പങ്കാളിത്ത ഭവന വായ്പയ്ക്കായി നമുക്ക് ആരുമായി ചേര്‍ന്നും അപേക്ഷ സമര്‍പ്പിക്കാം. പങ്കാളിത്ത വായ്പയില്‍ ബാങ്കിന്റെ റിസ്ക് സാധ്യത കുറയുന്നത് കൊണ്ട്തന്നെ വായ്പ ലഭിക്കുവാനുള്ള സാധ്യത ഉയര്‍ന്നതാണ്.
പങ്കാളിത്ത ഭവന വായ്പയ്ക്കായി നമുക്ക് ആരുമായി ചേര്‍ന്നും അപേക്ഷ സമര്‍പ്പിക്കാം. പങ്കാളിത്ത വായ്പയില്‍ ബാങ്കിന്റെ റിസ്ക് സാധ്യത കുറയുന്നത് കൊണ്ട്തന്നെ വായ്പ ലഭിക്കുവാനുള്ള സാധ്യത ഉയര്‍ന്നതാണ്. സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി കൂടുതലായും അപേക്ഷിക്കാറ്. എന്നാല്‍ മറ്റ് ബന്ധങ്ങളില്‍ ഉള്ളവര്‍ക്കും പങ്കാളിച്ച ഭവന വായ്പയ്ക്കായി അപേക്ഷിക്കാവുന്നത്. എന്നാല്‍ ഓരോ ബന്ധങ്ങളിലും വായ് പ അനുവദിക്കുന്നതിനുള്ള ബാങ്കിന്റെ മാനദണ്ഡങ്ങള്‍ വ്യത്യാസമായിരിക്കും.

പിന്തുടര്ച്ചാവകാശ നിയമങ്ങളാല്‍ പങ്കാളിത്ത വായ്പകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിബന്ധനകളുണ്ട്. ആസ്തിയുടെ അവകാശികളില്‍ ഒരാള്‍ മരണപ്പെടുന്നത് വഴിയുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഉള്‍പ്പെടാന്‍ ബാങ്കുകള്‍ക്ക് താത്പര്യമില്ലാത്തതിനാലാണത്. ഭാര്യയും ഭര്‍ത്താവുമാണ് പങ്കാളിത്ത വായ്പ എടുക്കുന്നതെങ്കില്‍ ഇത്തരം സങ്കീര്‍ണതകളൊന്നുമില്ല. ഇരുവരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാളായിരിക്കും നിയമപരമായുള്ള പിന്തുടര്ച്ചാ അവകാശി. അതുകൊണ്ട് തന്നെ എല്ലാ ബാങ്കുകളും ഭാര്യാ ഭര്ത്താക്കന്മാരുടെ പങ്കാളിത്ത വായ്പാ അപേക്ഷകള്‍ എളുപ്പത്തില്‍ അനുവദിക്കാറുണ്ട്.
പങ്കാളിത്ത വായ്പാ അപേക്ഷ അനുവദിക്കുന്നതിന് മുമ്പായി പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബാങ്കുകളാണ് പരിശോധിക്കുക. ആരൊക്കെയാണ് പ്രസ്തുത ആസ്തിയുടെ സഹ ഉടമകളെന്നും ഭവന വായ്പയ്ക്കായ് അപേക്ഷ നല്‍കിയിട്ടുള്ള സഹ അപേക്ഷകര്‍ ആരൊക്കെയാണ് എന്നതുമാണ്. സഹ ഉടമകള്‍ അല്ലാത്തവര്‍ക്കും അവരുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്ത വായ്പ സ്ഥാപനം അനുവദിക്കാറുണ്ട്.
ഭാര്യാ ഭര്ത്താക്കന്മാര്ക്ക് പുറമേ മാതാ പിതാക്കളും മക്കളും അല്ലെങ്കില്‍ സഹോദരര്‍ എന്നിങ്ങനെയാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നവരില്‍ അധികവും. ഈ ഓരോ ബന്ധങ്ങളെയും ബാങ്കുകള്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് നമുക്ക് നോക്കാം.
മാതാപിതാക്കളും മകനും
മാതാപിതാക്കളില്‍ ഒരാളും മകനും പങ്കാളിത്ത ഭവന വായ്പയ്ക്കായ് അപേക്ഷിച്ചാല്‍ ഇരുവര്‍ക്കും ആസ്തിയില്‍ സഹ ഉടമസ്ഥതയുണ്ടോ എന്ന് ബാങ്കുകള്‍ പരിശോധിക്കും. അങ്ങനെയാണെങ്കില്‍, ആ മകന് ഒറ്റ മകനാണെങ്കില്‍ ബാങ്ക് വായ്പ അനുവദിക്കും. മറ്റ് സഹോദരങ്ങള്‍ ഇല്ലെങ്കില്‍ ആസ്തിയിന്മേല് ഉടമസ്ഥത തര്‍ക്കം ഉണ്ടാവില്ലെന്നതിനാലാണത്. മറ്റ് സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ മിക്ക സ്ഥാപനങ്ങളും സഹ ഉടമസ്ഥതയുള്ള ആസ്തികള്‍ക്ക് മേല്‍ പങ്കാളിത്ത വായ്പ അനുവദിക്കാറില്ല. എന്നാല്‍ അപേക്ഷന് ഒറ്റ മകനായിരിക്കുകയും ആസ്തിയുടെ പൂര്‍ണ ഉടമസ്ഥത ആയാള്‍ക്ക് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാതാവോ പിതാവോ വായ്പാ യോഗ്യത ഉയര്‍ത്തുവാന്‍ മാത്രമായി പങ്കാളിത്ത വായ്പയ്ക്കായി അപേക്ഷിച്ചാല്‍ ബാങ്ക് അത്തരം വായ്പകള്‍ അനുവദിച്ചു നല്‍കാറുണ്ട്.
മാതാപിതാക്കളും മകളും
മിക്ക ബാങ്കുകളും മാതാപിതാക്കളോടൊപ്പം പങ്കാളിത്ത ഭവനവായ്പയ്ക്കായി അപേക്ഷിക്കുന്ന വിവാഹിതയായ മകള്‍ക്ക് ആസ്തിയില്‍ വിഹിതമില്ലയെങ്കില് വായ്പ അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിവാഹിതയായ സ്ത്രീയുടെ നിയമ പരമായ പിന്തുടര്ച്ചാവകാശി ഭര്‍ത്താവയതിനാല്‍ അച്ഛന്റെ ആസ്തിയിന്മേലുള്ള അവകാശം മറ്റ് സഹോദരങ്ങള്‍ക്കായിരിക്കും.
അവിഹാതയായ മകള്‍ക്കൊപ്പമാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നത് എങ്കില്‍ മകന്റെ അപേക്ഷ പരിഗണിച്ച അതേ മാതൃകയില്‍ തന്നെയാവും ഈ അപേക്ഷയും പരിഗണിക്കുക.അവിവാഹിതയായ മകളാണ് ആസ്തിയുടെ പൂര്‍ണ ഉടമ എങ്കില്‍ ബാങ്കുകള്‍ പങ്കാളിത്ത വായ്പ അനുവദിച്ചു നല്‍കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
