വ്യക്തിഗത വായ്പകൾ പരിഗണിക്കാത്ത ആളുകളില്ല. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾക്കും, ജാമ്യം നൽകാതെ വായ്പ ഉറപ്പാക്കുന്നതിനും വ്യക്തിഗത വായ്പകൾ തന്നെയാണ് ഉചിതമായ മാർഗം. എന്നാൽ പലരുടെയും തെറ്റായ ധാരണ എന്തെന്നാൽ വ്യക്തിഗത വായ്പകൾ എടുത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി തകരാറിലാവുമെന്നും, കടം വർദ്ധിക്കുമെന്നുമാണ്.
നിങ്ങൾ കൃത്യസമയത്ത് തന്നെ പ്രതിമാസ തിരിച്ചടവുകൾ നടത്തിയാൽ ഒരിക്കലും കടബാധ്യത വരില്ല. മാത്രമല്ല അത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് വർദ്ധിപ്പിക്കുകയും ക്രെഡിറ്റ് സ്കോർ ഉയർത്തുകയും ചെയ്യുന്നു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രൊഫഷണലുകളുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഇഎംഐ പോലും നഷ്ടമാകുന്നത് കടം വാങ്ങുന്നവർക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും.
"ഒരു ഇഎംഐ പോലും ഒഴിവാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിൽ എടുക്കുന്ന വായ്പകൾക്കും പ്രതിസന്ധി സൃഷ്ടിക്കും. കാലക്രമേണ ഇത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ ബാധിക്കുകയും തിരിച്ചടയ്ക്കാതിരുന്നാൽ നിയമപരമായ പ്രശ്‌നങ്ങൾ പോലും സംഭവിച്ചേക്കാം. ഇന്ന് നിങ്ങൾ ചെയ്യുന്ന ഒരു ചെറിയ തെറ്റ് നാളെ വലിയ പ്രശ്‌നത്തിലേക്ക് വഴിവെച്ചേക്കാം." സാവോയുടെ സ്ഥാപകനായ കുന്ദൻ ഷാഹി പറയുന്നു.
ക്രെഡിറ്റ് സ്കോറിൽ കനത്ത ഇടിവ്
വായ്പ ലഭിച്ച് ആദ്യ മാസങ്ങളിൽ ഇഎംഐ നഷ്ടമാകുന്നത് പോലും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഗുരുതരമായ തകർച്ചക്ക് കാരണമാകും. അതായത് വായ്പ നൽകുന്നവർ സ്ഥിരമായി പേയ്‌മെന്റുകൾ നഷ്ടപ്പെട്ടതായും വൈകിയതായും ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ ഏത് സാഹചര്യത്തിൽ പോലും ഇഎംഐ പേയ്‌മെന്റ് നഷ്ടമാകുന്നത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിൽ പ്രതികൂലമായി പ്രതിഫലിക്കുന്നത്.
ഇഎംഐ പേയ്‌മെന്റുകളിൽ ഒരു തവണ വീഴ്ച വരുത്തിയാൽ പോലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ 50 മുതൽ 70 വരെ പോയിന്റുകൾ കുറയാൻ കാരണമാകും. ഇതൊരു ചെറിയ പോയിൻ്റ് ഇടിവാണെങ്കിലും നിങ്ങൾ ഭാവിയിൽ ഒരു വായ്പക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ അത് നിരസിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാവും.
നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനുണ്ടാകുന്ന പ്രതിസന്ധികൾ എളുപ്പത്തിൽ പരിഹരിക്കാനാവില്ല, അത് ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കും. അതിനാൽ പ്രതിമാസ തിരിച്ചടവുകൾ കൃത്യമായി പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക.

കനത്ത പിഴ അടക്കേണ്ടി വരും...
ക്രെഡിറ്റ് സ്‌കോർ കുറയുന്നതു പോലെ, ഇഎംഐ അടവുകൾ മുടങ്ങിയാൽ കനത്ത പിഴ അടക്കേണ്ടി വരും. ഇത് അമിതമായ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുന്നു. സാധാരണയായി 1 മുതൽ 2% വരെ പിഴ ഈടാക്കാറുണ്ട്. തുടർച്ചയായി ഇഎംഐ മുടങ്ങിയാൽ ഈ ചെലവുകൾ വർദ്ധിക്കുകയും, മൊത്തം തിരിച്ചടവ് ഭാരം വർദ്ധിക്കുകയും, തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
നിയമ നടപടികൾ സ്വീകരിക്കും..
വായ്പാ തിരിച്ചടവിൻ്റെ റിമൈൻഡർ മെസേജുകൾക്ക് മറുപടി നൽകാതിരിക്കുകയും അത്തരം സന്ദർഭങ്ങളിലും തിരിച്ചടവിൽ വീഴ്ച വരുത്തുന്നത് തുടരുകയും ചെയ്താൽ, വായ്പാദാതാക്കൾ മറ്റു മാർഗങ്ങളിലൂടെ ഇഎംഐ വാങ്ങിയെടുക്കും. ഈ സമയത്താണ് കളക്ഷൻ ഏജന്റുമാരെ അയയ്ക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിലും ഇഎംഐ അടച്ചില്ലെങ്കിൽ വായ്പാദാതാക്കൾ നിയമനടപടി സ്വീകരിക്കും.
വായ്പ എടുത്ത് തിരിച്ചടക്കാത്തത് ഒരു ക്രിമിനൽ കുറ്റമല്ല. പക്ഷേ ഇത് ഒരു സിവിൽ കേസ്, റിക്കവറി കേസുകൾ എന്നിവയിലേക്ക് നയിച്ചേക്കാം, ഇത് വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഒടുവിൽ വായ്പക്കാരുടെ ക്രെഡിറ്റ് യോഗ്യതയെ പൂർണമായും ഇല്ലാതാക്കിയേക്കാം. അതായത് ആ വ്യക്തിക്ക് പിന്നീട് ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുക്കാൻ സാധിക്കില്ല എന്നർത്ഥം.
സാമ്പത്തിക സ്ഥിതി തിരിച്ചറിയുക...
ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ, നിങ്ങൾ ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം;
നിങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ആ വിവരം വായ്പാദാതാവിനെ നേരിട്ട് അറിയിക്കണം. പേയ്‌മെന്റ് മാറ്റിവയ്ക്കൽ, താൽക്കാലിക മൊറട്ടോറിയം പോലുള്ള ഓപ്ഷനുകൾ നിരവധി വായ്പാദാതാക്കൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇവ ഉപയോഗിക്കാം.
മറ്റൊരു കാര്യമെന്തെന്നാൽ എപ്പോഴും ഒരു അടിയന്തര ഫണ്ട് നിലനിർത്തുന്നത് നല്ലതാണ്. മാത്രമല്ല വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുവാനും ശ്രമിക്കുക. ഇത് ഒരുപരിധി വരെ പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
