ഭാവി ജീവിതം സുഗമമാക്കണമെങ്കിൽ സാമ്പത്തിക സുരക്ഷ അത്യാവശ്യമാണ്. അതിന് ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കണം. അതോടൊപ്പം സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ സ്ഥിരതയും അച്ചടക്കവും പാലിക്കണം. ദീർഘകാലകത്തേക്ക് പതിവായി നടത്തുന്ന ഒരു ചെറിയ നിക്ഷേപം പോലും അസാധാരണമായ വരുമാനം നൽകും. അതിന് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലക്ഷ്യം മനസിലാക്കുക എന്നതാണ്. ഉദാഹരണത്തിന് വീട് വാങ്ങുക, മക്കളുടെ ഉന്നത വിദ്യാഭ്യാസാം, അല്ലെങ്കിൽ മകളുടെ കല്യാണം തുടങ്ങിയവ.
മൂന്നാമത്തെ ഘട്ടം എത്ര ചിലവ് പ്രതീക്ഷിക്കുന്നു എന്നതാണ്. 50 ലക്ഷം രൂപയാണ് നിങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കുന്നത് ആവശ്യമായ തുക എന്ന് കരുതുക. ഇനി നാലാമത്തേത് 15 വർഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കാൻ നിക്ഷേപം ഏത് രീതിയിൽ ക്രമീകരിക്കണം എന്നതാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ സാധാരണയായി പിന്തുടരുന്ന മൂന്ന് പ്രധാന ഘട്ടങ്ങൾ ഇതാ :
I. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ തുക നിർണ്ണയിക്കുക.
II. ആവശ്യമായ മൂലധനം സമാഹരിക്കാൻ സഹായിക്കുന്നതിന് അനുയോജ്യമായ സാമ്പത്തിക ആസ്തികൾ - ഇക്വിറ്റി ഫണ്ടുകൾ , ഡെറ്റ് ഉപകരണങ്ങൾ അല്ലെങ്കിൽ സ്വർണ്ണം പോലുള്ളവ തിരഞ്ഞെടുക്കുക .
III. പ്രതീക്ഷിക്കുന്ന വരുമാന നിരക്കും ലഭ്യമായ നിക്ഷേപ ചക്രവാളവും അടിസ്ഥാനമാക്കി ഒരു നിശ്ചിത നിക്ഷേപ പദ്ധതിയിൽ ചേരുക.

15 വർഷത്തിനുള്ളിൽ 50 ലക്ഷം സമ്പാദിക്കാം
15 വർഷത്തെ കാലയളവിൽ 50 ലക്ഷം രൂപ സമാഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക. ഈ പണം സമാഹരിക്കാൻ നിങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസം 10,008 രൂപ എസ്ഐപിയായി നിക്ഷേപിച്ചാൽ മതി. നിങ്ങൾക്ക് പ്രതിവർഷം 12 ശതമാനം റിട്ടേൺ നൽകിയാൽ 15 വർഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും. ഇതിൽ 18 ലക്ഷം രൂപ മാത്രമാണ് നിങ്ങളുടെ നിക്ഷേപ തുക. ബാക്കി 32 ലക്ഷം രൂപ പലിശയിലൂടെയാണ് ലഭിക്കുന്നത്.
ഇനി നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺ പ്രതിവർഷം 10 ശതമാനം ആണെന്ന് കരുതുക. അങ്ങനെ എങ്കിൽ പ്രതിമാസം 12,063 രൂപ നിക്ഷേപിക്കണം. അതുവഴി 15 വർഷം കൊണ്ട് 50 ലക്ഷം രൂപ ലഭിക്കും. ഇതിൽ നിങ്ങളുടെ ആകെ നിക്ഷേപം 21.71 ലക്ഷമാണ്. ബാക്കി പലിശയിലൂടെ ലഭിക്കും. വർഷം 9 ശതമാനം റിട്ടേൺ ലഭിക്കുന്ന നിക്ഷേപമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതിമാസം 13,213 രൂപ നിക്ഷേപിച്ചാൽ 50 ലക്ഷം രൂപ 15 വർഷം കൊണ്ട് സമ്പാദിക്കാം.
ചുരുക്കത്തിൽ, ഒരു നിക്ഷേപകൻ എന്ന നിലയിൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾ പതിവായി നിക്ഷേപിക്കേണ്ടതുണ്ട്. മറ്റ് ആസ്തികളിലെ നിക്ഷേപത്തോടൊപ്പം മ്യൂച്വൽ ഫണ്ടുകളിലും എസ്ഐപി-കൾ വഴി നിക്ഷേപിക്കാൻ ശുപാർശ ചെയ്യുന്നു. കൂടാതെ നിങ്ങളുടെ നിക്ഷേപം നൽകാൻ സാധ്യതയുള്ള വരുമാന നിരക്കിനെ അടിസ്ഥാനമാക്കിയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
