കൊറോണ മഹാമാരിയില്‍ ബുദ്ധിമുട്ടുകയാണ് നാടും നഗരവും. വൈറസ് കൂടുതല്‍ ജനങ്ങളില്‍ എത്തുന്നത് തടയാന്‍ രാജ്യം മൂന്നാഴ്ച്ചത്തേക്ക് അടച്ചിട്ടുകഴിഞ്ഞു. ഏപ്രില്‍ 14 വരെ ഇന്ത്യ നിശ്ചലമായി തുടരും. രാജ്യം ഒന്നടങ്കം അടഞ്ഞുകിടക്കുമ്പോള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏല്ക്കുന്ന ആഘാതം ചെറുതല്ല. എന്തായാലും 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കുറയ്ക്കാനായി റിസര്‍വ് ബാങ്കും വെള്ളിയാഴ്ച്ച പുതിയ നടപടികള്‍ കൈക്കൊണ്ടു.
റീപ്പോ നിരക്ക് 4.4 ശതമാനമായി ചുരുക്കിയതാണ് ഇതില്‍ പ്രധാനം. മൂന്നു മാസത്തേക്ക് വായ്പകള്‍ക്കെല്ലാം മൊറട്ടോറിയവും കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തി. മൊറട്ടോറിയമുള്ളതുകൊണ്ട് വായ്പ എടുത്തവര്‍ക്ക് അടുത്ത മൂന്നു മാസം ഗഢു തിരിച്ചടയ്ക്കേണ്ടതില്ല. ഈ അവസരത്തില്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ മൊറട്ടോറിയത്തെ കുറിച്ചുള്ള പൊതുചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും ചുവടെ കാണാം.

1. കുടിശ്ശിക ഒടുക്കേണ്ട അവസാന തീയതി അടുത്താല്‍
മൂന്നു മാസമാണ് മൊറട്ടോറിയത്തിന്റെ കാലാവധി. അതായത് അടുത്ത മൂന്നു മാസത്തേക്ക് വായ്പ എടുത്തവര്‍ പണം തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ റിസര്‍വ് ബാങ്ക്് പ്രഖ്യാപിച്ച മൊറട്ടോറിയം അതത് ബാങ്കുകള്‍ അംഗീകരിക്കേണ്ടതുണ്ട്. ഇതു തീരുമാനിക്കാന്‍ ബാങ്കുകള്‍ ബോര്‍ഡ് മീറ്റിങ് കൂടും. ബോര്‍ഡ് മീറ്റിങ്ങിന് ശേഷമായിരിക്കും ഓരോ ബാങ്കും മൊറട്ടോറിയം സൗകര്യം ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് അനുവദിക്കുക. ഇതേസമയം, മൊറട്ടോറിയം അംഗീകരിക്കുംമുന്‍പാണ് കുടിശ്ശികയടവ് വരുന്നതെങ്കില്‍ വായ്പയെടുത്തവര്‍ പണം തിരിച്ചടയ്ക്കാന്‍ ബാധ്യസ്തരാണ്.
2. മൊറട്ടോറിയം പ്രകാരം കുടിശ്ശിക അടയ്ക്കാതിരുന്നാല്‍
മൊറട്ടോറിയം പ്രകാരം മൂന്നു മാസം കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ക്രെഡിറ്റ് സ്കോര്‍ കുറയുമോ? മിക്കവര്‍ക്കും ഈ സംശയമുണ്ട്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനെ ആശ്രയിച്ച് ഓരോ ഉപഭോക്താവിനും ബാങ്കുകള്‍ 'മാര്‍ക്ക്' നല്‍കാറുണ്ട്. ഇതാണ് ക്രെഡിറ്റ് സ്കോര്‍. മൊറട്ടോറിയം പ്രഖ്യാപിച്ചത് റിസര്‍വ് ബാങ്കാണ്. മൊറട്ടോറിയം കാലത്ത് കുടിശ്ശിക അടച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.
3. ഏതൊക്കെ ബാങ്കുകള്‍ മൊറട്ടോറിയം അംഗീകരിക്കും?
രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളും മൂന്നു മാസത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാധ്യസ്തരാണ്. റൂറല്‍ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍, ചെറു ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയ ബാങ്കുകളെല്ലാം വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കും. ഹൗസിങ് ഫൈനാന്‍സ് കമ്പനി പോലുള്ള എന്‍ബിഎഫ്സിയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെയും ചിത്രമിതുതന്നെ.
4. മൂന്നു മാസത്തെ മൊറട്ടോറിയം കഴിഞ്ഞാല്‍
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം. മൊറട്ടോറിയമുള്ളതുകൊണ്ട് അടുത്ത മൂന്നു മാസത്തേക്കുള്ള കുടിശ്ശിക ഇളവ് ചെയ്യപ്പെടുമെന്ന് കരുതിയാല്‍ തെറ്റി. മൊറട്ടോറിയം കാലത്ത് വായ്പയെടുത്തവര്‍ കുടിശ്ശിക അടിച്ചില്ലെങ്കില്‍ കുഴപ്പമില്ല എന്നുമാത്രം. മൊറട്ടോറിയം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടിയാവും.
5. മൊറട്ടോറിയം ഏതൊക്കെ വായ്പകള്‍ക്ക്
നിശ്ചിതകാലത്തേക്ക് എടുത്ത സ്വകാര്യ വായ്പകള്‍, ഭവന വായ്പകള്‍, വാഹന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയ്ക്കാണ് മൊറട്ടോറിയം സൗകര്യം ലഭിക്കുക. ഇതിന് പുറമെ ഏസി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങാനെടുത്ത വായ്പകള്‍ക്കും മൊറട്ടോറിയം ലഭിക്കും.
6. പ്രിന്‍സിപ്പല്‍ തുകയിലും പലിശയിലും ആനുകൂല്യം ലഭിക്കുമോ?
അതത് ബാങ്കുകളെ ആശ്രയിച്ചായിരിക്കും ഇത്. മൂന്നു മാസത്തേക്കുള്ള പ്രിന്‍സിപ്പല്‍ തുകയിലും പലിശയിലും മൊറട്ടോറിയം സൗകര്യം നല്‍കണമോയെന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും.
7. ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍ക്ക് മൊറട്ടോറിയം ലഭിക്കുമോ?
ഇല്ല, ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
