എങ്ങനെ ധനവാകാനാകാം എന്ന ആലോചനയിലാണ് നാം പലപ്പോഴും നിക്ഷേപം ആരംഭിക്കുന്നത് തന്നെ. സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള വഴിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
എങ്ങനെ ധനവാകാനാകാം എന്ന ആലോചനയിലാണ് നാം പലപ്പോഴും നിക്ഷേപം ആരംഭിക്കുന്നത് തന്നെ. സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള വഴിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ നിക്ഷേപത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ദീര്‍ഘ കാലത്തേക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ നിക്ഷേപം നടത്തുന്നത് സാധാരണയായ കാര്യമാണ്.

എന്നാല്‍ വിവേകശാലിയായ ഒരു നിക്ഷേപകന് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപിലൂടെ ലഭിക്കുന്ന ആദായം വലിയ ഒരു തുകയായി വളര്‍ത്തുവാന്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എസ്ഐപി തുക ഓരോ വര്‍ഷവും ഉയര്‍ത്തുക എന്ന ഏറ്റവും സുപ്രധാനമായ കാര്യമാണത്.
20 വര്‍ഷത്തേക്കും അതിന് മുകളിലേക്കുമുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ കൂടുതല്‍ യോജിച്ചത്. അത്തരം ദീര്‍ഘകാലയളവിലേക്ക് നിക്ഷേപം നടത്തുന്ന ഒരു വ്യക്തിയ്ക്ക് ഏറ്റവും ചുരുങ്ങിയത് 12 ശതമാനം ആദായം നേടുവാന്‍ സാധിക്കും. അതായത് കുറഞ്ഞ തുക മാറ്റി വച്ചുകൊണ്ട് വലിയൊരു തുക സമ്പാദ്യമായി നേടാന്‍ ഇതിലൂടെ നിക്ഷേപകന് സാധിക്കും.
ഓരോ മാസവും 3,000 രൂപാ വീതം 25 വര്‍ഷത്തേക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുക 51,23,749 രൂപയായിരിക്കും. ഈ നിക്ഷേപത്തില്‍ നിങ്ങളുടെ ആകെ നിക്ഷേപം 9,00,000 രൂപയാണ്. ആകെ ലഭിക്കുന്ന ലാഭം 42,23,749 രൂപയും.
ഇനി എസ്ഐപി തുക ഓരോ വര്‍ഷവും 10 ശതമാനം വീതം ഉയര്‍ത്തിയാല്‍ മെച്യൂരിറ്റി തുക 1,18,46,116 രൂപയായാണ് കുതിച്ചു ചാടുക. അതായത് നേരത്തേ പറഞ്ഞ നിക്ഷേപത്തേക്കാള്‍ ഇരട്ടിയിലധികം തുക.
രണ്ടാമത് പറഞ്ഞിരിക്കുന്ന സ്റ്റെപ്പ് അപ്പ് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ആകെ നിക്ഷേപ തുക 35,40,494 രൂപയായിരിക്കും. അതില്‍ നിന്ന് ലഭിക്കുന്ന ആദായം 83,05,626 രൂപയും. ഈ രീതി പിന്തുടര്ന്നാല് മാസം വെറും 3000 നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് കോടിപതിയാകാം. അതായത് ഒരു ദിവസം മ്യൂച്വല്‍ ഫണ്ട് എസ്ഐപിയ്ക്കായി മാറ്റി വയ്ക്കേണ്ടുന്ന തുക വെറും 100 രൂപ മാത്രം. അപ്പോള്‍ വേഗം തന്നെ നിക്ഷേപിച്ചു തുടങ്ങുകയല്ലേ?
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
