ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ — മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് അറിയാം

ഓരോ മാസവും ചിലവുകള്‍ കഴിഞ്ഞ് കുറച്ച് തുക മിച്ചം വരാറുണ്ട്. അതെവിടെ നിക്ഷേപിക്കണം? പലരുടെയും സംശയമിതാണ്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ആര്‍ഡി (റെക്കറിങ് ഡെപ്പോസിറ്റ്) അക്കൗണ്ട് തുറന്ന് പൈസ നിക്ഷേപിക്കുന്നതില്‍ കുഴപ്പമില്ല. ഇടുന്ന പണം സുരക്ഷിതമായിരിക്കും. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ വലിയ പലിശ വരുമാനം ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴില്ല. പലിശ നിരക്ക് കുറഞ്ഞതുതന്നെ കാരണം. നിക്ഷേപങ്ങള്‍ക്ക് കാര്യമായ നേട്ടം അല്ലെങ്കില്‍ റിട്ടേണ്‍ ലഭിക്കാത്ത സ്ഥിതിവിശേഷം.

പലതുള്ളി പെരുവെള്ളം

കൊടുക്കുന്ന പണത്തിന് കൂടുതല്‍ റിട്ടേണ്‍ വേണമെങ്കില്‍ എന്തു ചെയ്യണം? ഇവിടെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രാധാന്യം വര്‍ധിക്കുന്നത്. 'പലതുള്ളി പെരുവെള്ളം' കണക്കെ ഓരോ മാസവും ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടില്‍ ഇടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെക്കാള്‍ മെച്ചപ്പെട്ട സമ്പാദ്യം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതെങ്ങനെയെന്നല്ലേ അടുത്ത ചോദ്യം. പറയാം.

500 രൂപ മുതൽ തുടങ്ങാം

മ്യൂച്വല്‍ ഫണ്ടില്‍ വലിയ തുക മാത്രമേ നിക്ഷേപിക്കാവൂ എന്ന നിബന്ധനയൊന്നുമില്ല. ഒരാള്‍ക്ക് മാസം 500 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി (വ്യസ്ഥാപിത നിക്ഷേപ പദ്ധതി) നിക്ഷേപിച്ചു തുടങ്ങാം. എന്തായാലും 500 രൂപയുടെ മാസപദ്ധതി അവിടിരിക്കട്ടെ. ആദ്യം ഓരോ ദിവസവും 100 രൂപ വീതം നീക്കിവെച്ചാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടം എത്രയായിരിക്കുമെന്ന് പരിശോധിക്കാം.

ദിവസം 100 രൂപ നീക്കിവെയ്ക്കാം

ദിവസവും 100 രൂപ മ്യൂച്വല്‍ ഫണ്ടിനായി നീക്കിവെയ്ക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇങ്ങനെ വരുമ്പോള്‍ ഓരോ മാസവും 3,000 രൂപയായിരിക്കും മ്യൂച്വല്‍ ഫണ്ടിലേക്ക് നിങ്ങള്‍ അടയ്ക്കുക. കൊടുക്കുന്ന പണത്തിന് വലിയ റിട്ടേണ്‍ വേണമെന്നുള്ളവര്‍ 15 വര്‍ഷമെങ്കിലും നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാം. പ്രതിവര്‍ഷം 15 ശതമാനം നേട്ടം സമര്‍പ്പിക്കുന്ന നിരവധി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ഇന്ന് വിപണിയിലുണ്ട്.

15 വർഷം കഴിയുമ്പോൾ

15 ശതമാനം നേട്ടം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപയായിരിക്കും കയ്യിലെത്തുക. ഇതില്‍ 5.40 ലക്ഷം രൂപ മാത്രമായിരിക്കും നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടാവുക (പ്രതിവര്‍ഷം 36,000 രൂപ വീതം). മിച്ചമുള്ള 14.6 ലക്ഷം ഓരോ വര്‍ഷത്തെയും നേട്ടങ്ങള്‍ ചേര്‍ന്നുള്ളതാണ്. ഇനി 12 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ നേട്ടമെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ അക്കൗണ്ടില്‍ 15.13 ലക്ഷം രൂപയായിരിക്കും എത്തുക. ഇതില്‍ 9.73 ലക്ഷം രൂപ നേട്ടമായിരിക്കും.

30 വർഷം അടച്ചാൽ

ഇനി 3,000 രൂപ പ്രതിമാസം വെച്ച് 30 വര്‍ഷത്തേക്കാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ നിങ്ങള്‍ കോടിപതിയാകും (15 ശതമാനം നേട്ടം അടിസ്ഥാനപ്പെടുത്തി). ഇവിടെ 10.80 ലക്ഷം രൂപ മാത്രമായിരിക്കും മ്യൂച്വല്‍ ഫണ്ടിലുള്ള നിക്ഷേപം. 1.99 കോടി രൂപ നേട്ടങ്ങളായി അക്കൗണ്ടില്‍ തിരിച്ചെത്തും. മൊത്തം 2.10 കോടി രൂപയായിരിക്കും 30 വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കയ്യിലെത്തുക.

15 വർഷം അടയ്ക്കുമ്പോൾ
പ്രതിമാസ അടവ്റിട്ടേൺ നിരക്ക്കാലാവധിനിക്ഷേപിച്ച തുകറിട്ടേൺ തുകനിക്ഷേപ മൂല്യം

3,000 രൂപ 

15 ശതമാനം 15 വർഷം 5,40,000 രൂപ 14,90,589 രൂപ 20,30,589 രൂപ 
4,000 രൂപ 15 ശതമാനം 15 വർഷം 7,20,000 രൂപ 19,87,452 രൂപ 27,07,452 രൂപ 
5,000 രൂപ 15 ശതമാനം 15 വർഷം 9,00,000 രൂപ 24,84,315 രൂപ 33,84,315 രൂപ 
6,000 രൂപ 15 ശതമാനം 15 വർഷം 10,80,000 രൂപ 29,81,179 രൂപ 40,61,179 രൂപ 
7,000 രൂപ 15 ശതമാനം 15 വർഷം 12,60,000 രൂപ 34,78,042 രൂപ 47,38,042 രൂപ 
 8,000 രൂപ 15 ശതമാനം 15 വർഷം 14,40,000 രൂപ 39,74,905 രൂപ 54,14,905 രൂപ
 9,000 രൂപ 15 ശതമാനം 15 വർഷം 16,20,000 രൂപ 44,71,768 രൂപ 60,91,768 രൂപ
 10,000 രൂപ 15 ശതമാനം 15 വർഷം 18,00,000 രൂപ 49,68,631 രൂപ 67,68,631 രൂപ
10 വർഷം അടയ്ക്കുമ്പോൾ
പ്രതിമാസ അടവ്റിട്ടേൺ നിരക്ക്കാലാവധിനിക്ഷേപിച്ച തുകറിട്ടേൺ തുകനിക്ഷേപ മൂല്യം

3,000 രൂപ 

12 ശതമാനം 10 വർഷം 3,60,000 രൂപ 3,37,017 രൂപ 6,97,017 രൂപ 
4,000 രൂപ 12 ശതമാനം 10 വർഷം 4,80,000 രൂപ 4,49,356 രൂപ 9,29,356 രൂപ 
5,000 രൂപ 12 ശതമാനം 10 വർഷം 6,00,000 രൂപ 5,61,695 രൂപ 11,61,695 രൂപ 
6,000 രൂപ 12 ശതമാനം 10 വർഷം 7,20,000 രൂപ 6,74,034 രൂപ 13,94,034 രൂപ 
7,000 രൂപ 12 ശതമാനം 10 വർഷം 8,40,000 രൂപ 7,86,374 രൂപ 16,26,374 രൂപ 
 8,000 രൂപ 12 ശതമാനം  10 വർഷം  9,60,000 രൂപ  8,98,713 രൂപ  18,58,713 രൂപ 
 9,000 രൂപ 12 ശതമാനം  10 വർഷം  10,80,000 രൂപ  10,11,052 രൂപ  20,91,052 രൂപ 
 10,000 രൂപ 12 ശതമാനം  10 വർഷം  12,00,000 രൂപ  11,23,391 രൂപ  23,23,391 രൂപ 
എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍

എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍

മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ പങ്കുചേരാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് വ്യവസ്ഥാപിത നിക്ഷേപ പദ്ധതി (എസ്‌ഐപി). ഇതുവഴി നിക്ഷേപങ്ങള്‍ക്ക് ഓരോ വര്‍ഷവും മികച്ച ശരാശരി നേട്ടം ലഭിക്കും. ഒപ്പം അപകടസാധ്യതയും കുറവാണ്. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാല്‍ തിരഞ്ഞെടുത്ത കാലാവധി വരെ മാത്രമേ നിക്ഷേപം നടത്താവൂ എന്ന നിബന്ധനയില്ല.

പിഴ ഈടാക്കില്ല

15 വര്‍ഷം കാലാവധി 20 മുതല്‍ 30 വര്‍ഷം വരെയായി പിന്നീട് നീട്ടാം. ഇനി എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് അടവ് ഇടയ്ക്ക് വെച്ച് നിര്‍ത്തിയാലും ആശങ്കപ്പെടേണ്ടതില്ല. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇതിന് പിഴ ഈടാക്കില്ല. ഇതേസമയം, തുടര്‍ച്ചയായി മൂന്നുമാസം അടവ് തെറ്റിച്ചാല്‍ എസ്‌ഐപി റദ്ദുചെയ്യപ്പെടും.

താത്കാലികമായി നിർത്താം

ഇതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമെങ്കില്‍ എസ്‌ഐപി താത്കാലികമായി നിര്‍ത്തിവെയ്ക്കാനും നിക്ഷേപകര്‍ക്ക് സൗകര്യമുണ്ട്. ഇതിന് ബന്ധപ്പെട്ട വ്യക്തി അടവിന് 30 ദിവസം മുന്‍പ് മ്യൂച്വല്‍ ഫണ്ട് കമ്പനിയിലേക്ക് 'എസ്‌ഐപി സ്റ്റോപ്പ് റിക്വസ്റ്റ്' അയച്ചാല്‍ മതി. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ സമര്‍പ്പിക്കാം. പിന്നീട് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം എസ്‌ഐപി വഴിയുള്ള അടവ് പുനഃരാരംഭിക്കാം.

പിൻവലിക്കാം

എസ്‌ഐപി അടവ് താത്കാലികമായി നിര്‍ത്തിവെച്ചാലും അതുവരെയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ റിട്ടേണ്‍ നല്‍കുന്നത് തുടരുമെന്ന് ഇവിടെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ബന്ധപ്പെട്ട കമ്പനിക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഇതും ഓണ്‍ലൈനായും ഓഫ്‌ലൈനായും ചെയ്യാം. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ലെന്നതാണ് മ്യൂച്വല്‍ ഫണ്ടുകളുടെ മറ്റൊരാകര്‍ഷണം.

നിരാകരണം

നിക്ഷേപിക്കുന്നതിന് മുമ്പ് ഗുഡ്‌റിട്ടേണ്‍സ് വെബ്‌സൈറ്റിലെ ഞങ്ങളുടെ നിരാകരണം വായിക്കുക. മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X