മിക്കപ്പോഴും നിങ്ങളുടെ ഇരുപതുകളിലെത്തുമ്പോഴായിരിക്കും നിങ്ങള്‍ ജോലിയിലൂടെ വരുമാനം നേടുന്നതും സമ്പാദ്യത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നതുമൊക്കെ. അതിനോടൊപ്പം തന്നെ പ്രധാന്യം നല്‍കേണ്ട കാര്യമാണ് നിക്ഷേപം എന്നതും.
മിക്കപ്പോഴും നിങ്ങളുടെ ഇരുപതുകളിലെത്തുമ്പോഴായിരിക്കും നിങ്ങള്‍ ജോലിയിലൂടെ വരുമാനം നേടുന്നതും സമ്പാദ്യത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നതുമൊക്കെ. അതിനോടൊപ്പം തന്നെ പ്രധാന്യം നല്‍കേണ്ട കാര്യമാണ് നിക്ഷേപം എന്നതും. കേള്‍ക്കുമ്പോ ഒരപ്പല്പ്പം പേടിപ്പിക്കുന്ന പോലെയൊക്കെ തോന്നുമെങ്കിലും, സാമ്പത്തിക ആസൂത്രണത്തെപ്പറ്റിയുള്ള അടിസ്ഥാന അറിവുകളും നിങ്ങളുടെ പണം കൃത്യമായി കൈകാര്യം ചെയ്യുവാനും സാധിക്കുമെങ്കില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. അത് സമ്പാദ്യം വളര്‍ത്താന്‍ നിങ്ങള്‍ക്കൊരു നല്ല അവസരവുമാകും.
എന്ത് കൊണ്ട് മ്വൂച്വല്‍ ഫണ്ട് നിക്ഷേപം നേരത്തേ ആരംഭിക്കണം?
നിക്ഷേപത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള മറ്റ് നിക്ഷേപ ഉപാധികളേക്കാളും മില്ലേനിയല്‍സിന് അനുയോജ്യമായത് മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി പണം സമ്പാദിക്കുവാനും, നികുതി ലാഭിക്കുവാനും കഴിയും. എന്നാല്‍ ഏറ്റവും പ്രധാനമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുവാന്‍ നിക്ഷേകര്‍ക്ക് സാധിക്കും. ചെറിയ പ്രായത്തില്‍ തന്നെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരം എന്ന് പറയുന്നതിന്റെ അഞ്ച് പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സാമ്പത്തീക അച്ചടക്കം
ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപിക്കുവാന്‍ പഠിക്കുന്നത് സാമ്പത്തീക കാര്യങ്ങളില്‍ ഉത്തരവാദിത്വ ശീലങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകും. പക്വത കൈവരാനും സാമ്പത്തീക ലക്ഷ്യങ്ങള്‍ നേടുവാനുമുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണത്. നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കുന്നതിന് കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളും അതിലേക്കെത്തുവാനുള്ള വ്യക്തമായ സാമ്പത്തീക ആസൂത്രണവും നിങ്ങള്ക്കുണ്ടാവേണ്ടതുണ്ട്. ഒപ്പം അണുകിട മാറാതെ അതില്‍ ഉറച്ചു നില്‍ക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത് വഴി മ്യൂച്വല്‍ ഫണ്ടിലേക്ക് സ്ഥിരമായി ചെറിയൊരു തുക നിക്ഷേപിക്കുന്ന ശീലം വളര്‍ത്തിയെടുക്കാം. ജീവിതത്തില്‍ സാമ്പത്തീക അച്ചടക്കമുണ്ടാക്കാന്‍ അതുവഴി സാധിക്കും.
റിസ്ക് ഏറ്റെടുക്കുവാനുള്ള മനസ്സ്
നിങ്ങള്‍ എത്ര കൂടുതല്‍ കാലം നിക്ഷേപിക്കുന്നുവോ ഭാവിയിലുള്ള നിക്ഷേപങ്ങളില്‍ നിങ്ങള്‍ അത്രയും ശ്രദ്ധാലുവും തീവ്രതയുള്ള നിക്ഷേപകനുമാകും. ചെറിയ പ്രായത്തില്‍ നിങ്ങള്‍ക്ക് റിസ്കുകള്‍ ഏറ്റെടുക്കുവാന്‍ വലിയ താത്പര്യവും ഉത്സാഹവുമുണ്ടാകും. അസ്ഥിരതയുള്ള വിപണി കൈകാര്യം ചെയ്യുവാന്‍ ചെറു പ്രായത്തില്‍ എളുപ്പമാണ്. റിസ്കുകള്‍ എടുക്കുകയും, തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ട് പോകുവാനും നിങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ യഥേഷ്ടം സമയവുമുണ്ടാകും. നിങ്ങള്‍ക്ക് ഉയര്‍ന്ന അളവില്‍ റിസ്ക് എടുക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ നിക്ഷേപത്തിനായി ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുക്കാം. റിസ്ക് ഏറ്റെടുക്കാന്‍ താത്പര്യം അല്‍പ്പം കുറഞ്ഞവരാണെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാം.
ഭാവിയിലേക്ക് സമ്പത്ത് സൃഷ്ടിക്കാം
നിക്ഷേപത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയാണ്. നിങ്ങള്‍ അവശ്യത്തിന് ക്ഷമയുള്ള വ്യക്തി ആണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിരമായ മികച്ച ആദായം സ്വന്തമാക്കുവാന്‍ സാധിക്കും. ചെറു പ്രായത്തില്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഉയര്‍ന്ന തുക സമ്പാദ്യമായി ഉണ്ടാക്കുവാന്‍ അത് നിങ്ങളെ സഹായിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ടിനോളം ആദായം തരുന്ന മറ്റ് നിക്ഷേപ പദ്ധതികളില്ല.
നികുതി ലാഭിക്കാം
സാധാരണ വരുമാനം അല്ലാതെ മറ്റേതൊരു സാമ്പത്തിക നേട്ടവും നികുതി ബാധ്യതയുള്ളവയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം മുതല്‍ സ്റ്റോക്കുകളില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുമുള്ള ആദായം വരെ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ നിങ്ങളുടെ നിക്ഷേപ ആസൂത്രണത്തിന്റെ അടിത്തറ ഒരിക്കലും നികുതി ലാഭം മാത്രമായിരിക്കരുത്. നിക്ഷേപിക്കുന്നതിന് മുമ്പായി ഏതൊക്കെ നിക്ഷേപങ്ങളില്‍ നിന്നാണ് പരമാവധി നികുതി ഇളവ് ലഭിക്കുക എന്ന് മനസ്സിലാക്കുക.
സമ്പാദ്യം വളരും
നിങ്ങള്‍ സമയം നല്കുകയാണെങ്കില് പണം വളരും എന്ന കാര്യം എപ്പോഴും മനസ്സില്‍ വയ്ക്കുക. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ മേല്ക്കുമേല് വളരുവാന്‍ നിക്ഷേപങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയം ഉയര്‍ന്ന നേട്ടവും നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications