ജോലി ചെയ്ത് പണം സമ്പാദിക്കുക എന്നത് താരതമ്യേന ആര്‍ക്കും സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ആ പണം നിക്ഷേപിച്ചുകൊണ്ട് സമ്പത്ത് സൃഷ്ടിക്കുന്നത് എന്നത് അങ്ങനെ എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. അത് ശ്രമകരമായ ഒരു കാര്യമാണ്.
ജോലി ചെയ്ത് പണം സമ്പാദിക്കുക എന്നത് താരതമ്യേന ആര്‍ക്കും സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ആ പണം നിക്ഷേപിച്ചുകൊണ്ട് സമ്പത്ത് സൃഷ്ടിക്കുന്നത് എന്നത് അങ്ങനെ എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. അത് ശ്രമകരമായ ഒരു കാര്യമാണ്. നിക്ഷേപത്തെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നേരത്തെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ്. എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും ഉയര്‍ന്ന തുക നിങ്ങള്‍ക്ക് സമ്പാദ്യമായി നേടുവാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ട് വിദഗ്ധര്‍ പറയുന്നത്, നിങ്ങള്‍ എന്ന് സമ്പാദിച്ചു തുടങ്ങുന്നുവോ അന്ന് തന്നെ തന്നെ നിക്ഷേപവും ആരംഭിക്കണം എന്നാണ്.

പല തരത്തിലുള്ള നിക്ഷേപോപാധികള്‍ ഇന്ന് ലഭ്യമാണ്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്. അതില്‍ നിന്നും നമുക്ക് അനുയോജ്യമായത് തെരഞ്ഞെടുത്ത് വേണം നിക്ഷേപം നടത്താന്‍. മ്യൂച്വല്‍ ഫണ്ട് എസ്പികളില് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നത് വഴി കോടികള്‍ സമ്പാദിക്കുവാന്‍ നിക്ഷേപകന് സാധിക്കും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വേണം മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍.
നിങ്ങള്‍ നിങ്ങളുടെ 25ാം വയസ്സില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിച്ചു എന്ന് കരുതുക. പ്രതിമാസം അതിനായി 5,000 രൂപ മാറ്റി വയ്ക്കുന്നു. അതായത് ദിവസം വെറും 167 രൂപ. റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സ് ആകുമ്പോഴേക്ക് നിങ്ങളുടെ കൈയ്യിലുണ്ടാവുക 11.33 കോടി രൂപയായിരിക്കും. ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കുകയും വേണം.
എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുക എസ്ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം. പ്രതിമാസ നിക്ഷേപ തുക 5,000 രൂപയാണ്. ഓരോ വര്‍ഷവും 10 ശതമാനം വീതം നിക്ഷേപ തുക വര്‍ധിപ്പിക്കുകയും വേണം. 14 ശതമാനമാണ് ശരാശരി പ്രതീക്ഷിത വരുമാനം എന്ന് കരുതാം. ആകെ നിക്ഷേപ കാലയളവ് 35 വര്‍ഷമാണ്.
നിക്ഷേപ കാലയളവില്‍ നിങ്ങള്‍ നടത്തുന്ന ആകെ നിക്ഷേപം 1.62 കോടി രൂപയായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ ആദായം 9.70 കോടി രൂപയും. 60 വയസ്സാകുമ്പോള്‍ ആകെ ലഭിക്കുന്ന തുക 11.33 കോടി രൂപയും.
ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആദായം നല്‍കുന്നത് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളാണ്. 12 ശതമാനം മുതല്‍ 16 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്ന ആദായം. ഓരോ വര്‍ഷവും നിങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനനുസരിച്ച് മ്യൂച്വല്‍ ഫണ്ട് എസ്ഐപി തുകയിലും ആനുപാതികമായി വര്‍ധനവ് ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പരമാവധി ആദായം നിക്ഷേപത്തിലൂടെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
