മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

പല ദീര്‍ഘ കാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റുവാനുള്ള മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. നിങ്ങളുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരിക്കുന്നതില്‍ സഹായിക്കുക മാത്രമല്ല പലതരത്തിലുള്ള സാമ്പത്തിക ലക

പല ദീര്‍ഘ കാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റുവാനുള്ള മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. നിങ്ങളുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരിക്കുന്നതില്‍ സഹായിക്കുക മാത്രമല്ല പലതരത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ സ്വന്തമാക്കുവാനുള്ള സമ്പാദ്യം സൃഷ്ടിക്കുവാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഇവിടെ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം സ്വന്തമാക്കി നിങ്ങളാഗ്രഹിക്കുന്ന രീതിയിലൂള്ള നേട്ടം സ്വന്തമാക്കണമെങ്കില്‍ സ്ഥിരമായി കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പരിശോധിക്കേണ്ടതുണ്ട്.

പോര്‍ട്ട്‌ഫോളിയോവില്‍ ആവശ്യമായ മാറ്റങ്ങള്‍

പോര്‍ട്ട്‌ഫോളിയോവില്‍ ആവശ്യമായ മാറ്റങ്ങള്‍

കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി പോര്‍ട്ട് ഫോളിയോവില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണവും മിതമായ രീതിയിലായിരിക്കണം. പോര്‍ട്ട് ഫോളിയോവില്‍ ധാരാളം ഫണ്ടുകള്‍ ഉണ്ടായാല്‍ അവയുടെ പ്രകടനങ്ങള്‍ കൃത്യമായി വിലയിരുത്തുവാന്‍ സാധിക്കാതെ വരികയും അത് നിങ്ങളുടെ മൊത്ത പോര്‍ട്ട് ഫോളിയോ ആദായത്തെ ബാധിക്കുകയും ചെയ്യും.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കും തോറും മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേയും മറ്റും പലിശ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. നിക്ഷേപം നടത്തുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നതിലും കൂടുതല്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ സാധിക്കും.

റിസ്‌ക് സാധ്യതകള്‍

റിസ്‌ക് സാധ്യതകള്‍

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും റിസ്‌ക് സാധ്യതകള്‍ ഉള്ളവയാണ് എന്ന് നമുക്കെല്ലാം അറിയാം. കൃത്യമായ തയ്യാറെടുപ്പോടെ വിവേക പൂര്‍വം നടത്തുന്ന നിക്ഷേപങ്ങളിലൂടെ വലിയ നേട്ടം തന്നെ സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. റിസ്‌ക് എടുക്കുവാന്‍ തയ്യാറുള്ള നിക്ഷേപകരാണ് സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. ആ റിസ്‌ക് സാധ്യതകള്‍ ഏറ്റെടുക്കുന്നതിന് പകരമായാണ് നിക്ഷേപത്തില്‍ നിന്നും ഏറെ മിച്ച ആദായം അവരുടെ കൈകളില്‍ എത്തുന്നത്.

എപ്പോള്‍ വാങ്ങിക്കാം?

എപ്പോള്‍ വാങ്ങിക്കാം?

വിപണി താഴേക്ക് ഇടിഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കുവാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. അത്തരം സമയങ്ങളിലും നിങ്ങള്‍ നിങ്ങളുടെ ഇക്വിറ്റി എസ്ഐപി നിക്ഷേപം നില നിര്‍ത്തിയാല്‍ അത് നിക്ഷേപ ചിലവിനെ ശരാശരിയിലെത്തിക്കുവാന്‍ നിങ്ങളെ സഹായിക്കും. കൂടുതല്‍ യൂണിറ്റുകള്‍ ഒന്നിച്ചു വാങ്ങിക്കുവാനും അത്തരം സമയങ്ങള്‍ ഉപയോഗപ്പെടുത്താം.

 ഒറ്റത്തവണ നിക്ഷേപങ്ങള്‍

ഒറ്റത്തവണ നിക്ഷേപങ്ങള്‍

ഒറ്റത്തവണ നിക്ഷേപങ്ങള്‍ പരമാവധി ആദായം നേടിത്തരുന്നവയാണ്. എന്നാല്‍ അതിനായി വിപണി ഏറ്റവും താഴ്ന്ന നിലവാരത്തില്‍ ഉള്ളപ്പോള്‍ നിക്ഷേപം നടത്തുകയും വിപണി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഉള്ളപ്പോള്‍ പിന്‍വലിക്കുകയും വേണം. എന്നാല്‍ വിപണിയുടെ പ്രകടനം പ്രവചനാതീതമായതിനാല്‍ ഇതത്ര എളുപ്പമല്ല താനും. അതിനാല്‍ തന്നെ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിനേക്കാള്‍ എസ്ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

മ്യൂച്വല്‍ ഫണ്ട് സ്‌കീം തെരഞ്ഞെടുക്കുമ്പോള്‍

മ്യൂച്വല്‍ ഫണ്ട് സ്‌കീം തെരഞ്ഞെടുക്കുമ്പോള്‍

സാധാരണയായി ഭാവിയിലെ ഏതെങ്കിലും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കും ഏതൊരു നിക്ഷേപകനും എസ്ഐപി ആരംഭിക്കുന്നത്. അത് അടുത്ത വര്‍ഷം ഒരു വെക്കേഷന് വേണ്ടിയുള്ള ഫണ്ട് സമ്പാദിക്കുന്നതിനാവാം, 5 വര്‍ഷത്തിന് ശേഷം ഒരു വീട് വാങ്ങിക്കുന്നതിനാവാം, കുട്ടികളുടെ ഉപരി പഠനത്തിനോ അവരുടെ വിവാഹത്തിനോ വേണ്ടിയുള്ള തുകയ്ക്കാകാം. അങ്ങനെ ഏതെങ്കിലും ഒരു ലക്ഷ്യം എല്ലാ എസ്ഐപി നിക്ഷേപത്തിന് പുറകിലുമുണ്ടാകും. ആ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ നമുക്ക് മുന്നിലുള്ള കാലയളവിന്റെ അടിസ്ഥാനത്തില്‍ വേണം മ്യൂച്വല്‍ ഫണ്ട് സ്‌കീം തെരഞ്ഞെടുക്കുവാന്‍. തെറ്റായ സ്‌കീം തെരഞ്ഞെടുക്കുന്നതിലൂടെ മിക്ക നിക്ഷേപകരും പിഴവുകള്‍ വരുത്തിവയ്ക്കാറുണ്ട്.

ഡൈവേഴ്സിഫൈഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

ഡൈവേഴ്സിഫൈഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള കാലയളന് ഒരു വര്‍ഷമാണെങ്കില്‍ ഒരു ഇക്വിറ്റി സ്‌കീമില്‍ എസ്ഐപി നിക്ഷേപം നടത്തുന്നത് അര്‍ഥശൂന്യമാണ്. എന്തെന്നാല്‍ നിങ്ങളുടെ നിക്ഷേപ കാലയളവില്‍ വിപണിയില്‍ തിരുത്തല്‍ സംഭവിച്ചാല്‍ നിങ്ങളുടെ മെച്വൂരിറ്റി തുക നിക്ഷേപ തുകയേക്കാള്‍ കുറവായേക്കാം. അതുപോലെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം 10 വര്‍ഷം മുന്നിലാണെങ്കില്‍ വലിയ തുക ആദായമായി ലഭിക്കണമെങ്കില്‍ ഒരു ഡൈവേഴ്സിഫൈഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമിലാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്.

നിക്ഷേപ കാലയളവ്

നിക്ഷേപ കാലയളവ്

എസ്ഐപി നിക്ഷേപത്തിനായി നിങ്ങളൊരു ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപ കാലയളവ് ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും ആയിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിപണിയുടെ ഓരോ ലെവലുകളിലും യൂണിറ്റുകള്‍ വാങ്ങിക്കുവാനും റൂപ്പി കോസ്റ്റ് ആവറേജിംഗിന്റെ നേട്ടം സ്വന്തമാക്കുവാനും സാധിക്കുകയുള്ളൂ. ഒരു വര്‍ഷമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള കാലയളവ് എങ്കില്‍ നിക്ഷേപത്തിനായി ഒരു ഹ്രസ്വകാലയ ഡെബ്റ്റ് ഫണ്ടോ ലിക്വിഡ് ഫണ്ടോ തെരഞ്ഞെടുക്കാം. ഈ ഫണ്ടുകള്‍ ചാഞ്ചാട്ടം കുറവുള്ളത് സുസ്ഥിരമായ ആദായം വാഗ്ദാനം ചെയ്യുന്നവുമാണ്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി നിക്ഷേപം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി നിക്ഷേപം

ധാരാളം റീട്ടെയില്‍ നിക്ഷേപകര്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി നിക്ഷേപം നടത്തുന്നത് 15 മുതല്‍ 20 ശതമാനം വരെ സിഎജിആര്‍ ആദായം പ്രതീക്ഷിച്ചുകൊണ്ടാണ്. ഇവിടെ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം മ്യൂച്വല്‍ ഫണ്ടുകളിലെ ആദായം പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ പ്രകടനം, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളെല്ലാം അതില്‍ ഉള്‍പ്പെടും. വിപണിയിലെ കാളക്കൂറ്റന്റെ പ്രകടനത്തിന് തൊട്ടുപിന്നാലെ കരടിയെത്തുമെന്ന് എപ്പോഴും അറിഞ്ഞിരിക്കണം.

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം ആരംഭിക്കുന്നതില്‍ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. നിങ്ങള്‍ക്ക് എത്ര തുകയില്‍ ആരംഭിക്കണമോ അത്രയും തുകയില്‍ തന്നെ നിക്ഷേപം ആരംഭിക്കാം. എന്നാല്‍ നിങ്ങള്‍ എത്ര തുകയാണോ എസ്ഐപിയായി തെരഞ്ഞെടുക്കുന്നത് ആ തുക എസ്ഐപി നിക്ഷേപ കാലയളവിലുടനീളം നല്‍കുവാന്‍ നിങ്ങള്‍ക്ക് ശേഷിയുണ്ടായിരിക്കണം. നിങ്ങള്‍ക്ക് താങ്ങാനാകുന്ന തുക മാത്രമേ എസ്ഐപി തുകയായി മാറ്റി വയ്ക്കാന്‍ പാടുള്ളൂ. നിങ്ങളുടെ ലക്ഷ്യത്തിനായി എത്ര തുക എസ്ഐപി നിക്ഷേപം വേണമെന്ന് കണ്ടെത്തുവാന്‍ എസ്ഐപി കാല്‍ക്കുലേറ്ററിന്റെ സഹായം തേടാം. ഉയര്‍ന്ന തുകയുടെ എസ്ഐപി നിക്ഷേപം ആരംഭിക്കുകയും പാതിയില്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ അവസാനിപ്പിക്കുകയും ചെയ്താല്‍ നിക്ഷേപം അര്‍ത്ഥശൂന്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X