ഉയർന്ന വരുമാനം നേടാൻ ഏത് മ്യൂച്വൽ ഫണ്ടാണ് നല്ലത്, മൾട്ടി ക്യാപോ ഫ്ലെക്സി ക്യാപോ

മ്യൂച്വൽ ഫണ്ടിനോടുള്ള നിക്ഷേപകരുടെ പ്രിയം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപ തുകയിലും വലിയ വർദ്ധനയാണ് കഴിഞ്ഞ വർഷവും ഉണ്ടായത്. മ്യൂച്വൽ ഫണ്ടുകൾ അതിസങ്കീർണമാണെന്ന് കരുതുന്നവരും നിരവധിയാണ്. ലളിതമായി പറഞ്ഞാൽ ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. അതുകൊണ്ടു തന്നെ ഓഹരിയെയും ഓഹരി വിപണിയെയും കുറിച്ച് ക്യത്യമായ ധാരണ ഇല്ലാത്തവർക്ക് ഏറ്റവും അനുയോജ്യം മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്.

ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായുമാണ് മ്യൂച്വൽ ഫണ്ടുകളിലെ പണം നിക്ഷേപിക്കപ്പെടുന്നത്.

ഉയർന്ന വരുമാനം നേടാൻ ഏത് മ്യൂച്വൽ ഫണ്ടാണ് നല്ലത്, മൾട്ടി ക്യാപോ ഫ്ലെക്സി ക്യാപോ

ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്‍റെ ഭാഗമായ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം ഉണ്ടാകും. ഫണ്ടിന്‍റെ നെറ്റ് ആസ്തി മൂല്യം (എൻഎവി) കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും. ഈ രീതിയിലാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം.

വിപണിയിൽ വ്യത്യസ്ത മ്യൂച്വൽ ഫണ്ട് നിക്ഷേപ മാർഗങ്ങളുണ്ട്. ഇക്വിറ്റി-ഓറിയന്‍റഡ്, ഡെറ്റ് ഓറിയന്‍റഡ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്. അതുകൊണ്ടു തന്നെ ഏത് പദ്ധതിയിൽ നിക്ഷേപിക്കണമെന്ന് സംശയം ഉയർന്നുവരാം. പ്രധാനപ്പെട്ട രണ്ട് തരം മ്യൂച്വൽ ഫണ്ടുകളെ വിശദമായി പരിശോധിക്കാം.

മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ടുകൾ

ഫണ്ട് മാനേജർമാർ കമ്പനികളുടെ എല്ലാ തരത്തിലുള്ള ഇക്വിറ്റികളിലും നിക്ഷേപിക്കുന്നതിനാൽ മൾട്ടികാപ്പ് ഫണ്ടുകൾ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളുടെ ഭാഗമാണ്. ഫണ്ട് മാനേജർമാർ ലാർജ്, സ്മോൾ, മിഡ്ക്യാപ് കമ്പനികളിൽ മുൻകൂട്ടി നിശ്ചയിച്ച അനുപാതത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെ മൾട്ടി ക്യാപ് ഫണ്ടുകൾ എന്ന് വിളിക്കുന്നു. ഈ വിഭാഗത്തിലെ ഫണ്ടുകളുടെ, ഫണ്ട് മാനേജർമാർ പൂൾ ചെയ്ത പണത്തിന്റെ 75% ഈ സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിക്കുന്നു. എന്നിരുന്നാലും, മൾട്ടി ക്യാപ് ഫണ്ടുകൾക്കായി നിക്ഷേപകരുടെ മൊത്തം ആസ്തിയുടെ 25% എങ്കിലും വലാർജ്, സ്മോൾ, മിഡ്ക്യാപ് കമ്പനികളിൽ നിക്ഷേപിക്കേണ്ടതുണ്ട്.

കഴിഞ്ഞ 3 വർഷത്തിനിടെ മികച്ച റിട്ടേൽ നൽകിയ മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ എന്ന് നോക്കാം

1. നിപ്പോൺ ഇന്ത്യ മൾട്ടികാപ്പ് ഫണ്ട് - 33.61 ശതമാനം

2. ക്വാണ്ട് ആക്റ്റീവ് ഫണ്ട് - 30.84 ശതമാനം

3. ഐടിഐ മൾട്ടി ക്യാപ് ഫണ്ട് - 21 ശതമാനം

4. മഹീന്ദ്ര മാനുലൈഫ് മൾട്ടി ക്യാപ് ഫണ്ട് - 29.37 ശതമാനം

5. ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടികാപ്പ് ഫണ്ട് - 25.45 ശതമാനം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾ

ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.. 2020 നവംബറിലാണ് ഈ സ്കീം അവതരിപ്പിച്ചത്. സ്കീമന്റെ ആകെ ആസ്തിയുടെ 65% ഇക്വിറ്റി -ഇക്വിറ്റി അനുബന്ധ നിക്ഷേപ ഉപകരണങ്ങളിലായിരിക്കണമെന്നാണ് വ്യവസ്ഥ. വേറെ കാറ്റഗറികളിൽ നിക്ഷേപം നടത്തുന്നതിന് മറ്റ് നിയന്ത്രണങ്ങളില്ല. ഇത്തരം ഫണ്ടുകൾ ഫണ്ട് മാനേജർമാർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നു. വിവിധ മാർക്കറ്റ് ക്യാപ്പുകളിൽ, വ്യത്യസ്ത തരം സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താൻ ഇത്തരം ഫണ്ടുകൾ സഹായിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ മികച്ച ഒരു മാർഗമാണ്. ചെറിയ തുകകൾ ആരംഭിച്ചു പോലും നിക്ഷേപം ആരംഭിക്കാം.

കഴിഞ്ഞ 3 വർഷത്തിനിടെ മികച്ച റിട്ടേൽ നൽകിയ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഏതൊക്കെ എന്ന് നോക്കാം

1. യുടിഐ ഫ്ലെക്സി ക്യാപ് ഫണ്ട് - 11.61 ശതമാനം

2. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് - 32.95 ശതമാനം

3. എൽഐസി എംഎഫ് ഫ്ലെക്സി ക്യാപ് ഫണ്ട് - 15.63 ശതമാനം

4. ബാങ്ക് ഓഫ് ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട് - 27.82 ശതമാനം

5. കനാറ റെബെക്കോ ഫ്ലെക്സി ക്യാപ് ഫണ്ട് - 18.27 ശതമാനം

നിക്ഷേപകർക്ക് അവരുടെ നിക്ഷേപ ലക്ഷ്യം, അപകട സാധ്യതകളുടെ കണക്ക് കൂട്ടൽ, നിക്ഷേപ ചക്രവാളം തുടങ്ങി കാര്യങ്ങെ അടിസ്ഥാനമാക്കി ഏത് മ്യൂച്വൽ ഫണ്ടും തിരഞ്ഞെടുക്കാം. സാമ്പത്തിക ഉപദേഷ്ടാക്കളിൽ നിന്ന് മാർഗനിർദേശം തേടുന്നതും ഫണ്ട് പ്രകടനവും സവിശേഷതകളും അറിഞ്ഞ് നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായകമാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X