സമ്പാദ്യ ശീലം ഒരു മികച്ച കാര്യമാണ്. നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വലിയ തുക ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ സാമ്പത്തിക ശേഷിയ്ക്ക് അനുസരിച്ച് നിക്ഷേപിക്കാം. ചെറിയ തുക ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ചാലും കുറഞ്ഞത് ഒരു 6 കോടിയെങ്കിലും സമ്പാദിക്കാൻ സാധിച്ചാൽ റിട്ടയർമെന്റ് കാലത്ത് ജീവിതം പൂർണമായും സുരക്ഷിതമാവും.
കൂട്ടു പലിശയുടെ നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് പെട്ടെന്ന് വലിയ തുക സമ്പാദിക്കാൻ സഹായിക്കുന്നത്. പ്രാരംഭ മൂലധനവും മുൻകാലത്തെ വായ്പയുടെ പലിശയും അടിസ്ഥാനമാക്കിയ പലിശ തുകയാണ് കൂട്ടുപലിശ. ഇത് ലളിതമായ പലിശയേക്കാൾ വേഗത്തിൽ നിക്ഷേപം വളരാൻ ഇടയാക്കും. ഇത്രയും വലിയ തുക സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളാണ് നല്ലത്.
പ്രതിമാസം 6,000, 8,000, 10,000 രൂപ എന്നിങ്ങനെ നിങ്ങൾക്ക് സാധ്യമാവുന്ന തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിൽ (എസ്.ഐ.പി) നിക്ഷേപിച്ചാൽ 6 കോടി രൂപ സമ്പാദിക്കാം. എന്നാൽ എത്ര നാളുകൾ ഈ ലക്ഷ്യത്തിനായി നിക്ഷേപിക്കേണ്ടി വരും? നിങ്ങൾക്കറിയാമോ?
എസ്.ഐ.പിയിൽ എങ്ങനെ വളരാം...
കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന പദ്ധതിയാണ് എസ്.ഐ.പി എന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഏതൊരു നിക്ഷേപവും നേരത്തെ ആരംഭിക്കുന്നതാണ് നല്ലത്. വലിയ തുകയായി വളരാൻ ഇത് സഹായിക്കും. നിക്ഷേപത്തിന്റെ കാലാവധി വർദ്ധിക്കുന്നതിന് അനുസരിച്ച് അത് കൂട്ടുപലിശ വർദ്ധിക്കാനും കാരണമാവും.
ഒരു നിശ്ചിത തുക എസ്.ഐ.പിയിലൂടെ സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കും. ഇത് കൃത്യമായി നിക്ഷേപിക്കുന്നതിന് കാരണമാവും. എന്നാൽ നിക്ഷേപം കുറക്കുകയോ പെട്ടെന്ന് തന്നെ പണം പിൻവലിക്കുകയോ ചെയ്യുന്നത് കൂട്ടുപലിശ ഇല്ലാതാക്കാൻ കാരണമാവും.

6,000 രൂപ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് 6 കോടി രൂപ നേടാം...
നിങ്ങൾ എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ 39 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിച്ച തുക 28,08,000 രൂപയായിരിക്കും. പ്രതിവർഷം 12 ശതമാനം പലിശ കണക്കാക്കിയാൽ മൊത്തം 6,03,94,062 രൂപ റിട്ടേൺ കിട്ടും. എങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 6,32,02,062 രൂപയാവും.
8,000 രൂപ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് 6 കോടി രൂപ നേടാം...
എല്ലാ മാസവും 8000 രൂപ നിക്ഷേപിച്ചാൽ 6 കോടി സമ്പാദിക്കാൻ 37 വർഷമെടുക്കും. അതായത് പ്രതിവർഷം 12% പലിശ കണക്കാക്കിയാൽ 37 വർഷം കൊണ്ട് നിങ്ങൾക്ക് 6,26,44,091 രൂപ റിട്ടേൺ ലഭിക്കും. അതായത് നിങ്ങൾ മൊത്തം കാലാവധിയിലേയ്ക്ക് നിക്ഷേപിക്കുന്ന തുക 35,52,000 രൂപയായിരിക്കും. എങ്കിൽ മൊത്തം നേട്ടം 6,61,96,091 രൂപയാവും.
10,000 രൂപ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് 6 കോടി രൂപ നേടാം...
നിങ്ങൾ 35 വർഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 42,00,000 രൂപയാവും മൊത്തം നിക്ഷേപിച്ച തുക. 12 ശതമാനം പലിശ കണക്കാക്കിയാൽ ഈ കാലയളവിൽ നിങ്ങൾക്ക് 6,07,52,691 രൂപ റിട്ടേൺ ലഭിക്കും. അതായത് 35 വർഷം കൊണ്ട് മൊത്തം നേട്ടം 6,49,52,691 രൂപയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
