ഒറ്റത്തവണ നിക്ഷേപിച്ചാൽ സ്ഥിരമായി മാസ വരുമാനം, അതും റിസ്കില്ലാതെ. നിക്ഷേപകർ ഏറെ താൽപര്യത്തോടെ നോക്കുന്ന പദ്ധതികളാണിവ. കേന്ദ്ര സർക്കാർ പദ്ധതികളും ബാങ്ക് നിക്ഷേപങ്ങളുമടക്കം റിസ്കില്ലാതെ നിക്ഷേപിക്കാൻ ഇത്തരത്തിൽ നിരവധി സ്കീമുകളുണ്ട്. അവ പരിശോധിക്കാം.

ബാങ്ക് മന്ത്‌ലി ഇൻകം സ്‌കീം
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതൽ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളിൽ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.
പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം
മാസത്തിൽ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം. ഇത് അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. കേന്ദ്ര് സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീം
മുതിർന്ന പൗരന്മാർക്ക് മാസ വരുമാനം നേടാൻ സാധിക്കുന്ന മികച്ച നിക്ഷേപ മാർഗമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീം. 8.2 ശതമാനം പലിശയാണ് നിലവിൽ നിക്ഷേപകർക്ക് നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങൾക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വർഷമാണ് കാലാവധി.
കമ്പനി സ്ഥിര നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ മാസ, ത്രൈമാസങ്ങളിൽ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതൽ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാൾ ഉയർന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാൽ 10 ശതമാനം നികുതി ഈടാക്കും. 1 മുതൽ 5വർഷം വരെ കാലാവധി ലഭിക്കും.
ബോണ്ടുകൾ
കമ്പനികളുടെ ബോണ്ടിൽ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പൺ എന്ന പേരിൽ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്ൗണ്ട് വഴി ബോണ്ടുകൾ വാങ്ങാം. ബോണ്ടിൽ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അർധ വർഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പൺ റേറ്റ്. ഡീമാറ്റ് രീതിയിൽ നിക്ഷേപിച്ചാൽ ശ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
