കോവിഡ് വ്യാപനം ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അളവിലും കുറവുണ്ടായി. പല കമ്പനികളും ജീവനക്കാരുടെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കായി പല തരത്തിലുള
കോവിഡ് വ്യാപനം ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അളവിലും കുറവുണ്ടായി. പല കമ്പനികളും ജീവനക്കാരുടെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കായി പല തരത്തിലുള്ള സാമ്പത്തീക സഹായ നടപടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്.

മൈക്രോ സോഫ്റ്റും അത്തരത്തിലൊരു കമ്പനിയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വലിയൊരു തുകയാണ് ഈ കോവിഡ് കാലത്ത് മൈക്രോ സോഫ്റ്റ് തങ്ങളുടെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും കോവിഡ് വ്യാപനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സഹായവുമായാണ് കമ്പനി ഈ തുക ജീവനക്കാര്‍ക്ക് നല്‍കുന്നത്.
1500 ഡോളര്‍ (ഏകദേശം 1.12 ലക്ഷം ഇന്ത്യന്‍ രൂപ ) ആണ് മൈക്രോ സോഫ്റ്റ് ജീവനക്കാര്‍ക്ക് ബോണസായി നല്‍കുന്നത്. ലോകത്തെമ്പാടുമുള്ള ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവിലാണ് ബോണസ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച വിവരം മൈക്രോ സോഫ്റ്റിന്റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ (സിപിഒ) കാത്ലീന് ഹോഗന് ഇത് സംബന്ധിച്ച പ്രസ്താന പുറത്തിറക്കിക്കഴിഞ്ഞു.
ഏകദേശം ആകെ 200 മില്യണ്‍ ഡോളര്‍ ഈ ബോണസ് ഇനത്തില്‍ മൈക്രോ സോഫ്റ്റ് വിതരണം ചെയ്യും. 2021 മാര്‍ച്ച് 31ന് മുമ്പ് കമ്പനയില്‍ ജോയിന്‍ ചെയ്തിട്ടുള്ള, കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേയുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ബോണസ് ലഭിക്കുവാന്‍ അര്‍ഹതയുണ്ടാകും.
ആഗോള തലത്തില്‍ ഏകദേശം 175,508 ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഫേസ്ബുക്ക് നേരത്തേ 45,000 ജീവനക്കാര്‍ക്ക് പാന്‍ഡമിക് ബോണസായി 1000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
