അസിം പ്രേംജിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോവിഡ് രണ്ടാം തരംഗം ദുരിതങ്ങള്‍ വിതയ്ക്കുന്ന നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സഹായ ഹസ്തവുമായി വിദേശ രാജ്യങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം ദുരിതം വിതയ്ക്കുന്ന നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി വിദേശ രാജ്യങ്ങളും, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ദുരന്തങ്ങളില്‍പ്പെട്ട് ഉഴലുന്ന രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി രാജ്യത്തെ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, അസിം പ്രേംജി, ശിവ് നാടാര്‍ തുടങ്ങിയവരും രംഗത്തുണ്ട്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ഇവര്‍ കോവിഡ് മഹാമാരിയുടെ കാലത്തും മാറി നില്‍ക്കുന്നില്ല.

 

ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ്

ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ്

രാജ്യത്തെ സമ്പന്നരുമായി ബന്ധപ്പെട്ടുള്ള ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി പട്ടികയുടെ കണക്കനുസരിച്ച് ഇതിനോടകം ആകെ 9,324 കോടി രൂപയാണ് സംഭാവനയായി നല്‍കപ്പെട്ടിരിക്കുന്നത്. 10 കോടി രൂപയ്ക്ക് മേല്‍ സംഭാവന നല്‍കിയവരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 37ല്‍ നിന്നും 80 ആയി ഉയര്‍ന്നിട്ടുണ്ടെന്നും 2020 ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റില്‍ പറയുന്നു. ഈ നിക്ഷേപ തുക വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് മുഖ്യമായും ചിലവഴിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ പ്രഥമ പരിഗണന ചികിത്സാ മേഖലയ്ക്കായി.

അസിം പ്രേംജി

അസിം പ്രേംജി

അസിം പ്രേംജിയുടെ സംഭാവന ഇതിനോടകം 7,904 കോടി രൂപയാണ്. വിപ്രോ കമ്പനിയുടെ സ്ഥാപക ചെയര്‍മാനാണ് അസിം പ്രേംജി.

സംഭാവന പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശിവ് നാടാറിനേക്കാള്‍ 10 മടങ്ങാണ് അസിം പ്രേംജിയുടേയും കുടുംബത്തിന്റെയും സംഭാവന. 2020 ഏപ്രില്‍ 1ന് അസിം പ്രേംജി ഫൗണ്ടേഷന്‍ 1000 കോടി രൂപയും, വിപ്രോയുടെ പേരില്‍ 25 കോടി രൂപയും വിപ്രോ എന്റര്‍പ്രൈസസിന്റെ പേരില്‍ 25 കോടി രൂപയും ഉള്‍പ്പെടെ ആകെ 1125 കോടി രൂപ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി സംഭാവന നല്‍കിയിരുന്നു.

അസിം പ്രേംജി ഫൗണ്ടേഷന്‍

അസിം പ്രേംജി ഫൗണ്ടേഷന്‍

വിപ്രോയുടെ പ്രതിവര്‍ഷ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിത്യേനയുളള സഹായ പ്രവര്‍ത്തനങ്ങള്‍ക്കും പുറമേയാണിത്. കോവിഡ് കാലത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസേന 22 കോടി രൂപയാണ് അസിം പ്രേജി ചെലവഴിക്കുന്നത്. അസിം പ്രേജിയുടെ സഹായങ്ങളും സംഭാവനകളുമൊന്നും പൊതുവേ വാര്‍ത്തകളാകാറില്ല. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ നല്ല മനസ്സിന് അകമഴിഞ്ഞ അഭിന്ദനങ്ങളും കയ്യടികളും അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. #AzimPremji എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിക്കഴിഞ്ഞു.

ശിവ് നാടാര്‍

ശിവ് നാടാര്‍

എച്ച്‌സിഎല്‍ ടെക്കിന്റെ മേധാവിയായ ശിവ് നാടാര്‍ ആണ് സംഭാവനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 795 കോടി രൂപയാണ് നിലവില്‍ അദ്ദേഹത്തിന്റെ സംഭാവന. ഗുണമേന്മയുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനാണ് അദ്ദേഹത്തിന്റെ സംഭാവന തുകകള്‍ മുഖ്യമായു വിനിയോഗിക്കാറ്. 2019ല്‍ ശിവ് നാടാര്‍ ഫൗണ്ടേഷനിലൂടെ നാടാര്‍ 800 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. മുകേഷ് അംബാനിയുടേയും കുടുംബത്തിന്റെയും സംഭാവന 458 കോടി രൂപയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്തെ മാത്രമല്ല ഏഷ്യന്‍ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി. ദുരന്ത നിവാരണത്തിനായാണ് അദ്ദേഹത്തിന്റെ സംഭാവന തപക മുഖ്യമായും ഉപയോഗിക്കുന്നത്. 2020 മാര്‍ച്ച് 30ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയര്‍ ഫണ്ടിലേക്ക് 500 കോടി രൂപയും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാഗ്ദാനം ചെയ്തിരുന്നു.

ആദിത്യ ബിര്‍ള ഗ്രൂപ്പ്

ആദിത്യ ബിര്‍ള ഗ്രൂപ്പ്

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മേധാവി കുമാര്‍ മംഗളം ബിര്‍ളയുടെ സംഭാവന 276 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയിരിക്കുന്ന ആദ്യ 10 വ്യക്തികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കുമാര്‍ മംഗളം ബിര്‍ള. 2020 ഏപ്രില്‍ 3ന് 400 കോടി രൂപ പിഎം കെയര്‍ ഫണ്ടിലേക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പ് സംഭാവന നല്‍കിയിരുന്നു. എന്‍95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിനായി പ്രത്യേകം 50 കോടി രൂപയും അദ്ദേഹം നല്‍കിയിരുന്നു.

അനില്‍ അഗര്‍വാള്‍

അനില്‍ അഗര്‍വാള്‍

വേദാന്ത കമ്പനി സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാള്‍ 215 കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. 2014 മുതല്‍ അദ്ദേഹം സാമൂഹിക ജീവകാര്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ 75 ശതമാനവും ജവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ചിരിക്കുകയാണ് അനില്‍ അഗര്‍വാള്‍. പിറമേല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ അജയ് പിറമേല്‍ 196 കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. 2020 മാര്‍ച്ച് മാസത്തില്‍ കോവിഡ് പ്രതിരോധത്തിനായി 25 കോടി രൂപ പിഎം കെയര്‍ ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.

നന്ദന്‍ നിലേഖനി

നന്ദന്‍ നിലേഖനി

ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേഖനി 159 കോടി രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടേയും സമ്പാദ്യത്തിന്റെ പകുതി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് 2017ല്‍ തീരുമാനമെടുത്തിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 88 കോടി രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി 100 കോടി രൂപയാണ് 2020 മാര്‍ച്ച് 29ന് അദാനി ഗ്രൂപ്പ് പിഎം കെയര്‍ ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തത്.

Read more about: business
English summary

most generous entrepreneurs in India - azim premji ranks the top shiv nadar follows | അസിം പ്രേംജിയുടെ സംഭാവന ശിവ് നാടാറിനേക്കാളും മുകേഷ് അംബാനിയേക്കാളും 10 മടങ്ങ് കൂടുതല്‍

most generous entrepreneurs in India - azim premji ranks the top shiv nadar follows
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X