പുതുതലമുറയ്ക്ക് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ ജെനറേഷന്‍ ഇസെഡ് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലാത്തവരാണെന്ന് പഠന റിപ്പോര്‍ട്ട്. കൗമാരക്കാരിലും യുവാക്കളിലും സാമ്പത്തിക സാക്ഷരത എത്രത്തോളമുണ്ടെന്ന് കണ്ടെത്തുവാന്‍ നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നത്.

 
പുതുതലമുറയ്ക്ക് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്

1995 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ ജനിച്ചവരെയാണ് ജനറേഷന്‍ ഇസെഡ് അഥവാ മില്ലേനിയല്‍സ് എന്ന് പറയുന്നത്. നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സങ്കേതങ്ങളുമായും നൂതന സാങ്കേതിക വിദ്യകളുമായും ഏറെ അടുത്തുനില്‍ക്കുന്ന തലമുറയാണിത്. ഇവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിലും നിക്ഷേപങ്ങളിലുമൊക്കെ തത്പരരാണെങ്കിലും അതിലുള്ള ആത്മവിശ്വാസക്കുറവ് കാരണം മാറിനില്‍ക്കുന്നവരാണ് ഇവരെന്ന് കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ ഇവര്‍ കൂടുതല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നുവെന്നും ആത്മവിശ്വാസക്കുറവ് മറികടക്കുവാന്‍ അത് അനിവാര്യമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മില്ലേനിയല്‍സില്‍ നാലില്‍ മൂന്ന് പേരും വ്യക്തിഗത സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ആത്മവിശ്വാസമില്ലാത്തവും മതിയായ അറിവില്ലാത്തവരുമാണ്. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും ഇതുവരേയും ഒരു ബഡ്ജറ്റ് പോലും തയ്യാറാക്കിയിട്ടില്ല. 32 ശതമാനം പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. 41 ശതമാനം പേര്‍ക്ക് അവര്‍ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥരാണോ എന്ന കാര്യത്തിലും മതിയായ വ്യക്തതയില്ല.

ഇതില്‍ നിന്നും വ്യക്തമാകുന്നത് മില്ലേനിയല്‍സിന്റെ വ്യക്തിഗത സാമ്പത്തിക പാഠങ്ങളിലെ ആത്മവിശ്വാസം വളരെ കുറവാണ് എന്നതാണ്. എന്നാല്‍ അവരത് പഠിക്കുവാനും മനസ്സിലാക്കുവാനും ഏറെ താത്പര്യം കാണിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് അവര്‍ക്ക് ധാരണയുണ്ട് അതേ സമയം അതിനെപ്പറ്റി പഠിക്കുവാനുള്ള സാങ്കേതികമായുള്ള വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കുന്നില്ല എന്നും ജനറേഷന്‍ ഇസെഡ് അഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് വിഭാഗം പേരും വ്യക്തിഗത സാമ്പത്തിക കാര്യങ്ങള്‍ പഠിക്കുവാന്‍ താത്പര്യപ്പെടുന്നു. അവരില്‍ പലര്‍ക്കും നിക്ഷേപിക്കുവാനും താത്പര്യമുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് സംബന്ധിച്ച് അറിവില്ല.

86 ശതമാനം മില്ലേനിയല്‍സും നിക്ഷേപം നടത്തുവാന്‍ താത്പര്യപ്പെടുന്നു. എന്നാല്‍ 45 ശതമാനം പേര്‍ മാത്രമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. അവര്‍ക്ക് മതിയായ ആത്മവിശ്വാസമില്ലാത്തതും മാതാിതാക്കള്‍ക്ക് നിക്ഷേപത്തെ പറ്റി കൃത്യമായ അറിവില്ലാത്തതുമാണ് നിക്ഷേപത്തില്‍ നിന്നും വലിയൊരു വിഭാഗവും മാറി നില്‍ക്കുവാനുള്ള കാരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ മില്ലേനിയല്‍സ് ശേഖരിക്കുന്നത്. എന്നാല്‍ ഇവയൊന്നും അവര്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ല എന്നതും യാഥാര്‍ഥ്യമാണ്. മില്ലേനിയല്‍സില്‍ 38 ശതമാനം പേര്‍ യൂട്യൂബിനെയും 33 ശതമാനം പേര്‍ ടിക് ടോകിനെയും 25 ശതമാനം പേര്‍ ഇന്‍സ്റ്റഗ്രാമിനെയും സാമ്പത്തിക പാഠങ്ങള്‍ക്കായി ആശ്രയിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Read more about: money
English summary

millennials lacks confidence in personal finance ; study report

millennials lacks confidence in personal finance ; study report
Story first published: Monday, April 26, 2021, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X