വായ്പ കൊടുക്കാൻ പോകുന്ന ഒരാളെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ വില്ലൻ ക്രെഡിറ്റ് സ്കോറാണ്. ഒരാൾക്ക് വൈപ്പ് നൽകാൻ ബാങ്കോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ കണ്ടെത്തുന്ന ഏറ്റവും വലിയ മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ. ഇതു മതികടക്കാൻ പലർക്കും കഴിയില്ല എന്നതാണ് ഏറ്റവും വലിയ സത്യം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഒട്ടുമിക്ക എല്ലാവർക്കും നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിട്ടുണ്ട്.
ഒരിക്കലും ഒരു വില്ലനായി കാണേണ്ട ഒന്നല്ല ക്രെഡിറ്റ് സ്കോർ എന്നും അതിനെ എങ്ങനെ സൗഹൃദപരമായി മാറ്റിയെടുക്കാം എന്നും കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞ വഴികളും, ക്രെഡിറ്റ് സ്കോർ മെരുക്കിയെടുക്കാനുള്ള ഉപാധികളും എളുപ്പപ്പണികളുമാണ് ഇവിടെ പങ്കുവെക്കുന്നത്.
മോശം ക്രെഡിറ്റ് സ്കോർ എങ്ങനെ തിരിച്ചു പിടിക്കാം?
ഒരാൾക്ക് താൽക്കാലിക സാമ്പത്തിക പ്രതിസന്ധികൾ കാരണം വായ്പ തിരിച്ചടവിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. കോവിഡ് മഹാമാരിക്കാലത്ത് ഇതേ അനുഭവം നിരവധി പേർ പങ്കിട്ടിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോറിൽ ഗണ്യമായ ഇടിവ് വന്നിരുന്നു. എന്നാൽ, ഒരു തവണ സ്കോർ താഴ്ന്നാലും അതിനെ വീണ്ടും മെച്ചപ്പെടുത്താൻ വഴികൾ ഉണ്ട് എന്ന് സിഇഒ ഷാജി വര്‍ഗീസ് പറയുന്നു.
വായ്പ ലഭിക്കാനായി മുന്നറിയിപ്പ് നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പറയുന്ന വലിയൊരു പരിഹാരം സ്വർണവായ്പയാണ്.
സ്വർണവായ്പയ്ക്കായി ക്രെഡിറ്റ് സ്‌കോർ നിർബന്ധമല്ല, സിവിൽ സ്കോർ മോശമായവർക്കും തൽക്ഷണ ധനസഹായം നേടാൻ ഈ വഴി തേടാവുന്നതാണ്. ഈ എടുക്കുന്ന വായ്പ സമയത്ത് തിരിച്ചടച്ച് ക്രെഡിറ്റ് സ്‌കോർ മൂലം നിങ്ങൾ മുൻപ് നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണ ശേഷി തെളിയിക്കുന്നതിൽ സഹായിക്കും.

കറുത്ത പട്ടികയിലായാലും വായ്പ കിട്ടും
പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മികച്ച ക്രെഡിറ്റ് സ്‌കോർ ഇല്ലെങ്കിൽ വായ്പ അനുവദിക്കില്ല. എന്നാൽ, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അത്തരത്തിൽ ഒരു സമീപനം സ്വീകരിക്കുന്നില്ല എന്നാണ് ഷാജി വർഗീസ് പറയുന്നത്.
ചെറുകിട സംരംഭകർക്ക് വായ്പാ സൗകര്യത്തിൽ മുത്തൂറ്റ് ചെയ്യുന്നത്
ഇന്ത്യയിൽ 6 കോടി ചെറുകിട കച്ചവടക്കാർ ഉണ്ട്, എന്നാൽ ഇവരിൽ 14% പേർക്ക് മാത്രമാണ് ഔദ്യോഗിക വായ്പാ സൗകര്യം ലഭ്യമായിട്ടുള്ളതെന്ന് ഷാജി വർഗീസ് പറയുന്നു. പരമ്പരാഗത ബാങ്കുകളിൽ നിന്ന് ഇവർക്ക് വായ്പ നേടാൻ ബുദ്ധിമുട്ടാണ്, കാരണം ഐടിആർ (Income Tax Return) ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അവർ മുന്നോട്ടുവയ്ക്കും.
എന്നാൽ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 4000-ലധികം ബ്രാഞ്ചുകളിലായി ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്ന 'വ്യാപാർ മിത്ര' പദ്ധതിയുമായി മുന്നോട്ടു ഇപ്പോൾ മുന്നോട്ട് വരികയാണെന്ന് അദ്ദേഹം പറയുന്നു. ടാക്സ് ഫയലിംഗും ഹൈ ക്രെഡിറ്റ് സ്‌കോറും ഇല്ലാത്തവർക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നുവെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ക്രെഡിറ്റ് സ്‌കോർ നിലനിർത്തുക
ക്രെഡിറ്റ് സ്‌കോർ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുള്ള നിയമം നിലവിലുണ്ട്.
ക്രെഡിറ്റ് ബ്യൂറോകൾ ഇത് ശേഖരിക്കുകയും വായ്പാ അഭ്യർത്ഥകരുടെ സാമ്പത്തിക വിശ്വാസ്യത വിലയിരുത്താനായി ധനകാര്യ സ്ഥാപനങ്ങൾ ഇത് ഉപയോഗിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ക്രെഡിറ്റ് സ്കോർ നഷ്ടപ്പെടാതെ നിലനിർത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications