കയ്യിൽ എത്ര പണം ഉണ്ടായിട്ടും കാര്യമില്ല. അത് കൃത്യമായി ചിലവഴിച്ചാൽ മാത്രമേ ഭാവി ജീവിതവും സുഗമമാക്കാൻ സാധിക്കുകയുള്ളൂ. അതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തിക ഭദ്രത എന്നുള്ളതാണ്. നല്ല ജീവിത നിലവാരം പുലർത്തണമെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടായേ പറ്റൂ. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രത എന്നതാണ് എല്ലാവരുടെയും ജീവിത ലക്ഷ്യവും. എന്നാൽ ആ ലക്ഷ്യത്തെ എങ്ങനെ കൈവരിക്കാം എന്നതിനെ സംബന്ധിച്ച് പലർക്കും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. എങ്ങനെ പണം ചിലവഴിക്കണം, ഏതു രീതിയിൽ നിക്ഷേപം നടത്തണം... അങ്ങനെ പലതിലും പലർക്കും കൃത്യമായ ധാരണയില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുന്ന ഏഴ് വഴികളെ കുറിച്ച് അറിയാം.
നിങ്ങളുടെ സാമ്പത്തിക ഭദ്രത എന്നുള്ളത് നിങ്ങളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിങ്ങൾ ഏതു രീതിയിലാണ് ജീവിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക. നേരത്തെ ജോലിയിൽ നിന്നും റിട്ടയർമെന്റ് എടുക്കണം , കടമില്ലാതെ ജീവിക്കണം , അല്ലെങ്കിൽ നിലവിലുള്ള ജോലി ഉപേക്ഷിച്ച് പുതിയ ബിസിനസ് തുടങ്ങണം അങ്ങനെ എങ്ങനെയാണ് നിങ്ങളുടെ ജീവിത രീതി എന്ന് ആദ്യം മനസ്സിലാക്കുക. ആ ലക്ഷ്യം തിരിച്ചറിയുകയും അവ നേടുന്നതിന് വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുക.

നിങ്ങളൊരു നിക്ഷേപകനാണെങ്കിൽ പോർട്ട്‌ഫോളിയോയുടെ വലിയൊരു ഭാഗം സ്ഥിരനിക്ഷേപം ചെയ്യുക. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ ദീർഘകാല ഇക്വിറ്റികൾ നൽകുന്ന ഉയർന്ന റിട്ടേൺ പ്രയോജനപ്പെടുത്തുക.
സാമ്പത്തിക ഭദ്രതയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വരവിനെക്കാൾ കുറച്ച് ചിലവഴിക്കുക എന്നത്. എന്നാൽ പുതിയ കാലത്തെ ജീവിത രീതികളിൽ പലർക്കും അത് കൃത്യമായി ചെയ്യാൻ കഴിയാറില്ല എന്നുള്ളതാണ് വസ്തുത.
പ്രതിമാസ ബഡ്ജറ്റുകൾ തയ്യാറാക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്താൽ നിങ്ങൾക്ക് ഒരു പരിധിവരെ വരവിനനുസരിച്ച് ചിലവഴിക്കാൻ സാധിക്കും. പ്രതിമാസ ബഡ്ജറ്റുകൾ തയ്യാറാക്കുന്നത് എന്തായാലും ഒരു ശീലമാക്കി മാറ്റണം. അതുവഴി അനാവശ്യ വസ്തുക്കൾ വാങ്ങുന്നതും അനാവശ്യ കടങ്ങളും ഒഴിവാക്കാൻ സാധിക്കും.
നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം എത്ര ചെറുതാണെങ്കിലും ലാഭിക്കാൻ എപ്പോഴും പരിശ്രമിക്കുക. ആദ്യം ചെലവഴിക്കുകയും പിന്നീട് ലാഭിക്കുകയും ചെയ്യുന്നതിനുപകരം ആദ്യം ലാഭിക്കുകയും പിന്നീട് ചെലവഴിക്കുകയും ചെയ്യുക.ശമ്പളത്തിന്റെ 10-20 ശതമാനമെങ്കിലും ലാഭിക്കുന്നതിലൂടെ സാമ്പത്തിക ഭദ്രതയിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്താം.
സാമ്പത്തിക ഭദ്രതയെ ഏറ്റവും പെട്ടെന്ന് തകർക്കുന്നത് പെട്ടെന്നുള്ള പണത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യത്തിനുള്ള പണം മുൻകൂട്ടി തന്നെ സൂക്ഷിച്ചു വയ്ക്കുക. കുറഞ്ഞത് ഒരു ആറുമാസത്തെ ജീവിത ചിലവിനുള്ള പണമെങ്കിലും. ഇത് സ്ഥിര നിക്ഷേപത്തിലോ ലിക്വിഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം
ഒരേയൊരു വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്നതിന് പകരം മറ്റ് വരുമാന സ്രോതസ്സുകളും കണ്ടെത്തുക. ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റുകൾ, സ്റ്റോക്ക് മാർക്കറ്റുകൾ തുടങ്ങിയവയിലൂടെയും വരുമാനം കണ്ടെത്തുക. ഏതെങ്കിലും ഒന്നിൽ നിന്ന് വരുമാനം ലഭിച്ചില്ലെങ്കിൽ മറ്റൊന്നിലൂടെ വരുമാനം കണ്ടെത്താൻ അത് നിങ്ങളെ സഹായിക്കും.
സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് കടം ഒരു പ്രധാന തടസ്സമാണ്. ക്രെഡിറ്റ് കാർഡ് കടങ്ങൾ ഉൾപ്പെടെ വീട്ടുന്നതിന് കൃത്യമായ പ്ലാനുകൾ തയ്യാറാക്കുക. അനാവശ്യമായി ലോണുകൾ എടുക്കുന്നതും വിലകൂടിയ മൊബൈൽ ഫോൺ വാങ്ങുന്നതും ഒഴിവാക്കുക.
വരുമാനം ഉയർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ഫലപ്രദമായ നിക്ഷേപമാണ്. അതുകൊണ്ടുതന്നെ ഉയർന്ന പലിശകൾ നൽകുന്നതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപം മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുക.
ദീർഘകാല മ്യൂച്വൽ ഫണ്ടിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എസ്‌ഐപി ആരംഭിക്കുക. ഇക്വിറ്റി മാർക്കറ്റിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ കൂടുതൽ ലാഭം നേടാൻ സാധിക്കും.
സാമ്പത്തിക ആസൂത്രണം, നിക്ഷേപം, നികുതി എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക. അതുവഴി സാമ്പത്തിക അച്ചടക്കം പാലിക്കുക.
സാമ്പത്തിക ഭദ്രത എന്നത് പെട്ടെന്ന് നേടാൻ കഴിയുന്ന ഒന്നല്ല. കൃത്യമായ പ്ലാനിങ്ങിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്തണം. ഓരോ ചുവടും, എത്ര ചെറുതാണെങ്കിലും, സാമ്പത്തിക ഭദ്രതയിലേക്കുള്ള ചുവടുവെപ്പാണ്. അതിനാൽ, ഇന്ന് തന്നെ തുടങ്ങിക്കോളൂ
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications