250 രൂപ മുടക്കൂ, കോടീശ്വരനാകൂ! ഇതാണ് എസ്ഐപിയുടെ ശക്തി; നിക്ഷേപത്തിലെ 'മാന്ത്രിക സൂത്രവാക്യം' അറിയുക

സ്വർണത്തിൻ്റെ കുതിപ്പ് പ്രതീക്ഷകൾക്ക് അപ്പുറമാണ്. ഓരോ ദിവസവും വില കുതിക്കുന്നുണ്ട്. ഇത് സാധാരണക്കാർക്കാണ് വലിയ നിരാശയുണ്ടാക്കുന്നത്. കാരണം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പോലും 1 ലക്ഷം രൂപയോളം സമ്പാദിക്കണം. 10 വർഷങ്ങൾക്കു മുന്നേ 1 ലക്ഷം രൂപയുണ്ടെങ്കിൽ 4 പവനോളം വാങ്ങാൻ സാധിക്കുമായിരുന്നു എന്നതും വാസ്തവം.

എന്നാൽ സ്വർണം വാങ്ങാതെയും സ്വർണത്തിൽ നിന്നും ലാഭം കൊയ്യാവുന്ന നിരവധി നിക്ഷേങ്ങളും നിലവിലുണ്ട്. മ്യൂച്വല്‍ഫണ്ട് എസ്‌ഐപികള്‍ക്കും, ​ഗോൾഡ് ഇടിഎഫുകളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എസ്ഐപി മാർ​ഗത്തിലൂടെ സമ്പാദിക്കാൻ പ്ലാനുള്ളവർക്ക് ഒരു നല്ല ഓപ്ഷൻ പറയാം. അതായത് വെറും 250 രൂപ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്കും കോടീശ്വരനാകാം. അതിലൂടെ സ്വർണാഭരണങ്ങളും വാങ്ങാം. എങ്ങനെയെന്ന് വിശദമായി അറിയാം;

250 രൂപയിലൂടെ കോടീശ്വരനാകാം

മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നല്ല നിക്ഷേപ മാർ​ഗമാണ്. നിങ്ങൾ അപകട സാധ്യതകളെ നേരിടാൻ തയ്യാറായ വ്യക്തിയാണെങ്കിൽ ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നതായിരിക്കും എപ്പോഴും നല്ലത്. കാരണം മ്യൂച്വൽ ഫണ്ടിൽ ദീർഘകാലം കൊണ്ട് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം അമിതമായി വളരാൻ സാധ്യത കൂടുതലാണ്. ഇവിടെ 250 രൂപ നിക്ഷേപിച്ചാൽ എങ്ങനെ കോടീശ്വരനാകാം എന്ന ആകാംഷ ഉണ്ടാവും. പേടിക്കേണ്ട, ഇത് സാധ്യമാണ്.

250 രൂപ മുടക്കൂ, കോടീശ്വരനാകൂ! ഇതാണ് എസ്ഐപിയുടെ ശക്തി

നിക്ഷേപങ്ങൾ ചെറുതോ വലുതോ ആവട്ടെ, തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. 250 രൂപ എന്നത് ചെറിയ തുകയാണെങ്കിലും അതിലൂടെ കിട്ടുന്ന ലാഭം ചെറുതായിരിക്കില്ല. 100 രൂപ മുതൽ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാൻ സാധിക്കും.

ടോപ്പ് അപ്പ് ചെയ്യാം

1 കോടിയെന്ന ലക്ഷത്തിലേക്ക് എളുപ്പത്തിൽ എത്തില്ല. മാത്രമല്ല ഇത്രയും കുറഞ്ഞ തുക മാത്രം നിക്ഷേപിച്ചാൽ 1 കോടി കിട്ടണമെന്നില്ല. കാരണം മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിക്ഷേപമാണ്. വിപണിയിലെ നഷ്ടങ്ങളും ഇടിവുകളും നിക്ഷേപത്തിൻ്റെ ലാഭത്തെ ചിലപ്പോൾ ബാധിച്ചേക്കാം. അതിനാൽ തന്നെ നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപ തുകയും വർദ്ധപ്പിക്കാവുന്നതാണ്. എസ്ഐപി ടോപ്പ് അപ്പിനെ കുറിച്ചാണ് വ്യക്തമാക്കുന്നത്.

ഉദാഹരണത്തിന് ആദ്യ വർഷം 250 രൂപയിൽ തുടങ്ങിയാൽ പിന്നീട് നിക്ഷേപ തുക വർദ്ധിപ്പിക്കുക. നിങ്ങളുടെ വരുമാനത്തിൻ്റെ കൂടുതൽ ശതമാനവും നിക്ഷേപത്തിലേക്ക് മാറ്റിയാൽ 1 കോടിയിലേക്ക് എളുപ്പത്തിൽ എത്താം. നിക്ഷേപം മുടങ്ങാതെ തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂട്ടുപലിശയുടെ നേട്ടം ലഭിക്കുന്നതിനാൽ നിക്ഷേപിച്ച തുകയേക്കാൾ എത്രയോ ഇരട്ടി വരുമാനം ലഭിക്കും.

എത്ര വർഷം കൊണ്ട് 1 കോടിയിലെത്താം?

നിങ്ങള്‍ ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ 250 രൂപ നിക്ഷേപിച്ച് തുടങ്ങിയെങ്കിൽ മൊത്തം 41 വർഷം കൊണ്ട് 1 കോടിയെന്ന ലക്ഷ്യത്തിലേക്ക് എത്താം. അതായത് പ്രതിവർഷം 12 ശതമാനം പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ 41 വർഷവും 250 രൂപ തന്നെ പ്രതിമാസം നിക്ഷേപിച്ചാൽ ഈ ലക്ഷ്യം നേടാനാവില്ല. നിങ്ങളുടെ പ്രതിമാസ വരുമാനം വർദ്ധിക്കുമ്പോഴെല്ലാം നിശ്ചിത തുക മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്കും നൽകണം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X