മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഒരു രീതിയാണ് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. നിക്ഷേപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുവാന്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഒരു രീതിയാണ് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. നിക്ഷേപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന രീതിയാണ് എസ്ഐപി. ഈ ഇടവേള എന്നത് പ്രതിമാസമോ, പാദ വാര്‍ഷികമോ, അര്‍ധ വാര്‍ഷികമായോ ആകാം. നിക്ഷേപകന്റെ സൗകര്യാര്‍ഥം നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കാം.

ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ വലിയൊരു തുക കൈയ്യില്‍ ഇല്ലാത്ത നിക്ഷേപകര്‍ക്ക് എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ദീര്‍ഘകാലത്തില്‍ എസ്ഐപി രീതിയിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ശരാശരി 12 ശതമാനത്തിന്റെ ആദായം നിക്ഷേപകന് നേടുവാന്‍ സാധിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിക്ഷേപ ലക്ഷ്യങ്ങള്‍ തയ്യാറാക്കുവാനും അതിനനുസരിച്ച് എസ്ഐപി തുക തെരഞ്ഞെടുക്കുവാനുമാണ് സാമ്പത്തീക വിദഗ്ധര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്.
Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം
എസ്ഐപി നിക്ഷേപത്തിലൂടെ 20 വര്‍ഷത്തില്‍ 5 കോടി രൂപ നേടുവാന്‍ ഓരോ മാസവും എത്ര തുക വീതം നാം നിക്ഷേപിക്കേണം എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഒറ്റത്തവണ നിക്ഷേപത്തിനായി വലിയ തുക കൈയ്യില്‍ ഇല്ലാത്ത നിക്ഷേപകര്‍ക്ക് തങ്ങളുടെ പ്രതിമാസ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു തുക കൃത്യമായ നിക്ഷേപം നടത്തിക്കൊണ്ട് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ വലിയൊരു സമ്പാദ്യം തന്നെ നേടുവാന്‍ സാധിക്കും.
Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
എസ്ഐപി നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കുന്നതിനായി ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപ തുകയില്‍ വര്‍ധനവ് വരുത്തുകയും വേണം. അത്തരത്തില്‍ ആന്വുല്‍ സ്റ്റെപ്പ് അപ്പ് രീതിയിലൂടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ലളിതമാവുകയും വലിയ ആദായം നേടുവാന്‍ സാധിക്കുകയും ചെയ്യും. സാധാരണ എസ്ഐപി നിക്ഷേപകര്‍ 10 ശതമാനം ആന്വുല്‍ സ്റ്റെപ്പ് ആപ്പ് രീതിയിലാണ് നിക്ഷേപം മുന്നോട്ട് കൊണ്ടു പോകേണ്ടത്. എന്നാല്‍ 20 വര്‍ഷത്തില്‍ 5 കോടി രൂപ നേടണമെങ്കില്‍ ഏകദേശം 15 ശതമാനമെങ്കിലും ആന്വുല്‍ സ്റ്റെപ്പ് അപ്പ് കണക്കാക്കേണ്ടതുണ്ട്.
Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്റര്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍ പ്രതിമാസ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ശരാശരി 12 ശതമാനം ആദായത്തില്‍ 15 ശതമാനം ആന്വുല്‍ സ്റ്റെപ്പ് അപ്പ് പ്രകാരം 20 വര്‍ഷത്തില്‍ 5 കോടി രൂപ നേടുവാന്‍ നിക്ഷേപം ആരംഭിക്കേണ്ട തുക 17,500 രൂപയാണ്. 20 വര്‍ഷത്തില്‍ 5,02,14,390 അഥവാ 5.02 കോടി തുകയാണ് നിക്ഷേപകന് ലഭിക്കുക.
Also Read : വീട്ടിലിരുന്ന് തന്നെ 10 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാം! എങ്ങനെയെന്നറിയേണ്ടേ?
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications