സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭാവി ജീവിതം സാമ്പത്തിക ഭദ്രത ഉള്ളതാക്കണമെങ്കിൽ നിക്ഷേപം കൂടിയെ തീരു. പ്രതിമാസം 5000 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ പോലും ചുരുങ്ങിയ വർഷത്തിനുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. പ്രതിമാസം 5000 രൂപ ഒരു മൂലധനത്തിൽ നിക്ഷേപിച്ച് 4 ലക്ഷം രൂപയുടെ മൂലധനം സമാഹരിക്കാൻ എത്ര വർഷമെടുക്കുമെന്ന് നമുക്ക് നോക്കാം.മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഏറ്റവും നല്ലത്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നത് മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരു നിശ്ചിത തുക പ്രതിമാസമോ ത്രൈമാസത്തിലൊരിക്കലോ പോലുള്ള ഇടവേളകളിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒരു മാർഗമാണ്. പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന എസ്ഐപികളുണ്ട്. കൂട്ടുപലിശയുടെ നേട്ടം എസ്ഐപി വാഗ്ധാനം ചെയ്യുന്നു. അതുവഴി സാധാരണയിൽ കൂടുതൽ വേഗത്തിൽ സമ്പാദ്യം വളരും.
എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതിന്‍റെ ഗുണങ്ങൾ
വഴക്കം: എസ്ഐപി മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ ആരംഭിക്കാനും, താൽക്കാലികമായി നിർത്താനും, വർദ്ധിപ്പിക്കാനും അല്ലെങ്കിൽ കുറയ്ക്കാനും അനുവദിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് അവരുടെ തന്ത്രങ്ങൾ ക്രമീകരിക്കുന്നു.
അച്ചടക്കമുള്ള നിക്ഷേപം: ഒരു നിശ്ചിത തുകയുടെ പതിവ് സംഭാവനകൾ ആവശ്യപ്പെട്ടുകൊണ്ട് എസ്ഐപി അച്ചടക്കമുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു.

എസ്ഐപി കാൽക്കുലേറ്റർ
നിക്ഷേപ ലക്ഷ്യം : 4 ലക്ഷം രൂപ
പ്രതിമാസ നിക്ഷേപം: 5000 രൂപ
കണക്കാക്കിയ വാർഷിക വരുമാനം: 12 ശതമാനം
പ്രതിമാസം 5000 രൂപ എസ്ഐപിയിൽ നിക്ഷേപിച്ചാൽ ഒരുവർഷം 60,000 രൂപ ആകെ നിക്ഷേപിക്കും. 12 ശതമാനം വാർഷിക റിട്ടേൺ കണക്ക് കൂട്ടിയാൽ 5 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. 5 വർഷത്തിനുള്ളിൽ ആകെ നിക്ഷേപിക്കുന്ന തുക 3 ലക്ഷവും പലിശയിലൂടെ 1,12,432 രൂപയും നേടാം. അതായത് ആകെ 4,12,432 രൂപ നേടാൻ കഴിയും.
6 ലക്ഷം രൂപയുടെ സമ്പാദ്യം
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യമെന്ന് കരുതുക. അങ്ങനെ എങ്കിൽ നിങ്ങൾ എല്ലാ മാസവും 8000 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടി വരും. നമുക്ക് നോക്കാം.
സാമ്പത്തിക ലക്ഷ്യം: 6 ലക്ഷം രൂപ
പ്രതിമാസ നിക്ഷേപം: 8000 രൂപ
കണക്കാക്കിയ വാർഷിക വരുമാനം: 12 ശതമാനം
പ്രതിമാസം 8000 രൂപ നിക്ഷേപിക്കുന്നതിലൂടെ 5 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 4,80,000 രൂപയായിരിക്കും. എന്നാൽ പലിശ ഇനത്തിൽ 1,79,891 രൂപ നേടാം. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 6,59,891 രൂപ സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
