സ്ത്രീകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ വിവിധ പോസ്റ്റ് ഓഫീസ് സ്കീമുകൾ ആരംഭിച്ചിച്ചത്. വിവിധ സംസ്ഥാന സർക്കാരുകൾക്കൊപ്പം ചേർന്നാണ് കേന്ദ്രസർക്കാർ ഈ സ്കീമുകൾ നടപ്പിലാക്കുന്നത്. സ്ത്രീകൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി ആരെയും ആശ്രയിക്കാതെതന്നെ സാമ്പത്തിക സഹായം ഉറപ്പാക്കാൻ ഈ സ്കീമിലൂടെ സാധിക്കും. സ്ത്രീകൾക്കായുള്ള പോസ്റ്റ് ഓഫീസിന്റെ 6 സ്കീമുകൾ പരിചയപ്പെടാം.
മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്
രാജ്യത്തെ എല്ലാ വനിതകൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപിക്കാൻ കഴിയുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഇന്ത്യൻ പൗരനായ ഏതൊരു സ്ത്രീയ്ക്കും സ്കീമിൽ അംഗമാകാം, പ്രായ പരിധിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി അവരുടെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ സ്കീമിൽ വ്യക്തിഗത അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ കഴിയൂ. 2025 മാർച്ച് വരെയുള്ള രണ്ട് വർഷ കാലത്തേക്കാണ് പദ്ധതി ലഭ്യമാവുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപം 2 ലക്ഷം രൂപയുമാണ്. നിക്ഷേപ തീയതി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ലഭ്യമായ തുകയുടെ 40 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. ആറ് മാസത്തിന് ശേഷം എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അവസരവുമുണ്ട്.

സുകന്യ സമൃദ്ധി സേവിങ് സ്കീം
പെൺകുട്ടികൾക്കു വേണ്ടിയുള്ള കേന്ദ്രസർക്കാർ പദ്ധതിയാണിത്. പത്തു വയസ്സില്‍ താഴെയുള്ള ഏതു പെണ്‍കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസുകളിലൂടെയും ബാങ്കുകളിലൂടെയും ഈ പദ്ധതിയിൽ ചേരാം. 21 വര്‍ഷമാണ് കാലാവധി. ഒരു കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിക്കാണ് ഈ പദ്ധതിയിൽ ചേരാനാവുക. കുറഞ്ഞത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാനാവും. 8.2 ശതമാനമാണ് പലിശ നിരക്ക്. പെണ്‍കുട്ടിക്ക് 21 വയസ്സ് തികയുമ്പോഴേ അക്കൗണ്ടിലെ പണം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സാധിക്കൂ. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുകയോ പത്താം ക്ലാസ് പാസാവുകയോ ചെയ്താല്‍ മൊത്തം തുകയുടെ 50 ശതമാനം വരെ പിൻവലിക്കാൻ കഴിയും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്)
ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. 10 വയസ്സിന് മുകളിലുള്ള ആർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. ഒരാൾക്ക് ഒറ്റ അക്കൗണ്ടോ മൂന്നു മുതിർന്ന വ്യക്തികൾ ചേർന്ന് ജോയിന്റ് അക്കൗണ്ടോ തുറക്കാം. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി നിക്ഷേപ പരിധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്. ഈ സ്കീം പ്രതിമാസം 7.4 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി.
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം. നിലവിൽ, ഈ സ്കീമിലെ നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് 6.7% പലിശ ലഭിക്കുന്നു. ഒരാൾക്ക് ഒറ്റയ്‌ക്കോ, ജോയിൻ അക്കൗണ്ടോ, അല്ലെങ്കിൽ ഒരു രക്ഷിതാവിന് പ്രായപൂർത്തിയാകാത്ത മക്കളുടെയോ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി, ആവശ്യമെങ്കിൽ പദ്ധതി കാലാവധി നീട്ടാവുന്നതാണ്. ഈ സ്കീം ലോൺ സൗകര്യവും നൽകുന്നുണ്ട്. ഒരാൾക്ക് മുൻകൂർ നിക്ഷേപം നടത്താനും അല്ലെങ്കിൽ കാലാവധി പൂർത്തിയാകും മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീർഘകാലാടിസ്ഥാനത്തിൽ ചെറിയ നിക്ഷേപ തുകയിലൂടെ നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ഉതകുന്ന പദ്ധതിയാണിത്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വർഷമാണ് പദ്ധതിയുടെ കാലാവധി എങ്കിലും, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുക 1.5 ലക്ഷമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി ഭാഗിക പിൻവലിക്കലുകൾ ഈ സ്കീം അനുവദിക്കുന്നുണ്ട്.
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്
ഇന്ത്യാ പോസ്റ്റിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 100 രൂപയാണ് നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക. ഈ സ്കീമിൽ പരമാവധി നിക്ഷേപത്തിന് പരിധി ഇല്ല. 5 വർഷമാണ് പദ്ധതിയുടെ കാലാവധി. നിലവിൽ 7.7 ശതമാനമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക്. നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

നിക്ഷേപ പദ്ധതികൾ: പോസ്റ്റ് ഓഫീസ്, എൽഐസി, കെഎസ്എഫ്ഇ - ഏതാണ് ലാഭകരം?

സ്വർണവില കുതിക്കുമ്പോൾ നിക്ഷേപകർക്ക് നഷ്ടം വരാതെ സൂക്ഷിക്കാം

റിപ്പോ നിരക്ക് മാറ്റമില്ലാതെ; വായ്പക്കാർക്ക് ഇനി ആശ്വാസകാലം?

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?

സ്വർണ്ണവില കുതിക്കുമ്പോൾ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ ഈ വഴികൾ

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; നിങ്ങളുടെ ബജറ്റ് തകരാതെ നോക്കാം

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി



Click it and Unblock the Notifications