പ്രായമാകുന്ന സയത്ത് എല്ലാ മാസവും പെൻഷൻ ലഭിക്കാനായി നല്ലൊരു പദ്ധതിയിൽ നിക്ഷേപിക്കണം. പോസ്റ്റ് ഓഫീസ് പദ്ധതികൾ ഇതിന് അനുയോജ്യമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അത്തരത്തിൽ ഒന്നാണ്. വിപണി സംബന്ധമായ യാതൊരുവിധ അപകടസാധ്യതകളും ഈ സ്കീമിൽ ഇല്ലെന്നതാണ് ഒരു സവിശേഷത്. ഈ സ്കീമിൽ പ്രതിമാസം 5500 രൂപ പെൻഷൻ ലഭിക്കാൻ എത്ര തുക നിക്ഷേപിക്കണെമന്ന് നോക്കാം.
പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതിയിൽ, 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ, ഒരു അക്കൗണ്ട് തുറക്കാൻ രണ്ട് ഓപ്ഷനുകളുണ്ട്. ഒരൊറ്റ അക്കൗണ്ട് തുറക്കുന്നതിലൂടെ, ഈ സ്കീമിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അതേസമയം, ഒരു ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപം നടത്താം.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?
ഈ സ്കീമിൽ നിക്ഷേപിക്കാൻ നിങ്ങൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം. മാത്രമല്ല നിങ്ങൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഇതാണ് പ്രധാന യോഗ്യത. ഒറ്റയ്ക്കും പ്രായപൂർത്തിയായ മൂന്നുപേർ ചേർന്ന് ജോയിന്റ് അക്കൗണ്ടും തുറക്കാം. കുട്ടികൾക്കുവേണ്ടി നിയമപരമായ രക്ഷിതാവിനും അക്കൗണ്ട് തുറക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ അക്കൗണ്ട് തുറക്കാൻ സാധിക്കും. നിങ്ങൾക്ക് ഒരു നോമിനിയെ വയ്ക്കാനുള്ള ഓപ്ഷനുണ്ട്. അതായത് കാലാവധിയ്ക്കു മുന്നേ നിങ്ങൾ മരണപ്പെട്ടാൽ ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ മറ്റൊരാൾക്ക് നൽകാം. അതിനു വേണ്ടിയാണ് നോമിനിയെ നിർദ്ദേശിക്കുന്നത്.
1000 രൂപയാണ് ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. അതിനുശേഷം 1000ന്റെ തവണകൾ നിക്ഷേപിക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും പരമാവധി നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ, ഓരോരുത്തർക്കും നിക്ഷേപത്തിൽ തുല്യ പങ്കാളിത്തമുണ്ട്. ഈ സ്കീമിൽ നിങ്ങൾക്ക് യാതൊരു നികുതി ഇളവുകളും ലഭ്യമല്ല. നിക്ഷേപ തുകയുടെ വാർഷിക പലിശ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അത് എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിൽ വരും. പ്രതിമാസം ഈ പണം പിൻവലിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ നിലനിൽക്കും. ഈ പണം മൊത്ത നിക്ഷേപ തുകയ്ക്കൊപ്പം ചേർക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കും. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ 5 വർഷത്തിന് ശേഷം പുതിയ പലിശ നിരക്ക് അനുസരിച്ച് സ്കീം നീട്ടാവുന്നതാണ്.
പ്രതിമാസം 5,500 രൂപ പെൻഷൻ എങ്ങനെ കിട്ടും
നിലവിൽ, ഈ സ്കീമിന്റെ പലിശ 7.4 ശതമാനമാണ്. പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ 9 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 5,550 രൂപ എല്ലാ മാസവും പെൻഷനായി ലഭിക്കും. അതേ സമയം, 15 ലക്ഷം നിക്ഷേപിച്ചാൽ എല്ലാ മാസവും 9,250 രൂപ കിട്ടും.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
