ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ വലിയൊരു തുക അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണമെന്ന് ആശങ്ക പലർക്കും ഉണ്ടായിരിക്കും. മാത്രമല്ല പലപ്പോഴും നിക്ഷേപത്തിന്റെ കാലാവധിയും നിക്ഷേപത്തിന്റെ സ്വഭാവവും നിങ്ങളെ ഇത്തരം വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ നിന്നും വ്യതിചലിപ്പിക്കുന്നു. സത്യത്തിൽ റിട്ടയർമെന്റ് സമയത്ത് 3 കോടി കോർപ്പസ് സൃഷ്ടിക്കാൻ എത്ര വർഷമെടുക്കും?
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്തുന്നത് മികച്ച തീരുമാനമാണ്. നിങ്ങൾക്ക് എസ്.ഐ.പി മുഖേനയും ഒറ്റത്തവണയായും (ലംപ്സം) നിക്ഷേപിക്കാം. നിക്ഷേപങ്ങൾ എപ്പോഴും നേരത്തെ ആരംഭിക്കുന്നതാണ് നല്ലത്. എന്നാൽ 30 വയസ്സായ ഒരു വ്യക്തിക്കും സമയം വൈകിയിട്ടില്ല. 30 വയസ്സിലും ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ കഴിയും.
ഒറ്റത്തവണ പണം നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ലംപ്സം മ്യൂച്വൽ ഫണ്ടുകളാണ്. ഇത്തരം നിക്ഷേപത്തിലൂടെ നിങ്ങളുടെ പണം വളരും. ഇവിടെ നിങ്ങൾ 10.02 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3 കോടി രൂപ കോർപ്പസ് ഉറപ്പാക്കാം. എന്നാൽ എത്ര വർഷം വരെ നിക്ഷേപിക്കണമെന്ന് പരിശോധിക്കാം.
എന്താണ് ലംപ്സം മ്യൂച്വൽ ഫണ്ടുകൾ?
മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതാണ് ലംപ്സം മ്യൂച്വൽ ഫണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്നവർക്ക് ഈ രീതി മികച്ച തിരഞ്ഞെടുപ്പായിരിക്കും. വിപണി തകരുമ്പോഴാണ് ലംപ്സം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും ഉചിതമായ സമയം. ക്ഷമയോടെ നിക്ഷേപിച്ചാൽ ലംപ് സം നിക്ഷേപങ്ങളിലൂടെ കാലക്രമേണ സമ്പത്ത് സൃഷ്ടിക്കാൻ എളുപ്പമാണ്.

ഇത്തരം നിക്ഷേപങ്ങളിൽ ഒറ്റത്തവണയായിട്ടാണ് നിക്ഷേപിക്കുന്നത്. ഒറ്റ നിക്ഷേപത്തിലൂടെ നിങ്ങളുടെ പണം പെട്ടെന്ന് തന്നെ വളരാൻ അനുവദിക്കുന്നു. എന്നിരുന്നാലും പല തരത്തിലുള്ള അപകടസാധ്യതയുമുണ്ട്. മുഴുവൻ തുകയും നിക്ഷേപിച്ചാൽ ഒരേസമയം വിപണി ചലനങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ ശ്രദ്ധയോടെ നിക്ഷേപിക്കണം.
30 വയസ്സിലും 3 കോടി ലക്ഷ്യം പിന്തുടരാം....
നിങ്ങൾക്ക് 30 വയസ്സായെന്ന വിഷമം വേണ്ട, ഈ പ്രായത്തിലും സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള ദൂരം ചെറുതല്ല. 3 കോടി രൂപ കോർപ്പസായി വളരാൻ ആഗ്രഹമുണ്ടെങ്കിൽ ലംപ്സം മ്യൂച്വൽ ഫണ്ടിലൂടെ സാധിക്കും. അതിനായി നിങ്ങൾ 10.02 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കൂ. 30 വർഷം കാത്തിരുന്നാൽ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ എത്താം.
നിങ്ങൾ 10,02,000 രൂപ നിക്ഷേപിച്ചാൽ 30 വർഷം കൊണ്ട് പ്രതീക്ഷിക്കുന്ന വരുമാനം 2,,90,17,842 രൂപയായിരിക്കും. അതായത് ഈ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 3,00,19,842 രൂപയായിരിക്കും. അത് 3 കോടിക്ക് മുകളിലാണ്. 30 വർഷം കൊണ്ട് ലാഭം ഉറപ്പാക്കുമ്പോൾ നിങ്ങളുടെ പ്രായം 60ൽ എത്തുന്നു. ഇവിടെ പലിശയായി കണക്കാക്കുന്നത് പ്രതിവർഷം 12 ശതമാനമാണ്.
ഇത്തരം നിക്ഷേപത്തിന്റെ ഏറ്റവും ആകർഷകമായ ഘടകം കൂട്ടു പലിശയാണ്. ദീർഘകാലത്തേക്ക് നിക്ഷേപം വളരാൻ അനുവദിക്കുന്നതിലൂടെ കൂട്ടു പലിശയുടെ മാജിക്കും റിട്ടേണിൽ പ്രകടമാവുന്നു. മ്യൂച്വൽ ഫണ്ടുകളിൽ നിലവിൽ എസ്.ഐ.പി നിക്ഷേപം ഉള്ളവർക്കും കൂടുതൽ ലംപ്സം നിക്ഷേപങ്ങൾ നടത്താം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications