നിക്ഷേപം എപ്പോഴും വിവേക പൂര്‍ണവും സാമര്ത്ഥ്യത്തോടെയുമായിരിക്കണം. പ്രത്യേകിച്ച് ദീര്‍ഘകാല നേട്ടങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍. റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി തയ്യാറെടുക്കുമ്പോള്‍ നമുക്ക് മുന്നിലുള്ള സമയം കൊണ്ട് പരമാവധി
നിക്ഷേപം എപ്പോഴും വിവേക പൂര്‍ണവും സാമര്ത്ഥ്യത്തോടെയുമായിരിക്കണം. പ്രത്യേകിച്ച് ദീര്‍ഘകാല നേട്ടങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍. റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി തയ്യാറെടുക്കുമ്പോള്‍ നമുക്ക് മുന്നിലുള്ള സമയം കൊണ്ട് പരമാവധി നേട്ടം സമ്പാദിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ സംവിധാനത്തിലാണ് എപ്പോഴും നിക്ഷേപം നടത്തേണ്ടത്.

അതിനേറ്റവും മികച്ച നിക്ഷേപോപാധിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. റിട്ടയര്‍മെന്റ് കാലം മുന്നില്‍ കണ്ടുകൊണ്ട് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) രീതിയില്‍ നിക്ഷേപം നടത്തുന്ന നിരവധി പേരുണ്ട്. എന്നാല്‍ അതേ സമയം ഇതില്‍ എത്ര പേര് ഓരോ വര്‍ഷവും അവരുടെ ശമ്പളത്തില്‍ ഉണ്ടാകുന്ന വര്‍ധനവിന് ആനുപാതികമായി എസ്ഐപി നിക്ഷേപം ഉയര്‍ത്തുന്നുണ്ട്? ഇത് നേരത്തേ പറഞ്ഞ സ്മാര്‍ട് ഇന്‍വസ്റ്റ്മെന്റിന്റെ ഭാഗമാണ്. അതായത് നിശ്ചിത കാലത്തിനുള്ളില്‍ നമ്മുടെ നിക്ഷേപ സമ്പാദ്യം എത്രമാത്രം വര്‍ധിപ്പിക്കുവാന്‍ സാധിക്കുമോ അത്രയധികം വര്‍ധിപ്പിക്കുക.
പ്രതിമാസ എസ്ഐപികളിലെ ആന്വുല്‍ സ്റ്റെപ്പ് അപ്പ് നിങ്ങളെ അതിന് സഹായിക്കും. അതായത്് ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപ തുക ഒരു നിശ്ചിത ശതമാനം വര്‍ധിപ്പിക്കുക. അതിലൂടെ റിട്ടയര്‍മെന്റ് പരമാവധിയാക്കുവാന്‍ നിക്ഷേപകന് സാധിക്കും. 25 വയസ്സില്‍ തന്നെ ഒരു വ്യക്തി എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റ് വരെ തുടര്‍ച്ചയായ 35 വര്‍ഷങ്ങളില്‍ അയാള്‍ക്ക് നിക്ഷേപം നടത്തുവാന്‍ സാധിക്കും. ഇത്രയും ദീര്‍ഘ കാലത്തേക്കുള്ള നിക്ഷേപത്തില്‍ നിന്നും ഏകദേശം 12 മുതല്‍ 16 ശതമാനം വരെ ആദായം നിക്ഷേപകന് പ്രതീക്ഷിക്കാം.
25-ാം വയസ്സില്‍ 14,500 രൂപ വീതം നിക്ഷേപം ആരംഭിച്ച് അത് 60 വയസ്സ് വരെ തുടരുവെന്ന് കരുതുക. 10 ശതമാനം ആന്വുല്‍ സ്റ്റേപ്പ് അപ്പും കണക്കാക്കണം. എങ്കില്‍ ശരാശരി 12 ശതമാനം ആദായത്തില്‍ നിക്ഷേപകന് ലഭിക്കുന്നത് 22,93,56,845 രൂപയായിരിക്കും. അതായത് 22.93 കോടി രൂപ.
മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലെ ആന്വുല്‍ സ്റ്റെപ്പ് അപ്പ് ഉയര്‍ന്ന തുക പെട്ടെന്ന് സമ്പാദിക്കുവാനും അതുവഴി നേരത്തേയുള്ള റിട്ടയര്‍മെന്റിനും നിക്ഷേപകനെ സഹായിക്കുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications