സാധാരണക്കാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികൾക്കും ശമ്പളക്കാർക്കും മുതൽ മുതിർന്നവർക്കുവരെ ഏറെ ഉപകാരപ്രദമാകുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. അപകട സാധ്യത കുറവാണെന്നതും ഉറപ്പുള്ളതും ഉയർന്നതുമായ റിട്ടേൺസുമാണ് മറ്റ് നിക്ഷേപ പദ്ധതികളിൽ നിന്ന് പോസ്റ്റ് ഓഫീസ് സ്കീമുകളെ വ്യത്യസ്തമാക്കുന്നത്. സർക്കാർ പിന്തുണയാണ് ഇത്തരം സ്കീമുകളുടെ മറ്റൊരു പ്രധാന സവിശേഷത. അത്തരത്തിൽ വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി സ്കീമുകളിൽ ശ്രദ്ധേയമാണ് മന്ത്ലി ഇൻകം സ്കീം അഥവ എംഐഎസ്. പ്രതിമാസം മികച്ച വരുമാനം ഉറപ്പാക്കുന്ന നിക്ഷേപമാണിത്.
ഒരിക്കൽ നിക്ഷേപം നടത്തിക്കൊണ്ട് എല്ലാ മാസവും വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതലായി ഈ പദ്ധതി പ്രയോചനപ്പെടുത്തുന്നു. ഒരാൾക്ക് തനിയെയും ദമ്പതമാർക്ക് ജോയിന്റ് അക്കൗണ്ടുമെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. തനിച്ചുള്ള അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാൻ സാധിക്കു. പ്രതിമാസ തവണകളായിട്ടാണ് നിക്ഷേപകന് ഇത്തരത്തിൽ നടത്തുന്ന നിക്ഷേപത്തിന്റെ പലിശ ലഭിക്കുന്നത്. ഒരു അധിക വരുമാനം എന്ന നിലയ്ക്ക് ഈ നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺസ് ഉപയോഗപ്പെടുത്താവുന്നതാണ്.

അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ നിക്ഷേപ കാലാവധി. ആയിരത്തിന്റെ തവണകളായി വേണം നിക്ഷേപം നടത്താൻ. ഇത്തരത്തിൽ ഒറ്റത്തവണ അഞ്ച് വർഷത്തേക്ക് പരമാവധി നിക്ഷേപ പരിധിക്കുള്ളിൽ നിൽക്കുന്ന ഒരു തുക നിക്ഷേപിക്കാൻ സാധിക്കും. ഇതിന്റെ പലിശ പ്രതിമാസം അതേ അക്കൗണ്ടിലേക്ക് വരും. ഇത് പിൻവലിക്കണോ വേണ്ടോയോയെന്നത് നിക്ഷേപകന്റെ വിവേചനാധികാരമാണ്. മെച്വൂരിറ്റി കാലയളവിന് ശേഷം അതായത് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപക തുകയും ലഭിക്കും.
അതേസമയം അത്യാവശ്യ ഘട്ടത്തിൽ വേണമെങ്കിൽ മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. എന്നാൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് എങ്കിലും നിക്ഷേപം തുടരേണ്ടതുണ്ട്. ഒരു വർഷത്തിന് ശേഷം മെച്വൂരിറ്റി കാലയളവ് എത്തുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കും. ഇതിന് പക്ഷെ പിഴ നൽകേണ്ടി വരും. ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലാണ് തുക പിൻവലിക്കുന്നതെങ്കിൽ നിക്ഷപ തുകയുടെ രണ്ട് ശതമാനം അടയ്ക്കേണ്ടി വരും. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനുള്ളിലാണ് തുക പിൻവലിക്കുന്നതെങ്കിൽ ഒരു ശതമാനവും നൽകേണ്ടി വരും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീമിന് കീഴിൽ, നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങാൻ തിരിച്ചറിയൽ കാർഡ്, വീട്ടുവിലാസം തെളിയിക്കുന്ന രേഖ, രണ്ട് ഫോട്ടോകൾ എന്നിവ വേണം. പണം പണമായോ ചെക്ക് മുഖേനയോ നിക്ഷേപിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
