ഭൂരിപക്ഷം ആളുകൾക്കും പ്രതിമാസ ശമ്പളമുള്ള ജോലിയുണ്ട്. എന്നാൽ ഭാവിയിലേക്ക് സമ്പാദ്യം കരുതി വയ്ക്കണമെന്ന് പറയുമ്പോൾ നൂറായിരം വാദങ്ങളുണ്ടാകും. എന്തിന് കരിയറിന്റെ തുടക്കത്തിൽ തന്നെ സമ്പാദിക്കണം...? ശമ്പളം കുറവാണ്, പ്രതിമാസം രണ്ടായിരം മുതൽ മൂവായിരം രൂപവരെ ലാഭിക്കാൻ കഴിഞ്ഞാലും, ദീർഘകാലാടിസ്ഥാനത്തിൽ അത് എന്ത് മാറ്റമുണ്ടാക്കും...?ബാധ്യതകളൊന്നുമില്ല, അതിനാൽ കൂടുതൽ ലാഭിക്കേണ്ടതില്ല തുടങ്ങി നിരവധി വാദങ്ങൾ. എന്നാൽ വരുമാനത്തിന്റെ നേരിയ പങ്ക് ഭാവി ആസൂത്രണത്തിനായി മാറ്റിവയ്ക്കുന്നത് ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്.
"സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കാ പത്ത് തിന്നാം " എന്ന് കേട്ടിട്ടില്ലേ. അതായത് വരുമാനമുള്ള സമയത്ത് കുറച്ച് പണം മാറ്റിവച്ചാൽ വരുമാന സ്രോതസ്സുകൾ കുറയുമ്പോൾ സന്തോഷത്തോടെ ജീവിക്കാം. അച്ചടക്കത്തോടേയും കൃത്യവുമായി ദീർഘകാലത്തേക്ക് സമ്പാദ്യം നീക്കിവയ്ക്കുകയാണെങ്കിൽ ഒരു സമ്പാദ്യവും ചെറുതല്ല. 25,000 രൂപ പ്രതിമാസ ശമ്പളമുള്ള ഒരു വ്യക്തി ചെറിയ തുക നീക്കിവച്ചാൽ വിരമിക്കുന്ന സമയത്ത് (60 വയസ്സ് അല്ലെങ്കിൽ അതിനുമുമ്പ് പോലും) 1.76 കോടി രൂപയോ അതിൽ കൂടുതലോ നേടാൻ സാധിക്കും. നിക്ഷേപം വർഷം തോറും വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ കൂടുതൽ നേടാം.

എത്ര പണം നിക്ഷേപിക്കണം..?
ഒരു കോടീശ്വരനാകണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് സമ്പാദ്യശീലം വളർത്തിയെടുക്കുക എന്നതാണ്. വരുമാനത്തിന്റെ 20 ശതമാനമെങ്കിലും നിക്ഷേപത്തിനായി നീക്കിവെക്കണമെന്നാണ് സാമ്പത്തിക ചട്ടം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പ്രതിമാസ ശമ്പളം 25,000 രൂപയാണെങ്കിൽ, പ്രതിമാസം 5000 രൂപ നിക്ഷേപത്തിനായി നീക്കിവെക്കണം. സമ്പാദ്യം നിക്ഷേപിച്ചില്ലെങ്കിൽ അവ എല്ലായ്പ്പോഴും ചെലവഴിക്കപ്പെടും. അതേസമയം നിക്ഷേപം നടത്തിയാൽ സമ്പത്ത് വർദ്ധിപ്പിക്കും. അതിനാൽ, സമ്പാദ്യത്തിന്റെ 20 ശതമാനം എന്തുവിലകൊടുത്തും നിക്ഷേപിക്കുക. അതുവഴി ഭാവിയിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ സാധിക്കും.
റിട്ടയർമെന്റ് സമയത്ത് കോടികൾ നേടാം
റിട്ടയർമെന്റ് സമയത്ത് കോടികൾ നേടണമെന്നാണ് ആഗ്രഹമെങ്കിൽ എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം. കേവലം 500 രൂപയിൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാം. വരുമാനത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്നതാണ് പ്രത്യേകത. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എസ്ഐപി നിക്ഷേപം ശരാശരി 12 ശതമാനം വരുമാനം നൽകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു ദീർഘകാല എസ്‌ഐപി ആരംഭിച്ചാൽ, ഒരു വലിയ ഫണ്ട് സമാഹരിക്കാൻ സാധിക്കും.
എസ്‌ഐപിയിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയും 30 വർഷത്തേക്ക് അത് തുടരുകയും ചെയ്യ്താൽ ആകെ 18 ലക്ഷം രൂപ സമ്പാദിക്കാം. എന്നാൽ 1.58 കോടി രൂപ മൂലധന നേട്ടമായി ലഭിക്കുകയും ചെയ്യുന്നു. അതായത് പ്രതിമാസം 5000 രൂപ 30 വർഷം നിക്ഷേപിച്ചാൽ ആകെ 1.76 കോടി രൂപ നേടാം. അതേ സമയം വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയിലും വർദ്ധനവ് വരുത്തിയാൽ 30 വർഷത്തിന് മുമ്പ് കോടീശ്വരനാകാം.
നിക്ഷേപം 10% വർദ്ധിപ്പിച്ചാൽ
5000 രൂപ പ്രതിമാസം നിക്ഷേപിക്കുമ്പോൾ 1.76 കോടി രൂപ ലഭിക്കുമെന്ന് മുകളിൽ പറഞ്ഞല്ലോ. എന്നാൽ നിക്ഷേപം 10 ശതമാനം വർദ്ധിപ്പിച്ചാൽ കൂടുതൽ വരുമാനം നേടാൻ കഴിയും. 20 വർഷത്തിനുള്ളിൽ നിക്ഷേപം 34.36 ലക്ഷം രൂപയും മൂലധന നേട്ടം 65.07 ലക്ഷം രൂപയുമായി വളരും. അതായത് നിക്ഷേപത്തിന്റെ ആകെ മൂല്യം 99.44 ലക്ഷം രൂപയും ആയിരിക്കും. 25 വർഷത്തേക്ക് എസ്ഐപി തുടർന്നാൽ 59 ലക്ഷം രൂപ നിക്ഷേപിക്കും. മൂലധന നേട്ടം 1.55 കോടി രൂപയായി ഉയരും. അതായത് ആകെ മൂല്യം 2.14 കോടി രൂപയാകും. നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടി, അതായത് മൊത്തം 30 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ 98.70 ലക്ഷം രൂപ നിക്ഷേപിക്കും. മൂലധന നേട്ടം 3.43 കോടി രൂപയും മൊത്തം നിക്ഷേപ മൂല്യം 4.42 കോടി രൂപയും ആയിരിക്കും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം കൃത്യമായി പിന്തുടരുകയാണെങ്കിൽ റിട്ടയർമെന്റ് ആവുമ്പോൾ ആർക്കും കോടീശ്വരൻ ആകാമെന്ന് സാരം. അതുവഴി റിട്ടയർമെന്റ് ജീവിതം കൂടുതൽ ആയാസകരവും ആനന്ദകരവും ആക്കാൻ സാധിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
