്താക്കൾക്ക് ഒന്നോ പരമാവധി രണ്ടോ മാത്രമായിരിക്കും റിവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്.
കോ-ബ്രാൻഡഡ് കാർഡ് റിവാർഡ് പോയിന്റുകൾ: ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, എയർലൈനുകൾ അല്ലെങ്കിൽ റീട്ടെയിൽ ബ്രാൻഡുകൾ എന്നിവയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന പ്രത്യേക ക്രെഡിറ്റ് കാർഡുകൾ കൂടുതൽ റിവാർഡ് പോയിന്റുകൾ നൽകുന്നു.
ചെലവുകൾ: എവിടെ നിന്ന് പർച്ചേസ് നടത്തുന്നു എന്നത് റിവാർഡ് പോയിന്റുകളെ സ്വാധീനിക്കുന്നു. ഇത് പോയിന്റുകൾ വർദ്ധിക്കാനും കുറയാനും സാധ്യതയുണ്ട്.
ഇവന്റുമായി ബന്ധപ്പെട്ട ചെലവുകൾ: ചില കാർഡുകൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ടോ, പ്രമോഷണൽ കാലയളവുകളിലോ നടത്തുന്ന ഇടപാടുകൾക്ക് ബോണസ് അല്ലെങ്കിൽ അധിക പോയിന്റുകൾ ഉറപ്പാക്കും..

റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യാനുള്ള മാർഗം..
1) ഓൺലൈനിലൂടെ നടത്താം..
നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാം.
ഐഡി നമ്പറും പാസ്‌വേഡും നൽകുക.
റിവാർഡുകൾ റെഡീം ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ പരിശോധിക്കുക.
ഉൽപ്പന്നമോ വൗച്ചറോ തിരഞ്ഞെടുത്താൽ പോയിന്റ് റെഡ്ഡീം ആവും...
2) ഓഫ്‌ലൈനിലൂടെ
നിങ്ങളുടെ ബാങ്കിൽ പോയി ഒരു അവാർഡ് റിഡംപ്ഷൻ ഫോം പൂരിപ്പിക്കുക.
പൂരിപ്പിച്ച ശേഷം ക്രെഡിറ്റ് കാർഡ് വിഭാഗത്തിലേക്ക് അയയ്ക്കുക.
റെഡീം ചെയ്യാവുന്ന പ്രോസസ്സ് 1 മുതൽ 15 ദിവസം വരെ എടുത്തേക്കാം.
3) കസ്റ്റമർ കെയർ
റിവാർഡുകളെ കുറിച്ച് അറിയാൻ കസ്റ്റമർ കെയറിലേക്ക് വിളക്കുക.
ചില ഇഷ്യൂവർമാർ നിങ്ങളോട് റിഡംപ്ഷൻ ഫോം ഡൗൺലോഡ് ചെയ്ത് മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.
ചില റിഡംപ്ഷനുകൾക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കും...
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
