മ്യൂച്വൽ ഫണ്ടുകളോട് നിക്ഷേപകർക്ക് പ്രീയം ഏറുകയാണ്. ഓരോ വർഷം കഴിയുമ്പോഴും നിക്ഷേപ തുക കുതിച്ചുയരുന്നു. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ 20ൽ അധികം പദ്ധതികളും നിരവധി ഉപവിഭാഗങ്ങളുമുണ്ട്. അതിൽ ഏത് തിരഞ്ഞെടുക്കണമെന്ന് ഒരുപക്ഷേ നിക്ഷേപകന് സംശയം ഉണ്ടായേക്കാം. എന്നാൽ മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട് കഴിഞ്ഞ ദിവസമാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്.
എന്താണ് ലാർജ് ക്യാപ് ഫണ്ടന്നും മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട് നിക്ഷേപത്തിന്റെ വിശദാംശങ്ങളും അറിയാം.
ലാർജ് ക്യാപ് ഫണ്ട്
കമ്പനികളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സെബി വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 100 കമ്പനികളെ ലാർജ് ക്യാപ് കമ്പനികളായി തരംതിരിക്കുന്നു. ലാർജ് ക്യാപ് കമ്പനികൾക്ക് സാധാരണയായി നല്ല ട്രാക്ക് റെക്കോർഡുകൾ ഉണ്ട്. ഈ കമ്പനികളുടെ വിപണി മൂല്യം (മാർക്കറ്റ് ക്യാപ്) ഗണ്യമായി ഉയർന്നതാണ്.

മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട്
ലാർജ് ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമാണ് മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട്. ലാർജ് ക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിൽ നിക്ഷേപിച്ച് ദീർഘകാലം കൊണ്ട് മൂലധന നേട്ടമുണ്ടാക്കുക എന്നത് തന്നെയാണ് കമ്പനിയുടെ ലക്ഷ്യം. അതേ സമയം മാർക്കറ്റ് റിസ്ക് ഉള്ളതു കൊണ്ടു തന്നെ പദ്ധതിയുടെ നിക്ഷേപ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പില്ല.
ഉയർന്ന ആക്റ്റീവ് ഷെയർ, ഉയർന്ന ഫോക്കസ്ഡ് പോർട്ട്‌ഫോളിയോയുമുള്ള തനതായ എസിഇ നിർമ്മാണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട്.
ന്യൂ ഫണ്ട് ഓഫര്‍ 31 വരെ
ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആദ്യമായി നിക്ഷേപത്തിനായി ലഭ്യമാക്കുന്നതാണ് ന്യൂ ഫണ്ട് ഓഫര്‍ അഥവാ എന്‍എഫ്ഒ എന്ന് പറയുന്നത്. ഫണ്ട് മാനേജര്‍ക്ക് സ്‌കീമിന്റെ നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ കോര്‍പ്പസ് സമാഹരിക്കുകയാണ് എന്‍എഫ്ഒയുടെ ലക്ഷ്യം. ഒരു ഓപ്പണ്‍-എന്‍ഡ് സ്‌കീമാണെങ്കില്‍ എന്‍എഫ്ഒ കാലയളവ് അവസാനിച്ചതിന് ശേഷവും ഫണ്ടില്‍ നിക്ഷേപിക്കാം. എന്‍എഫ്ഒ കാലയളവ് സാധാരണയായി ഒരാഴ്ച മുതല്‍ 15 ദിവസം വരെയാണ്. 2024 ജനുവരി 17 മുതൽ ജനുവരി 31 വരെയാണ് മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട് ന്യൂ എൻഎഫ്ഒ തീയ്യതി.
പോർട്ട്ഫോളിയോ സ്ട്രാറ്റജി നിഫ്റ്റി 100 ലാർജ് ക്യാപ് സ്റ്റോക്കുകളിൽ കുറഞ്ഞത് 80% എക്സ്പോഷർ ഉള്ള തന്ത്രപരമായി സന്തുലിത പോർട്ട്ഫോളിയോ നിലനിർത്താൻ ഫണ്ട് ലക്ഷ്യമിടുന്നു, സ്മോൾ-ക്യാപ്/ മിഡ്/ ഐപിഒ / പ്രീ-ഐപിഒ/ ഫോറിൻ എന്നിവയിൽ 20% വിഹിതം നൽകിക്കൊണ്ട് ഇക്വിറ്റി.
നേട്ടം ആർക്കെല്ലാം
ദീർഘകാല മൂലധന വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകരെയാണ് മോത്തിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ലാർജ് ക്യാപ് സ്റ്റോക്കുകളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്. ഫണ്ടിന്റെ പ്രകടനം നിഫ്റ്റി 100 ടിആർഐനെതിരെ മാനദണ്ഡമാക്കും.
മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട്
മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (MOAMC) മുംബൈ ആസ്ഥാനമായുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയാണ്. 1956ലെ കമ്പനീസ് ആക്ടിന് കീഴിൽ 2008ലാണ് കമ്പനി സ്ഥാപിതമായത്.
1993ലെ സെബി (പോർട്ട്ഫോളിയോ മാനേജർമാർ) റെഗുലേഷൻസ് പ്രകാരം ഒരു പോർട്ട്ഫോളിയോ മാനേജരായും മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് രാജ്യത്തുടനീളമുള്ള 600-ലധികം സ്ഥലങ്ങളിൽ സജീവമായ പ്രവർത്തനങ്ങളുള്ള ഒരു പ്രമുഖ എഎംസിയാണ്. 9 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഇടപാടുകാരും 2400-ലധികം ഓഫീസുകളുമായി മോത്തിലാൽ ഓസ്വാളിന് സാമ്പത്തിക സേവനങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയുണ്ട്.
അസറ്റ് മാനേജ്‌മെന്റ് എന്ന പ്രാഥമിക സേവനത്തിന് പുറമെ, ബിസിനസ് കൺസൾട്ടൻസി, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, റിസർച്ച് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ ഓഫ്‌ഷോർ ഫണ്ടുകളുടെ ഉപദേശക ശേഷിയിൽ മോത്തിലാൽ ഓസ്വാൾ എഎംസി മറ്റ് നിരവധി സാമ്പത്തിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications