A Oneindia Venture

3 വര്‍ഷത്തില്‍ 1 ലക്ഷം 10 ലക്ഷമായി വളര്‍ന്നു; ആര്‍ക്കും പരീക്ഷിക്കാവുന്ന എസ്ഐപി 'മാജിക്'

സാമ്പത്തിക വിശകലനത്തിലുള്ള പരിചയക്കുറവ് കാരണം ഓഹരി പോലെയുള്ള നിക്ഷേപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക്, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി നിക്ഷേപം കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ മുന്നോട്ടു വെയ്ക്കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്ക് ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍.

ഓഹരി

അതേസമയം പണപ്പെരുപ്പ ഭീഷണിയുടെ വെല്ലുവിളികള്‍ തരണം ചെയ്തു ഭാവികാലത്തേക്കുള്ള സമ്പാദ്യം സ്വരുക്കൂട്ടുന്നതിനുള്ള മികച്ച വഴികളിലൊന്നാണ് ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം. ഹ്രസ്വകാലയളവില്‍ ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളുടെ ആദായം ചിലപ്പോഴൊക്കൈ നിരാശപ്പെടുത്താറുണ്ടെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്‍കിയിട്ടുള്ളതാണ് ചരിത്രം. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം നല്‍കിയിട്ടുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൊന്നാണ് കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍.

കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്

കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്

2019 ഫെബ്രുവരി 15-നാണ് കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട് സമാരംഭിച്ചത്. വാല്യൂ റിസര്‍ച്ച് ഏജന്‍സിയുടെ 5-സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള ഈ മ്യൂച്ചല്‍ ഫണ്ട് സ്‌കീം, കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ 45 ശതമാനം വാര്‍ഷിക ആദായമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത് മൂന്ന് വര്‍ഷം മുമ്പ് 10,000 രൂപയുടെ എസ്ഐപി രീതിയില്‍ തുടങ്ങിയ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടിലെ നിക്ഷേപം, ഇന്ന് 9.78 ലക്ഷമായി വളര്‍ന്നുകഴിഞ്ഞു. സമ്പാദ്യം ഏറെക്കുറെ മൂന്നിരട്ടിയായെന്ന് വിവക്ഷിക്കാം.

എസ്ഐപി മാജിക്

എസ്ഐപി മാജിക്

ഒറ്റത്തവണയായി ആദ്യം നിക്ഷേപത്തുക ലഭ്യമല്ലാത്തവര്‍ക്ക് മാസം തോറുമോ, ത്രൈമാസമോ, അര്‍ധ വാര്‍ഷികമായോ കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപം ആരംഭിക്കാനാകും. ഇത്തരത്തില്‍ ഒരു വര്‍ഷം മുമ്പ് 10,000 രൂപ വീതം പ്രതിമാസ എസ്ഐപി മുഖേന കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 1.33 ലക്ഷമാകുമായിരുന്നു. വാര്‍ഷികമായി 21.45 ശതമാനം ആദായമാണിത്.

നിക്ഷേപ

സമാനമായി രണ്ട് വര്‍ഷം മുമ്പ് 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ നിക്ഷേപ മൂല്യം 3.47 ലക്ഷമായി വളരുമായിരുന്നു. അതായാത് വാര്‍ഷികമായി 40.08 ശതമാനം ആദായം നേടിയെന്ന് സാരം. അതുപോലെ മൂന്ന് വര്‍ഷം മുമ്പാണ് പ്രതിമാസം 10,000 രൂപ വീതം കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഇന്നതിന്റെ മൂല്യം 6.87 ലക്ഷമായി ഉയര്‍ന്നേനെ. വാര്‍ഷികമായി 46.78 ശതമാനം നിരക്കില്‍ ആദായം ലഭിച്ചുവെന്ന് ചുരുക്കം.

സ്മോള്‍ കാപ് ഫണ്ട്

റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്

ഈ മ്യൂച്ചല്‍ ഫണ്ട് സ്‌കീമിന്റെ 93.03 ശതമാനവും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫണ്ടിന്റെ 56.64 ശതമാനവും സ്മോള്‍ കാപ് ഓഹരികളിലാണ് മുതല്‍ മുടക്കിയിരിക്കുന്നത്. ബാക്കിയുള്ളതില്‍ 16.16 ശതമാനം മിഡ് കാപ് ഓഹരികളിലും 2.42 ശതമാനം തുക ലാര്‍ജ് കാപ് ഓഹരികളിലുമായാണ് നിക്ഷേപിച്ചിരിക്കുന്നത്. 3-4 വര്‍ഷ കാലയളവില്‍ ഉയര്‍ന്ന ആദായം ലക്ഷ്യമിടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മ്യൂച്ചല്‍ ഫണ്ട് സ്‌കീമാണിത്.

ഓഹരി

ഷാഫ്‌ലര്‍ ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കാന്‍ ഫിന്‍ ഹോംസ്, സെറ സാനിട്ടറിവെയേര്‍സ്, സെഞ്ചുറി ടെക്‌സ്‌റ്റൈല്‍, മൈന്‍ഡ്ട്രീ ലിമിറ്റഡ് തുടങ്ങിയ ഓഹരികളിലാണ് ഈ സ്‌മോള്‍ കാപ് ഫണ്ട് പ്രധാനമായും നിക്ഷേപമിറക്കിയിരിക്കുന്നത്. അതേസമയം, 2022 മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം കാനറാ റൊബേക്കോ സ്മാള്‍ കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ആകെ മൂല്യം 2,560 കോടി രൂപയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X