ഏപ്രില്‍ 30ന് മുമ്പ് ഈ സാമ്പത്തിക കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം

കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും നമ്മെയെല്ലാം വീട്ടിനകത്ത് തന്നെ തുടരുവാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധികളുടെ നടുവില്‍ ഏപ്രില്‍ മാസത്തിന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും നമ്മെയെല്ലാം വീട്ടിനകത്ത് തന്നെ തുടരുവാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധികളുടെ നടുവില്‍ ഏപ്രില്‍ മാസത്തിന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട ചില പ്രധാന സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ചിലപ്പോള്‍ നാം മറന്ന് പോയേക്കാം. 2021 ഏപ്രില്‍ 30ന് മുമ്പായി നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട അഞ്ച് സാമ്പത്തിക കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ടിഡിഎസ് ഒഴിവാക്കുന്നതിനായി 15H/15G ഫോമുകള്‍ സമര്‍പ്പിക്കുക

ടിഡിഎസ് ഒഴിവാക്കുന്നതിനായി 15H/15G ഫോമുകള്‍ സമര്‍പ്പിക്കുക

60 വയസ്സില്‍ താഴെ പ്രായമുള്ളവ വ്യക്തികള്‍ക്ക് ഫോം 15ജിയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫോം 15എച്ചും സമര്‍പ്പിക്കുവാനുള്ള സമയമാണിത്. ഡിവിഡന്റ്, പലിശ ആദായത്തിന്മേല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനായാണിത്. ഒരു വ്യക്തിയുടെ ആകെ വരുമാനം നികുതി പരിധിയായ 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ അല്ലാതിരിക്കുകയും ആകെ വരുമാനത്തിന്റെ നികുതി ഇല്ലാതിരിക്കുകയും ചെയ്താല്‍ ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കുന്നതിനായി അയാള്‍ ബാങ്കില്‍ 15ജി ഫോം സമര്‍പ്പിക്കേണ്ടതുണ്ട്. 

ഫോം 15എച്ച്

ഫോം 15എച്ച്

സാമ്പത്തിക വര്‍ഷത്തിലേക്ക് സമര്‍പ്പിക്കേണ്ടുന്ന നികുതി ഇല്ലായെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിക്കേണ്ടുന്നതാണ് ഫോം 15എച്ച്. ഇത് ഒരു വാര്‍ഷിക പ്രവര്‍ത്തനമാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ ഇത് ചെയ്യേണ്ടതുണ്ട്. മിക്ക ബാങ്കുകളും ഈ ഫോമുകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈനായി ചെയ്യാന്‍ അനുവദിക്കാറുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ വീടുകളില്‍ നിന്നും ഓണ്‍ലൈനായി ചെയ്യാവുന്ന സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി ആസൂത്രണം

2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി ആസൂത്രണം

നികുതി ആസൂത്രണത്തിനായി സാമ്പത്തിക വര്‍ഷം അവസാനിക്കും വരെ കാത്ത് നില്‍ക്കാതെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നതാണ് അഭികാമ്യമെന്ന് സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ പറയുന്നത്. അവസാന നിമിഷത്തേക്ക് കാത്തുനിന്ന് ധൃതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് തെറ്റായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള സാധ്യതകളും വര്‍ധിപ്പിക്കുന്നു. നികുതിയിളവ് നേടുന്നതിനായി ഇഎല്‍എസ്എസ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മാസം തന്നെ അനുയോജ്യമായ സ്‌കീം കണ്ടെത്തി എസ്‌ഐപി ആരംഭിക്കുന്നതാണ് അഭികാമ്യം. വര്‍ഷാവസാനം ലിക്വിഡിറ്റി പ്രതിസന്ധിയില്‍ പെടാതിരിക്കാന്‍ ഇത് സഹായിക്കും.

ആവശ്യമെങ്കില്‍ പിഎഫ് വിഹിതത്തില്‍ മാറ്റം വരുത്തുക

ആവശ്യമെങ്കില്‍ പിഎഫ് വിഹിതത്തില്‍ മാറ്റം വരുത്തുക

2021 ഏപ്രില്‍ 1 മുതല്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്മേലുള്ള ആദായ നികുതി നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 2.5 ലക്ഷത്തിന് മേല്‍ പലിശ ആദായം ലഭിക്കുന്ന നിക്ഷേപങ്ങള്‍ നികുതിയ്ക്ക് വിധേയമായിരിക്കും. നിങ്ങള്‍ ഇപിഎഫിലൂടെ 2.5 ലക്ഷത്തിന് മേല്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുവെങ്കില്‍ നികുതിയിളവ് നേടുന്നതിന് അനുസരിച്ച് വിഹിതത്തില്‍ മാറ്റം വരുത്തുവാന്‍ നിങ്ങള്‍ക്ക് തൊഴില്‍ ദാതാവിനോട് അപേക്ഷിക്കാവുന്നതാണ്.

പിപിഎഫ് അക്കൗണ്ട് ആരംഭിക്കുക

പിപിഎഫ് അക്കൗണ്ട് ആരംഭിക്കുക

നിങ്ങള്‍ ഇപിഎഫിലേക്കോ വിപിഎഫിലേക്കോ 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള സമയമാണിത്. 20 ശതമാനത്തിനും അതിനുമുകളിലുമുള്ള ടാക്്‌സ് ബ്രാക്കറ്റിനകത്തുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ പ്രൊവിഡന്റ് ഫണ്ടിനേക്കാള്‍ മികച്ച ആദായം നിങ്ങള്‍ക്ക് നല്‍കുവാന്‍ പിപിഎഫ് അക്കൗണ്ട് വഴി സാധിക്കും.

ചെറുകിട നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുക

ചെറുകിട നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുക

അടുത്ത പാദം മുതല്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുവാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 1ന് പലിശ നിരക്ക് കുറച്ച് കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ തീരുമാനം പെട്ടെന്ന് പിന്‍വലിക്കുകയിരുന്നു. ഇത് ജൂണ്‍ മാസത്തില്‍ വീണ്ടും നടപ്പില്‍ വരുത്തുവാനാണ് സാധ്യത.

ജൂണ്‍ മുതല്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ കുറച്ചാലും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം, കിസാന്‍ വികാസ് പത്ര, എന്‍എസസി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം തുടങ്ങിയ നിക്ഷേപങ്ങളില്‍ ഈ മാസത്തെ ഉയര്‍ന്ന പലിശയില്‍ ലോക്ക് ഇന്‍ ചെയ്ത് മെച്വൂരിറ്റി കാലാവധി വരെ നിക്ഷേപം തുടരുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Read more about: finance
English summary

must do financial tasks before April 30 - explained |ഏപ്രില്‍ 30ന് മുമ്പ് ഈ സാമ്പത്തിക കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം

must do financial tasks before April 30 - explained
Story first published: Wednesday, April 28, 2021, 20:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X